Latest News

IPL 2020: ആശങ്ക: ഡൽഹി ക്യാപിറ്റൽസ് സംഘത്തിലൊരാൾക്കും കോവിഡ്

കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ഐപിഎൽ ടീമാണ് ഡൽഹി ക്യാപിറ്റൽസ്

ipl, ipl live score, ipl 2019, ipl live match, live ipl, dc vs srh, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, dc vs srh live score, dc vs srh 2019, ipl live cricket score, ipl 2019 live cricket score, dc vs srh live cricket score, dc vs srh live streaming, dc vs srh live match, ഐപിഎൽ 2019, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്,first innings, ആദ്യ ഇന്നിങ്സ്

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീണ്ടും ആശങ്ക സൃഷ്ടിച്ച് കോവിഡ്. ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിലെ രണ്ട് പ്രധാന താരങ്ങൾക്ക് ഉൾപ്പടെ പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ മറ്റ് താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമായി കരുതിയിരിക്കുന്ന സമയത്താണ് ഡൽഹി ക്യാമ്പിൽ നിന്നും കോവിഡ് പോസിറ്റീവ് വാർത്ത സ്ഥിരീകരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിലെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്.

Also Read: IPL 2020: ചെന്നൈയ്‌ക്ക് തിരിച്ചടിയായി ഫാസ്റ്റ് ബൗളർമാരുടെ അഭാവം

ഡൽഹി ക്യാപിറ്റിൽസ് മാനേജ്മെന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായ ശേഷമാണ് മൂന്നാം പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. എന്നാൽ അദ്ദേഹം ഇതുവരെ താരങ്ങളുമായി ബന്ധപ്പെട്ടട്ടില്ലെന്നാണ് ഫ്രാഞ്ചൈസി നൽകുന്ന സ്ഥിരീകരണം.

Also Read: റെയ്ന മുതൽ മലിംഗ വരെ; ഐപിഎൽ 13-ാം പതിപ്പിന്റെ നഷ്ടങ്ങൾ

“കോവിഡ് പോസ്റ്റീവയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ക്വാറന്റൈൻ ചെയ്തു. അടുത്ത 14 ദിവസം അദ്ദേഹം ദുബായിലെ ഐപി‌എൽ ഇൻസുലേഷൻ ഫെസിലിറ്റിയിലായിരിക്കും. അതിനിടയിലുള്ള രണ്ട് കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവായാൽ മാത്രമേ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കുകയുള്ളു. ഡൽഹി ക്വാപിറ്റൽസിന്റെ മെഡിക്കൽ സംഘം അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ട്, വേഗം സുഃഖം പ്രാപിക്കാൻ ആശംസകൾ അറിയിക്കുന്നു, ” ക്ലബ്ബ് പ്രസ്താവനയിൽ അറിയിച്ചു.

Also Read: IPL 2020: ചെന്നൈയുടെ അടുത്ത ക്യാപ്റ്റൻ; ധോണിയുടെ മനസ്സിലുള്ള കാര്യത്തെക്കുറിച്ച് ബ്രാവോ

കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ഐപിഎൽ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ദീപക് ചാഹർ ഉൾപ്പടെ ചെന്നൈ സൂപ്പർ കിങ്സിലെ 13 പേർക്കാണ് ദുബായിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രാജസ്ഥാൻ റോയൽസ് ഫീൽഡിങ് പരിശീലകനും മുൻ താരവുമായ ദിനേശ് യാഗ്‌നിക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് ശേഷം 14 ദിവസത്തെ ക്വാറന്റൈനും പൂർത്തിയാക്കി കോവിഡ് പരിശോധന ഫലം നെഗറ്റീവായ ശേഷമാണ് അദ്ദേഹം ടീമിനൊപ്പം ചേർന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 delhi capitals team member tests positive for coronavirus

Next Story
Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com