IPL DC vs SRH: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. ഇതോടെ ഐപിഎൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി 7.30നാണ് ഫൈനൽ.

രണ്ടാം ക്വാളിഫയറിൽ ഡൽഹി ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് നേടിയത്.

ഹൈദരാബാദിനുവേണ്ടി കെയിൻ വില്യംസൺ അർദ്ധ സെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 67 റൺസാണ് വില്യംസൺ നേടിയത്. അഞ്ച് ഫോറും നാല് സിക്സറും അടങ്ങുന്നതാണ് വില്യംസണിന്റെ ഇന്നിങ്ങ്സ്.

ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ സൺറൈസേഴ്സിന് നായകൻ ഡേവിഡ് വാർണറിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. മൂന്ന് പന്തിൽ രണ്ട് റൺസ് നേടിയാണ് വാർണർ പുറത്തായത്. പ്രിയം ഗാർഗ് 12 പന്തിൽ നിന്ന് 17 റൺസും മനീഷ് പാണ്ഡെ 14 പന്തിൽ നിന്ന് 21 റൺസും നേടി. ജേസൺ ഹോൾഡർ 15 പന്തിൽനിന്ന് 11 റൺസ് നേടി പുറത്തായി. അബ്ദുൽ സമദ് 16 പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സറുമടക്കം 33 റൺസ് നേടി. റാഷിദ് ഖാൻ 11 റൺസും ഷഹ്ബാസ് നദീമും സന്ദീപ് ശർമയും രണ്ട് റൺസ് വീതവും നേടി.

ഡൽഹിക്ക് വേണ്ടി കാസിജഗോ റബാദ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. മാർക്കസ് സ്റ്റോണിസ് മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റും അക്സർ പട്ടേൽ നാല് ഓവറിൽ 33 റൺസ് വഴങ്ങി ഒരുവിക്കറ്റുമെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഹൈദരാബാദിനെതിരെ 190 റൺസിന്റെ വിജയലക്ഷ്യമാണ് ഒരുക്കിയത്. അർധസെഞ്ചുറി നേടിയ ശിഖർ ധവാന്റെ ഇന്നിങ്സാണ് ഡൽഹിയെ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസിലെത്തിച്ചത്.

ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച മാർക്കസ് സ്റ്റൊയിനിസായിരുന്നു ധവാനൊപ്പം ഡൽഹി ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത്. നായകന്റെ തീരുമാനം ശരിയാണെന്ന് തോന്നിപ്പിച്ച ഓസിസ് താരം ധവാനൊപ്പം ചേർന്ന മികച്ച തുടക്കം തന്നെ ഡൽഹിക്ക് സമ്മാനിച്ചു. ഒന്നാം വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്ത സഖ്യം തകർത്തത് റഷിദ് ഖാനായിരുന്നു. 38 റൺസെടുത്ത സ്റ്റൊയ്നിസിന്റെ വിക്കറ്റ് തെറിപ്പിച്ചാണ് അഫ്ഗാൻ താരം ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകിയത്.

മൂന്നാമനായി ഇറങ്ങിയ നായകൻ ശ്രേയസ് അയ്യരും ധവാന് പിന്തുണ നൽകിയതോടെ ഡൽഹി സ്കോർബോർഡ് ഉയർന്നു. 21 റൺസുമായി ശ്രേയസ് മടങ്ങിയെങ്കിലും ക്രീസിൽ നിലയുറപ്പിച്ച ധവാൻ അർധസെഞ്ചുറി തികയ്ക്കുകയായിരുന്നു. 50 പന്തിൽ ആറു ഫോറും രണ്ട് സിക്സും അടക്കം ശിഖർ 78 റൺസ് നേടിയാണ് ക്രീസ് വിട്ടത്. അവസാന ഓവറുകളിൽ വിൻഡീസ് താരം ഷിമ്രോൻ ഹെറ്റ്മയർ തകർത്തടിച്ചതോടെ ഡൽഹി 189 റൺസിലെത്തുകയായിരുന്നു. 42 റൺസാണ് ഹെറ്റ്മയർ 22 പന്തിൽ അടിച്ചെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook