IPL 2020: മുംബൈ: “താരതമ്യപ്പെടുത്താനാവാത്ത” ക്രിക്കറ്റ് താരമാണ് ശ്രീലങ്കൻ പേസ് ഇതിഹാസം ലസിത് മല്ലിംഗയെന്നും അദ്ദേഹത്തിന്റെ അഭാവം ഇത്തവണ ടീമിൽ കാര്യമായി അനുഭവപ്പെടുമെന്നും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. വ്യക്തിപരമായ കാരണങ്ങളുള്ളതായി പറഞ്ഞാണ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് മല്ലിംഗ വിട്ടുനിന്നത്.

37കാരനായ മല്ലിംഗയാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെടുത്ത താരം. 170 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട് നാല് തവണ ചാമ്പ്യൻമാരായ മുംബൈക്ക് ഇത്തവണ മല്ലിംഗയുടെ അഭാവം ഒരു തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ 19 ന് നടക്കുന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ.

“അദ്ദേഹത്തിന്റെ അഭാവം പരിഹരിക്കുന്നത് എളുപ്പമാണെന്ന് ഞാൻ കരുതുന്നില്ല. മുംബൈയിൽ ഒരു മാച്ച് വിന്നറാണ് അദ്ദേഹം. ഞാനത് പലതവണ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ കുഴപ്പത്തിലാകുമ്പോൾ, അതിൽ നിന്ന് ഞങ്ങളെ ജാമ്യത്തിലിറക്കിയത് മലിംഗയാണ്,” പ്രീ-സീസൺ ഓൺലൈൻ പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

Read More: IPL 2020: ടീമുകൾക്ക് ആശ്വാസം; ഇംഗ്ലണ്ട്, ഓസിസ് താരങ്ങൾ ഉടനെത്തും

“മല്ലിംഗയെന്ന അനുഭവം നഷ്‌ടപ്പെടും, ടീമിൽ അദ്ദേഹം ചെയ്തത് അവിശ്വസനീയമാണ്, ഈ വർഷം അദ്ദേഹം ടീമിന്റെ ഭാഗമല്ലാത്തത് ദൗർഭാഗ്യകരമാണ്.

“ഞങ്ങൾക്ക് ജെയിംസ് പാറ്റിൻസൺ, ധവാൽ കുൽക്കർണി, മൊഹ്‌സിൻ ഖാൻ തുടങ്ങിയവരെ ലഭിച്ചു, മാലിംഗയ്ക്ക് പകരക്കാരാക്കാൻ ഞങ്ങൾ കാണുന്ന പേരുകളാണിത്. എന്നാൽ തീർച്ചയായും മുംബൈക്ക് വേണ്ടി മലിംഗ ചെയ്തത് മറ്റാരുമായും താരതമ്യം ചെയ്യാൻ പറ്റാത്തത്രയുമാണ്,”അദ്ദേഹം കൂട്ടിച്ചേർത്തു.

ടീമിലെ ഓപ്പണറെന്ന നിലയിലുള്ള തന്റെ കാഴ്ചപ്പാടുകളും ഹിറ്റ്മാൻ വ്യക്തമാക്കി.

“കഴിഞ്ഞ വർഷം മുഴുവൻ മത്സരങ്ങളിലും ഞാൻ ഓപ്പണറായി, ഞാൻ അത് തുടരും. വീണ്ടും ഞാൻ എല്ലാ സാധ്യതകളും തുറന്നിടുന്നു, ടീം ആഗ്രഹിക്കുന്നതെന്തും, അത് ചെയ്യുന്നതിൽ സന്തോഷമുണ്ട്.”

“ഞാൻ ഇന്ത്യയ്‌ക്കായി കളിക്കുമ്പോഴും, എന്റെ ഭാഗത്തുനിന്ന് മാനേജ്‌മെന്റിനുള്ള സന്ദേശം എല്ലായ്‌പ്പോഴും സമാനമാണ്‘ ഒരു വാതിലുകളും അടയ്‌ക്കരുത് ’എല്ലാസാധ്യതകളും തുറന്നിടുക, ഞാൻ ഇവിടെയും അത് ചെയ്യും,” അദ്ദേഹം പറഞ്ഞു.

Read More: ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനം നിലനിർത്തി കോഹ്‌ലി, തൊട്ടുപിന്നിൽ ഹിറ്റ്മാൻ

“നമ്മളാരും പരിചയിക്കാത്ത ഈ അവസ്ഥകളോട് പൊരുത്തപ്പെടുന്നതാണ് ഞങ്ങൾക്ക് വെല്ലുവിളി, കാരണം ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നുള്ള ധാരാളം ക്രിക്കറ്റ് താരങ്ങൾ ഇവിടെ കളിക്കുന്നില്ല,” രോഹിത് പറഞ്ഞു.

“മാനസികമായി ഞാൻ കരുതുന്നത് അവിടെ പോയി പിച്ച് എങ്ങനെയാണ് പെരുമാറുന്നതെന്ന് മനസിലാക്കുക എന്നതാണ്, അതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ബാറ്റിംഗ് അല്ലെങ്കിൽ ബൗളിംഗ് ആസൂത്രണം ചെയ്യേണ്ടതുണ്ട്.” അദ്ദേഹം വിശദീകരിച്ചു.

Read More: ‘മര്യാദയ്‌ക്ക് ക്രീസിൽ നിന്നോ’; സ്റ്റാർക്കിന്റെ താക്കീത്, മാന്യനെന്ന് കായികലോകം (വീഡിയോ)

2014ലാണ് ടീം ഇതിനു മുൻപ് യുഎഇയിൽ ഐപിഎൽ കളിച്ചത്. അന്ന് പ്ലേ ഓഫ് റൗണ്ടിൽ മുംബൈ പുറത്താവുകയായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറിയതായി രോഹിത് പറഞ്ഞു.

“… ഒടുവിൽ ഇവിടത്തെ പിച്ചുകൾ ഒരു വലിയ പങ്ക് വഹിക്കുമെന്നതും വേഗത്തിൽ പൊരുത്തപ്പെടുകയും നിങ്ങളുടെ കഴിവിനനുസരിച്ച് കളിക്കുകയും ചെയ്യണമെന്നതും ഇവിടെ വളരെ നിർണായകമാണ്. മുൻകാലത്ത് പ്രകടനം ഇത്തവണ പങ്കു വഹിക്കില്ല,” അദ്ദേഹം പറഞ്ഞു.

Read More: Lasith Malinga just not comparable, his experience will be missed: MI skipper Rohit Sharma

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook