IPL 2020-KKRvsMI Live Updates: ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരേ മുംബൈക്ക്49 റൺസിന്റെ ജയം. മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം നേടാനാവാത്ത കൊൽക്കത്തയ്ക്ക് 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നായകൻ രോഹിത്തിന്റെയും സൂര്യകുമായ യാദവിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് മുംബൈ 195 റൺസ് അടിച്ചെടുത്തത്. രോഹിത് 80 റൺസെടുത്തപ്പോൾ സൂര്യകുമാർ 47 റൺസെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 195 റൺസ് പൂർത്തിയാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർ ഡി കോക്കിന്റെ വിക്കറ്റ് അതിവേഗം നഷ്ടമായ മുംബൈയ്ക്കുവേണ്ടി രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത്-സൂര്യകുമാർ കൂട്ടുകെട്ടാണ് തകർപ്പനടികളുമായി ടീം സ്കോർ ഉയർത്തുകയായിരുന്നു. കൊൽക്കത്തൻ ബോളർമാരെ പഞ്ഞിക്കിട്ട സഖ്യം പൊളിച്ചത് സുനിൽ നരെയ്നും ഒയിൻ മോർഗണും ചേർന്നായിരുന്നു. സൂര്യകുമാർ യാദവ് റൺഔട്ടിൽ പുറത്താകുമ്പോൾ മുംബൈ 98 റൺസിലെത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 90 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

ചെന്നൈയ്ക്കെതിരെ അർധസെഞ്ചുറിയുമായി തിളങ്ങിയ സൗരഭ് തിവാരി ഒരു സിക്സും ഒരു ഫോറും അടക്കം മറ്റൊരു വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും അധികം ആയുസുണ്ടായില്ല. 21 റൺസെടുത്ത സൗരഭ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും 18റൺസിൽ ക്രീസ് വിടേണ്ട വന്നു. 80 റൺസെടുത്ത നായകൻ രോഹിത്തിനെ മടക്കിയത് യുവതാരം ശിവം മവിയായിരുന്നു. 150 മത്സരത്തിനിറങ്ങിയ പൊള്ളർഡിന് 13 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ടോസ് നേടിയ കൊൽക്കത്ത ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎൽ പതിമൂന്നാം സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ടോസ് നേടിയ എല്ലാ നായകന്മാരും ബോളിങ്ങാണ് തിരഞ്ഞെടുത്തത്. സ്ലോ പിച്ചിൽ എതിരാളികൾക്ക് ആദ്യം വെല്ലുവിളിയുയർത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ നഷ്ടങ്ങൾ ആരംഭിച്ചു. അഞ്ച് ഓവർ പൂർത്തിയാവുന്നതിന് മുൻപ് തന്നെ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിന്റെയും സുനില്‍ നരൈന്റെയും വിക്കറ്റുകൾ കൊൽക്കത്തക്ക് നഷ്ടമായി. ശുഭ്മാൻ ഗിൽ ഏഴ് റൺസും സുനിൽ നരൈൻ ഒൻപത് റൺസും മാത്രം നേടിയാണ് പുറത്തായത്. ർ

30 റൺസ് നേടി ദിനേശ് കാർത്തിക് പിടിച്ചുനിന്നെങ്കിലും രാഹുൽ ചാഹറിന്റെ പന്തിൽ എൽബിയിൽ പുറത്തായി. ഇയോൺ മോർഗൺ 16 റൺസ് മാത്രമെടുത്ത് പുറത്തായി. ആന്ദ്രേ റസൽ 11 പന്തിൽ നിന്ന് 11 റൺസ് നേടി. ബുംറയുടെ പന്തിൽ പുറത്തായി. നിതീഷ് റാണ 24 റൺസെടുത്തു. നാല് സിക്സറുമായി പാറ്റ് കുമിസ് 33 റൺസ് നേടി സ്കോർ ഉയർത്തിയെങ്കിലും പാണ്ഡ്യയുടെ പന്തിൽ പാറ്റിൻസൺ ക്യാച്ച് ചെയ്തതോടെ കുമ്മിസും പുറത്തായി. ശിവം മാവി-9, കുൽദീപ് യാദവ് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.

മുംബൈയ്ക്ക് വേണ്ടി ബുംറയും ട്രെന്റ് ബൗൾട്ടും പാറ്റിൻസണും രാഹുൽ ചാഹറും രണ്ട് വീതം വിക്കറ്റ് നേടി. കീരൺ പൊള്ളാഡ് ഒരു വിക്കറ്റും നേടി.

ഉദ്ഘാടന മത്സരത്തിൽ ചെന്നൈയോട് പരാജയപ്പെട്ട മുംബൈ സീസണിലെ കന്നി ജയം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്ന്നത്. കൊൽക്കത്തയാകട്ടെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലും. എന്നാൽ ജയം മുംബൈ സ്വന്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിനെ മുംബൈ നിലനിർത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനുവേണ്ടി കിറോൺ പൊള്ളാർഡ് കളിക്കുന്ന 150-ാം മത്സരം കൂടിയാണിത്. മലയാളി താരം സന്ദീപ് വാര്യർ കൊൽക്കത്ത ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് XI: സുനിൽ നരെയ്ൻ, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ഒയിൻ മോർഗൻ, ആന്ദ്രെ റസൽ, ദിനേശ് കാർത്തിക്, എൻ നായിക്, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ്, സന്ദീപ് വാര്യർ, എസ് മവി

മുംബൈ ഇന്ത്യൻസ് പ്ലെയിങ് XI: രോഹിത് ശർമ, ക്വിന്റൻ ഡി കോക്ക്, സൂര്യകുമാർ യാദവ്, സൗരഭ് തിവാരി, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook