ഡൽഹിയെ ഒമ്പത് വിക്കറ്റിന് തറപറ്റിച്ച് മുംബൈ

ആദ്യ ഓവറിൽ തന്നെ ശിഖർ ധവാനെ പുറത്താക്കിയ ജസ്പ്രീത് ബുംറയാണ് മത്സരത്തിൽ മുംബൈക്ക് മേൽക്കൈ നൽകിയത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമുറപ്പിച്ച് മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ബോളർമാർക്ക് പിന്നാലെ ബാറ്റിങ്ങിൽ ഇഷാൻ കിഷനും തിളങ്ങിയതോടെയാണ് മുംബൈ ഡൽഹിയെ അനായാസം കീഴ്പ്പെടുത്തിയത്.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് മുംബൈക്ക് ഓപ്പണർമാർ നൽകിയത്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് ക്വിന്റൻ ഡി കോക്ക് (26) പുറത്തായത്. എന്നാൽ സൂര്യകുമാറിനൊപ്പം ചേർന്ന് ഇഷാൻ കിഷൻ മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 47 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും അടക്കം 72 റൺസാണ് ഇഷാൻ അടിച്ചെടുത്തത്.

മത്സരത്തിൽ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 110 റൺസിൽ ഡൽഹി ഇന്നിങ്സ് അവസാനിച്ചു. ഡൽഹിക്ക് മൂന്നാം ഓവറിലേക്ക് മത്സരം എത്തിയപ്പോൾ തന്നെ ഓപ്പണർമാരെ നഷ്ടമായി. ആദ്യ ഓവറിൽ തന്നെ ശിഖർ ധവാനെ പുറത്താക്കിയ ജസ്പ്രീത് ബുംറയാണ് മത്സരത്തിൽ മുംബൈക്ക് മേൽക്കൈ നൽകിയത്. മൂന്നാം ഓവറിന്റെ അവസാന പന്തിൽ ട്രെന്റ് ബോൾട്ട് പൃഥ്വി ഷായെയും കൂടാരം കയറ്റി. ഷാ പത്ത് റൺസെടുത്തപ്പോൾ അക്കൗണ്ട് തുറക്കാതെയാണ് ധവാൻ മടങ്ങിയത്.

ശ്രേയസ് അയ്യരും (25) റിഷഭ് പന്തും (21) രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. സ്റ്റൊയിനിസിന്റെ ഇന്നിങ്സ് രണ്ട് റൺസിനും ഹെറ്റ്മയറിന്റേത് 11 റൺസിനും അവസാനിച്ചതോടെ ഡൽഹി കൂപ്പുകുത്തി. ഹർഷൽ പട്ടേലിന്റെ സമ്പാദ്യം 5 റൺസിലും അശ്വിൻ 12 റൺസിലും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടുമാണ് ഡൽഹിയെ തകർത്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 dc vs mi live cricket score match result scorecard

Next Story
ബട്‌ലറെ ധോണിയുടെ വലിയ ആരാധകനാക്കിയ ഇന്നിങ്സ്; മനസ് തുറന്ന് ഇംഗ്ലീഷ് താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com