/indian-express-malayalam/media/media_files/uploads/2020/09/ipl-schedule.jpg)
IPL 2020 Schedule, Fixtures, Venue, Start Date, Match Timings:ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2020 സീസണിന്റെ സമയക്രമം ഐപിൽെ ഗവേണിംഗ് കൗൺസിൽ പ്രഖ്യാപിച്ചു. സെപ്റ്റംബർ 19 മുതലാണ് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംങ്സും ഏറ്റുമുട്ടും. നേരിടും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.30ന് അബുദാബിയിലാണ് ആദ്യ മത്സരം.
Read More: IPL 2020: ചെന്നൈയുടെ അടുത്ത ക്യാപ്റ്റൻ; ധോണിയുടെ മനസ്സിലുള്ള കാര്യത്തെക്കുറിച്ച് ബ്രാവോ
"നിലവിലെ ജേതാക്കളും എതിരാളികളുമായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ സെപ്റ്റംബർ 19 ന് അബുദാബിയിൽ നടക്കുന്ന മത്സരത്തോടെ സീസൺ ആരംഭിക്കും," എന്ന് ഗവേണിങ് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു.
/indian-express-malayalam/media/media_files/uploads/2020/09/1-ipl-2020-fixture-1024x507.png)
/indian-express-malayalam/media/media_files/uploads/2020/09/2-ipl-2020-fixture-1024x474.png)
/indian-express-malayalam/media/media_files/uploads/2020/09/3-ipl-2020-fixture-1024x503.png)
ശനിയാഴ്ചത്തെ ആദ്യ മത്സരത്തിന് ശേഷം അടുത്ത ദിവസം ദുബായിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരവും ദുബായിൽ നടക്കും. 22ന് ഷാർജയിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും.
Read More: IPL 2020: ചെന്നൈയ്‌ക്ക് തിരിച്ചടിയായി ഫാസ്റ്റ് ബൗളർമാരുടെ അഭാവം
നവംബർ മൂന്ന് വരെ നടക്കുന്ന പ്രാഥമിക മത്സരങ്ങളുടെ ക്രമമാണ് ഐപിഎൽ ഗവേണിങ്ങ് കൗൺസിൽ പ്രസിദ്ധീകരിച്ചത്. ഇതിൽ 10 ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങൾ അരങ്ങേറും. ഇന്ത്യൻ സമയം വൈകീട്ട് 3.30നും 7.30നുമായിരിക്കും ഈ ദിവസങ്ങളിൽ മത്സരങ്ങൾ. ഒക്ടോബർ മൂന്നിനാണ് 3.30ന് ആരംഭിക്കുന്ന ആദ്യ മത്സരം. ഒക്ടോബർ മൂന്നിന് അബുദാബിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബെഗലൂരു രാജസ്ഥാനെയും ഷാർജയിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും.
വൈകിട്ട് 7.30 ആണ് മത്സരങ്ങളുടെ സ്ഥിരം സമയം. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളിൽ മാത്രം 3.30ന് ആദ്യ മത്സരവും 7.30ന് രണ്ടാം മത്സരവും നടക്കും. മൊത്തം 24 മത്സരങ്ങൾ ദുബായിലും 20 എണ്ണം അബുദാബിയിലും 12 എണ്ണം ഷാർജയിലും നടക്കും. പ്ലേ ഓഫുകൾക്കും ഐപിഎൽ 2020 ഫൈനലിനുമുള്ള വേദികൾ പിന്നീട് പ്രഖ്യാപിക്കും.
Read More: IPL 2020 Schedule: MI to face CSK in season opener on September 19
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us