കോഹ്‌ലിയെയും ഡി വില്ലിയേഴ്‌സിനെയും ഐപിഎല്ലിൽ നിന്നു വിലക്കണം; കാരണം വ്യക്തമാക്കി കെ.എൽ.രാഹുൽ

ഐപിഎല്ലിൽ നിന്ന് ഈ രണ്ട് താരങ്ങളെയും വിലക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് നായകനുമായ കെ.എൽ.രാഹുൽ പറയുന്നത്

ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുമ്പോഴും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുമ്പോഴും വിരാട് കോഹ്‌ലിക്ക് ഒരേ മനോഭാവമാണ്. എങ്ങനെയെങ്കിലും കുറേ റൺസ് സ്വന്തമാക്കുക എന്ന് മാത്രമാണ് കോഹ്‌ലിയുടെ ചിന്ത. സമാന ചിന്താഗതിക്കാരനാണ് ആർസിബിയുടെ മറ്റൊരു താരവും മുൻ ദക്ഷിണാഫ്രിക്കൻ താരം കൂടിയായ എബി ഡി വില്ലിയേഴ്‌സ്.

ഐപിഎല്ലിൽ നിന്ന് ഈ രണ്ട് താരങ്ങളെയും വിലക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് നായകനുമായ കെ.എൽ.രാഹുൽ പറയുന്നത്. കോഹ്‌ലിയുമായി കഴിഞ്ഞ ദിവസം നടന്ന ഇൻസ്റ്റഗ്രാം ചാറ്റിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലിൽ മാറ്റാൻ ആഗ്രഹിക്കുന്ന ഒരു നിയമം എന്താണെന്ന് കോഹ്‌ലി രാഹുലിനോട് ചോദിച്ചു. ഇതിനു മറുപടിയായാണ് രാഹുലിന്റെ തമാശ. കോഹ്‌ലിയെയും ഡി വില്ലിയേഴ്‌സിനെയും ഐപിഎല്ലിൽ നിന്ന് വിലക്കാൻ അധികാരികളോട് താൻ ആവശ്യപ്പെടുമെന്ന് രാഹുൽ പറഞ്ഞു.

Read Also: അവൻ എന്നെ പോലെ അല്ല; കോഹ്‌ലിയെ കുറിച്ച് പറയുമ്പോൾ ഡിവില്ലിയേഴ്‌സിന് നൂറ് നാവ്

“നിങ്ങളെയും ഡി വില്ലിയേഴ്‌സിനെയും അടുത്ത വർഷത്തെ ഐപിഎല്ലിൽ നിന്ന് വിലക്കണമെന്ന് ഞാൻ ആവശ്യപ്പെടും. ഒരിക്കൽ 5,000 റൺസ് നേടിയാൽ പിന്നെ കളി അവസാനിക്കുക. ബാക്കിയുള്ളവർക്ക് റൺസെടുക്കാൻ അവസരം നൽകുക,” രാഹുൽ തമാശരൂപേണ പറഞ്ഞു.

185 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 5,700 ലേറെ റൺസ് നേടിയിട്ടുള്ള താരമാണ് കോഹ്‌ലി. റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് കോഹ്‌ലി. 162 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4,623 റൺസാണ് ഡി വില്ലിയേഴ്‌സ് നേടിയിട്ടുള്ളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 kl rahul wants to ban virat kohli and ab de villiers

Next Story
IPL 2020-RCB vs KXIP: ബോസ് റിട്ടേൺസ്, ബാംഗ്ലൂരിന്റെ കുതിപ്പിന് കൂച്ചുവിലങ്ങിട്ട് പഞ്ചാബ്
The moderation of comments is automated and not cleared manually by malayalam.indianexpress.com