ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിലേക്ക് എത്തുമ്പോൾ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ പ്രധാന നഷ്ടം ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയാണ്. വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിൽ തുടരേണ്ടതുള്ളതിനാൽ ഇത്തവണ താരം മുംബൈയ്ക്കൊപ്പമില്ല. കഴിഞ്ഞ സീസണിൽ അവസാന ഓവറിൽ മുംബൈയെ ജയത്തിലേക്ക് നയിച്ച മലിംഗയ്ക്ക് പകരക്കാറൻ മുംബൈയിൽ തന്നെയുണ്ടെന്നാണ് മുൻ ഓസിസ് പേസർ ബ്രെറ്റ് ലീ പറയുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് ലസിത് മലിംഗയുടെ റോളിൽ തിളങ്ങാൻ സാധിക്കുമെന്നാണ് ബ്രെറ്റ് ലീ വിശ്വസിക്കുന്നത്.

മലിംഗയുടെ അഭാവം മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടി തന്നെയാണെങ്കിലും യുഎഇയിലെ സ്ലോ പിച്ചിൽ യോർക്കറുകളും സ്ലോ പന്തുകളും മറ്റ് ബോളിങ് വേരിയേഷൻസും കണ്ടെത്താൻ ബുംറയ്ക്ക് സാധിക്കുമെന്നാണ് ബ്രെറ്റ് ലീ അഭിപ്രായപ്പെടുന്നത്. പന്ത് സ്വിങ് ചെയ്യാനും ബുംറയ്ക്ക് സാധിക്കുമെന്നും ബ്രെറ്റ് ലീ കരുതുന്നു.

Also Read: നികത്താൻ പറ്റാത്ത വിടവ് തന്നെയാണത്; ആ അഭാവം ടീമിൽ അനുഭവപ്പെടും: രോഹിത് ശർമ

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാനൊരു ബുംറ ആരാധകനാണ്. അദ്ദേഹത്തിന് വ്യത്യസ്തമായൊരു ബൗളിങ് ആക്ഷനുണ്ട്. രണ്ട് തരത്തിലും പന്ത് സ്വിങ് അദ്ദേഹത്തിന് സാധിക്കും. ന്യൂബോളിൽ അദ്ദേഹത്തിന് മികച്ചവനാണ്. ഡെത്ത് ഓവറിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വരെ പന്തെറിയാനും യോർക്കറുകൾ കണ്ടെത്താനും അദ്ദേഹത്തിന് സാധിക്കും. മലിംഗയുടെ കുറവ് നികത്താൻ ബുംറയ്ക്ക് സാധിക്കും,” ബ്രെറ്റ് ലീ പറഞ്ഞു.

Also Read: ‘മര്യാദയ്‌ക്ക് ക്രീസിൽ നിന്നോ’; സ്റ്റാർക്കിന്റെ താക്കീത്, മാന്യനെന്ന് കായികലോകം (വീഡിയോ)

ഇത്തവണ കിരീട സാധ്യത ചെന്നൈ സൂപ്പർ കിങ്സിനാണെന്നും ബ്രെറ്റ് ലീ പറഞ്ഞു. ഇതിന് കാരണം സ്‌പിന്നർമാരുടെ നിരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിച്ചൽ സാന്റനർ, രവീന്ദ്ര ജഡേജ, ഇമ്രാൻ താഹിർ, പിയൂഷ് ചൗള എന്നിവരാണ് മഞ്ഞപ്പടയിലെ സ്‌പിൻ ഡിപ്പാർട്മെന്റ്. മിഡിൽ ഓവറിൽ വിക്കറ്റെടുക്കാനുള്ളവരും ചെന്നൈ ശക്തരാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook