ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നിനാണ് ഇന്നലെ ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയായത്. സമനിലയിലായ മത്സരത്തിൽ വിജയികളെ കണ്ടെത്തിയത് സൂപ്പർ ഓവറിലാണ്. ഇരു ടീമുകളും നിശ്ചിത ഓവറിൽ 157 റൺസ് വീതം നേടിയതോടെയാണ് മത്സരം നാടകീയ ക്ലൈമാക്സിലേക്ക് നീങ്ങിയത്. എന്നാൽ വിജയത്തിനാവശ്യമായ റൺസ് പഞ്ചാബ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ഫീൽഡ് അമ്പയറുടെ തെറ്റായ തീരുമാനമാണ് പഞ്ചാബിന് തീരിച്ചടിയായത്.

Also Read: ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ്, പിന്നാലെ പരുക്ക്; മൈതാനത്ത് കണ്ണീരണിഞ്ഞ് അശ്വിൻ

മാർക്കസ് സ്റ്റോയിനിസിന്റെ അതിവേഗ അർധസെഞ്ചുറിയും നായകൻ ശ്രേയസ് അയ്യരുടെയും യുവതാരം റിഷഭ് പന്തിന്റെയും രക്ഷാപ്രവർത്തനവുമാണ് 157 എന്ന പൊരുതാവുന്ന സ്കോറിലേക്ക് ഡൽഹിയെ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ മുൻനിരയും മധ്യനിരയും ചീട്ടുകൊട്ടാരം പോലെ തകർന്നിടത്ത് മായങ്ക് അഗർവാളിന്റെ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിന്റെ വിജയപ്രതീക്ഷകൾ സജീവമാക്കിയത്. എന്നാൽ അവസാന ഓവറിൽ മായങ്കും ജോർദാനും പുറത്തായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് പോവുകയായിരുന്നു.

Also Read: IPL 2020- SRHvsRCB: ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ; വിജയത്തുടക്കത്തിന് കോഹ്‌ലിപ്പട

ഇതിനെല്ലാം ശേഷമാണ് ഫീൽഡ് അമ്പയറായിരുന്ന നിതിൻ മേനോന്റെ ‘ഷോർട്ട് റൺ കോളിനെതിരെ’ പഞ്ചാബ് രംഗത്തെത്തിയത്. കഗിസോ റബാഡ എറിഞ്ഞ 19-ാം ഓവറിലായിരുന്നു സംഭവം. മായങ്കും ജോർദാനും ഡബിളോടിയെങ്കിലും ജോർദാൻ ക്രീസിൽ കുത്തിയില്ലെന്നാരോപിച്ച് അമ്പയർ ഷോർട്ട് റൺ വിളിക്കുകയായിരുന്നു. ഇതോടെ രണ്ട് റൺസിന് പകരം ഒരു റൺസ് മാത്രമാണ് പഞ്ചാബിന് അനുവദിച്ചത്.

Also Read: ആദ്യം ബാറ്റുകൊണ്ട് പിന്നെ പന്തുകൊണ്ട്; ഡൽഹിയുടെ തലവര മാറ്റിയെഴുതിയ സ്റ്റോയിനിസ്

എന്നാൽ പിന്നീട് ടിവി റിപ്ലേയിൽ ജോർദാൻ കൃത്യമായി ക്രീസിൽ കുത്തിയെന്ന് വ്യക്തമായിരുന്നു. സാങ്കേതിക തെളിവുകളെല്ലാം ഉണ്ടായിരുന്നിട്ടും തീരുമാനം തിരുത്താൻ അമ്പയർ തയ്യാറാകാതിരുന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. മത്സരശേഷം അമ്പയർമാരോട് തർക്കിക്കുന്ന നായകൻ കെ.എൽ രാഹുലിനെയും കാണാമായിരുന്നു.

Also Read: പണ്ടേ തോൽക്കേണ്ട മത്സരം സൂപ്പർ ഓവർ വരെയെത്തിച്ച മായങ്ക് മാജിക്കൽ ഇന്നിങ്സ്

“ഞങ്ങൾ മാച്ച് റഫറിയോട് അപ്പീൽ ചെയ്തു. ഒരു മനുഷ്യ പിശക് സംഭവിക്കാമെന്നും ഞങ്ങൾ അത് മനസിലാക്കുന്നുണ്ടെങ്കിലും, ഐ‌പി‌എൽ പോലുള്ള ലോകോത്തര ടൂർണമെന്റിൽ ഇതുപോലുള്ള മനുഷ്യ പിശകുകൾക്ക് ഇടമില്ല. ഈ ഒരു റൺ ഞങ്ങൾക്ക് ഒരു പ്ലേ ഓഫ് ബെർത്തിന്റെ പോലും വിലയുണ്ട്,” കിങ്സ് ഇലവൻ പഞ്ചാബ് സിഇഒ സതീഷ് മേനോൻ പറഞ്ഞു.

Also Read: IPL 2020-DC vs KXIP: സ്റ്റോയിനിസിന്റെ ഷോക്കിൽ അടിതെറ്റി പഞ്ചാബ്; സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം

അമ്പയറുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഉയരുന്നത്. ആരാധകർക്ക് പുറമെ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്, കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ, ആകാശ് ചോപ്ര, ടീം ഉടമയും ബോളിവുഡ് താരമായ പ്രീറ്റി സിന്റയും രംഗത്തെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook