അഞ്ചാം കിരീടവുമായി മുംബൈ പറക്കുമോ ? പ്രിയ ടീമിന് ആശംസകളുമായി സച്ചിനും

മുംബൈ ഇന്ത്യൻസ് ഒരു കുടുംബമാണ്. ഉയർച്ചയിലും താഴ്‌ചയിലും തങ്ങൾ ഒത്തൊരുമിച്ചാണ് നീങ്ങിയതെന്നും സച്ചിൻ

ഐപിഎൽ 13-ാം സീസൺ കൊട്ടിക്കലാശത്തിനു ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് രാത്രി 7.30 ന് നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസാണ് മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. മുംബൈ ഇന്ത്യൻസ് ഫൈനൽ കളിക്കാനിറങ്ങുമ്പോൾ തന്റെ പ്രിയപ്പെട്ട ടീമിന് ആശംസകൾ നേരുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ഐപിഎല്ലിൽ അഞ്ച് സീസണുകളിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച താരമാണ് സച്ചിൻ.

മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കാനിറങ്ങുമ്പോൾ ഒറ്റയ്‌ക്കല്ലെന്നും ഒരു ടീം മുഴുവൻ തങ്ങൾക്കൊപ്പമുണ്ടായിരിക്കുമെന്നും സച്ചിൻ പറഞ്ഞു. മുംബൈ ഇന്ത്യൻസ് ഒരു കുടുംബമാണ്. ഉയർച്ചയിലും താഴ്‌ചയിലും തങ്ങൾ ഒത്തൊരുമിച്ചാണ് നീങ്ങിയതെന്നും സച്ചിൻ പറഞ്ഞു.

“ടീം ഉടമ മുതൽ ഏറ്റവും താഴെയുള്ളവർ വരെ നിങ്ങളെ പിന്തുണയ്‌ക്കുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും മികച്ച ഫലം ലഭിക്കാൻ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്,” സച്ചിൻ പറഞ്ഞു.

Read Also; ലാറയുടെ പ്രിയപ്പെട്ടവർ; ആദ്യ പേര് സഞ്ജുവിന്റേത്, അസാധ്യ താരമെന്ന് ക്രിക്കറ്റ് ഇതിഹാസം

ഡൽഹി ക്യാപിറ്റൽസിനേക്കാൾ കിരീട പ്രതീക്ഷയുള്ള ടീമാണ് മുംബെെ ഇന്ത്യൻസ്. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച നിലവാരം പുലർത്തുന്ന മുംബെെ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് അഞ്ചാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 final sachin tendulkar mumbai indians vs delhi capitals

Next Story
IPL 2020: ഡൽഹിയുടെ കളി കാണാനിരിക്കുന്നതേയുള്ളു; മുംബൈക്ക് നിസ്സാരമായി കാണാനാവില്ലെന്ന് റിക്കി പോണ്ടിങ്Ricky Ponting, Ricky Ponting Delhi Capitals, IPL 2020 final, IPL 2020 finals news, Mumbai vs Delhi, Delhi vs Mumbai, cricket news,
The moderation of comments is automated and not cleared manually by malayalam.indianexpress.com