Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

IPL 2020-DC vs KKR Live Cricket Score: 200 കടന്നെങ്കിലും പരാജയപ്പെട്ട് കൊൽക്കത്ത; ഡൽഹിക്കിത് മൂന്നാം ജയം

ഡൽഹി നായകൻ ശ്രേയസ് അയ്യരുടെയും ഓപ്പണർ പൃഥ്വി ഷായുടെയും ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്

IPL 2020-DC vs KKR Live Cricket Score: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി  കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. 18 റൺസിനാണ് ഡൽഹിയുടെ ജയം.  ഡൽഹി ഉയർത്തിയ  229 റൺസ് വിജയലക്ഷ്യം മറികടക്കാനാവാതെ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് മാത്രമാണ് കൊൽക്കത്ത നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നായകൻ ശ്രേയസ് അയ്യരുടെയും ഓപ്പണർ പൃഥ്വി ഷായുടെയും ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ക്യാപിറ്റൽസ് 228 റൺസ് കണ്ടെത്തിയത്. 88 റൺസുമായി അയ്യരും 66 റൺസുമായി ഷായും തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ശിഖർ ധവാനും പൃഥ്വി ഷായും നൽകിയത്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സഖ്യം പൊളിച്ചത് വരുൺ ചക്രവർത്തിയാണ്. 26 റൺസുമായി ഗബ്ബാർ മടങ്ങിയെങ്കിലും ക്രീസിൽ നിലയുറപ്പിച്ച പൃഥ്വി ഷാ തകർപ്പനടികളുമായി ഡൽഹി സ്കോർബോർഡ് ചലിപ്പിച്ചു. നായകന്റെ പിന്തുണ കൂടിയായതോടെ ടീം സ്കോർ 100 കടന്നു.

നാല് വീതം ഫോറും സിക്സറുമടക്കം 41 പന്തിൽ 66 റൺസെടുത്ത ഷായെ നഗർകൊട്ടി 13-ാം ഓവറിൽ മടക്കി. ഇതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ശ്രേയസ് അയ്യരുടെ ബാറ്റിങ് വിസ്ഫോടനത്തിനാണ് പിന്നീട് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത്. മാർക്ക്സ് സ്റ്റൊയിനിസിനെ കാഴ്ചക്കാരനാക്കി തകർച്ചടിച്ച ശ്രേയസ് ഒരു ഘട്ടത്തിൽ സെഞ്ചുറിയിലേക്കെന്നുപോലും തോന്നിപ്പിച്ചു. 38 റൺസുമായി പന്തും ഒരു റൺസുമായി സ്റ്റൊയിനിസും പുറത്തായപ്പോഴും നായകൻ പുറത്താകതെ നിന്നു.

പിന്തുടർന്ന ചെന്നൈക്ക് വേണ്ടി നിതീഷ് റാണ അർദ്ധ സെഞ്ച്വറി നേടി. 35 പന്തിൽ നിന്ന് 58 റൺസാണ് റാണ നേടിയത്.

ഒരോവർ കഴിഞ്ഞപ്പോൾ തന്നെ സുനിൽ നരൈന്റെ വിക്കറ്റ് കൊൽക്കത്തക്ക് നഷ്ടമായിരുന്നു. അഞ്ച് പന്തിൽ നിന്ന് മൂന്ന് റൺസാണ് സുനിൽ നരൈൻ നേടിയത്. ശുഭ്മാൻ ഗിൽ 22 പന്തിൽ നിന്ന് 28 റൺസ് നേടി. ഇയോൺ മോർഗൺ 44 റൺസും വാലറ്റത്ത് രാഹുൽ ത്രിപാഠി 36 റൺസുനം നേടിയതോടെ ടീമിന് ഭേദപ്പെട്ട സ്കോറിലെത്താൻ സാധിച്ചെങ്കിലും കാപിറ്റൽസുയർത്തിയ 229 റൺസെന്ന വിജയലക്ഷ്യം മറികടക്കാനായില്ല. എട്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. കൊൽക്കത്തക്ക് വേണ്ടി ആന്ദ്രെ റസൽ എട്ട് പന്തിൽ നിന്ന് 13 റൺസാണ് നേടിയത്. മറ്റുള്ളവർ രണ്ടക്കം തികച്ചില്ല.

ഡൽഹിക്ക് വേണ്ടി നോർച്ച് മൂന്ന് വിക്കറ്റെടുത്തു. ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും, സ്റ്റോണിസും അമിത് മിശ്രയും റബാദയും ഓരോ വിക്കറ്റുമെടുത്തു.

ടോസ് നേടിയ കൊൽക്കത്ത നായകൻ ഡൽഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സീസണിലെ മൂന്നാം ജയം തേടിയാണ് ഇരു ടീമുകളും നേർക്കുന്നേർ എത്തുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് XI: ശുഭ്മാൻ ഗിൽ, സുനിൽ നരെയ്ൻ, നിതീഷ് റാണ, ദിനേശ് കാർത്തിക്, രാഹുൽ ത്രിപാഠി, ഒയിൻ മോർഗൻ, ആന്ദ്രെ റസൽ, പാറ്റ് കമ്മിൻസ്, ശിവം മവി, കെ നഗർകൊട്ടി, വരുൺ ചക്രവർത്തി

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് XI: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റൊയിനിസ്, ആർ അശ്വിൻ, കഗിസോ റബാഡ, നോർഷെ, അമിത് മിശ്ര, എച്ച് പട്ടേൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 dc vs kkr live cricket score match result

Next Story
തേർഡ് അമ്പയറുടെ തീരുമാനം തെറ്റോ? സഞ്ജുവിന്റെ പുറത്താകൽ വിവാദമാകുന്നുSanju out, Chahal catch, ipl, ipl live score, ipl 2020, live ipl, rcb vs rr, live ipl, ipl 2020 live score, ipl 2020 live match, live score, live cricket online, rcb vs rr live score, rcb vs rr 2020, ipl live cricket score, ipl 2020 live cricket score, rcb vs rr live cricket score, rcb vs rr live Streaming, rcb vs rr live match, star sports, hotstar, hotstar live cricket, cricket, cricket live, dream11 ipl live, royal challengers bangalore vs rajasthan royals live score, royal challengers bangalore vs rajasthan royals ipl live
The moderation of comments is automated and not cleared manually by malayalam.indianexpress.com