Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

IPL 2020: ചെന്നൈയ്ക്ക് ആശ്വാസ വാർത്ത; സൂപ്പർ താരങ്ങൾ യുഎഇയിലെത്തി

ദീപക് ചാഹർ ഉൾപ്പടെ പത്തിലധികം ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചിന്നത്തല സുരേഷ് റെയ്നയുടെ അപ്രതീക്ഷിത മടക്കവും ടീമിന് തിരിച്ചടിയായിരുന്നു

അബുദാബി: ഇന്ത്യൻ പ്രിമീയർ ലീഗിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ ക്യാമ്പിൽ നിന്ന് അത്ര ശുഭകരമായ വാർത്തകളല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. ദീപക് ചാഹർ ഉൾപ്പടെ പത്തിലധികം ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചിന്നത്തല സുരേഷ് റെയ്നയുടെ അപ്രതീക്ഷിത മടക്കവും ടീമിന് തിരിച്ചടിയായി. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ സജീവമാക്കുകയാണ് വിദേശതാരങ്ങളുടെ കടന്നുവരവ്.

ദക്ഷിണാഫ്രിക്കൻ നായകനും ചെന്നൈ ബാറ്റിങ് നിരയിലെ ഒഴിച്ച് നിർത്താനാകാത്ത സാനിധ്യവുമായ ഫാഫ് ഡുപ്ലെസിസും പ്രൊട്ടിയാസ് പേസർ ലുങ്കി എങ്കിഡിയുമാണ് ടീമിനൊപ്പം ചേർന്നത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് ദക്ഷിണാഫ്രിക്കൻ സംഘം യുഎഇയിലെത്തിയത്. ഇവർക്കൊപ്പം ഡൽഹി ക്യാപിറ്റൽസിനുവേണ്ടി കളിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മിന്നും പേസർ കഗിസോ റബാഡയും യുഎഇയിലെത്തിയിട്ടുണ്ട്.

Also Read: എന്റെ കുടുംബത്തിന് സംഭവിച്ചത് അതിഭയാനകമായ കാര്യം; മൗനം വെടിഞ്ഞ് സുരേഷ് റെയ്ന

കോവിഡ് വ്യാപനത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ച ഇന്ത്യൻ പ്രിമീയർ ലീഗ് ഇന്ത്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് യുഎഇയിലേക്ക് മാറ്റിയത്. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ടൂർണമെന്റ് ദുബായ്, അബുദാബി, ഷാർജ എന്നീ മൂന്ന് വേദികളിലായാണ് സംഘടിപ്പിക്കപ്പെടുന്നത്. നവംബർ 10നാണ് കലാശ പോരാട്ടം.

Also Read: ചെന്നൈയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് സുരേഷ് റെയ്ന? വിവാദങ്ങൾക്ക് തിരികൊളുത്തി പുതിയ വെളിപ്പെടുത്തൽ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എത്ര വിദേശ താരങ്ങൾ ടീമിനൊപ്പം ചേരുമെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചട്ടില്ല. നേരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായ ക്രിസ് മോറിസ്, എ ബി ഡിവില്ലിയേഴ്സ്, സ്റ്റെയിൻ എന്നീ താരങ്ങൾ യുഎഇയിലെത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ടീമുകളുടെ സംഘവും ഇതിനോടകം യുഎഇയിലെത്തുകയും ക്വാറന്റൈനും കോവിഡ് പരിശോധനകളും പൂർത്തിയാക്കി പരിശീലനത്തിന് ഇറങ്ങി കഴിഞ്ഞു.

Also Read: IPL 2020: ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കോഹ്‌ലിയുടെ ബംഗ്ലൂരിനെ നേരിടും

അതേസമയം ചെന്നൈ സൂപ്പർ കിങ്സിന് പകരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരിക്കും മുംബൈ ഇന്ത്യൻസിനെ നേരിടുകയെന്ന് സൂചന. ചെന്നൈ ടീമിലെ പത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എത്തുന്നത്. നേരത്തെ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന മത്സരക്രമത്തിൽ ചെന്നൈയായിരുന്നു മുംബൈയുടെ എതിരാളികൾ. ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും മത്സരക്രമം ഇതുവരെ പ്രസിദ്ധീകരിച്ചട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 foreign players faf du plessis and lungi ngidi reach uae for the tournament

Next Story
എന്റെ കുടുംബത്തിന് സംഭവിച്ചത് അതിഭയാനകമായ കാര്യം; മൗനം വെടിഞ്ഞ് സുരേഷ് റെയ്ന
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express