സെഞ്ച്വറിയുമായി ശിഖർ ധവാൻ; അഞ്ച് പന്തിൽ 21 റൺസുമായി അക്ഷർ പട്ടേൽ; ഏഴാം ജയം നേടി ഡൽഹി

IPL 2020- DC vs CSK : ശിഖർ ധവാൻറെയും അവസാന ഓവറിൽ അക്ഷർ പട്ടേലിന്റെയും പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്

ipl 2020, CSK playing 11, ipl, CSK vs DC , CSK vs DC playing 11, Chennai Super Kings vs Delhi Capitals dream 11 team prediction, ipl live score, ipl live, CSK vs DC dream 11, CSK DC playing 11, DC team 2020, CSK team 2020 players list, csk vs dc prediction, ipl live score, playing 11 today match, ipl live score, today ipl match, csk vs dc match prediction, Delhi Capitals team 2020, Chennai Super Kings playing 11, csk team 2020 players list, csk vs dc players list

IPL 2020- DC vs CSK : ഐപിഎല്ലിൽ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ഡൽഹി ക്യാപിറ്റൽസ്. ശിഖർ ധവാൻറെയും അവസാന ഓവറിൽ അക്ഷർ പട്ടേലിന്റെയും പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ചെന്നൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 20 ഓവർ തികയാൻ ഒരു പന്ത് കൂടി ബാക്കി നിൽക്കെ ഡൽഹി മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 179 റൺസ് നേടിയത്. പിന്തുടർന്ന ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടി.

കാപിറ്റൽസിനു വേണ്ടി ശിഖർ ധവാൻ സെഞ്ച്വറി നേടി. 158 പന്തിൽ നിന്ന് പുറത്താവാതെ 101 റൺസാണ് ധവാൻ നേടിയത്.  അഞ്ച് പന്തിൽ നിന്ന് മൂന്ന് സിക്സറക്കം 21 റൺസാണ് അക്ഷർ പട്ടേൽ നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെയാണ് അക്ഷര്‍ പട്ടേൽ അഞ്ചു പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം 21 റണ്‍സ് നേടിയത്.

പ്രിഥ്വി ഷാ ഒരു റൺസുമെടുക്കാതെ ആദ്യ ഓവറിൽ തന്നെ പുറത്തായി. രഹാനെ 10 പന്തിൽ നിന്ന് എട്ട് റൺസ് മാത്രം നേടി. നായകൻ ശ്രേയസ്സ് അയ്യർ 23 പന്തിൽ നിന്ന് 23 റൺസും സ്റ്റോണിസ് 14 പന്തിൽ നിന്ന് 24 റൺസും നേടി. അലക്സ് കാരി നാല് റൺസ് മാത്രം നേടി പുറത്തായി.

ഡൽഹി ക്യാപിറ്റൽസിനെതിരെ 180 റൺസ് വിജയലക്ഷ്യം ഒരുക്കി ചെന്നൈ സൂപ്പർ കിങ്സ്. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 179 അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസിന്റെയും അമ്പാട്ടി റയ്ഡുവിന്റെയും പ്രകടനമാണ് ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ഒരു നിമിഷം തെറ്റി ഒന്ന് തോന്നിപ്പിക്കുന്നതായിരുന്നു സാം കറണിന്റെ പുറത്താകൽ. ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ തന്നെ അക്കൗണ്ട് തുറക്കാതെ സാം പുറത്തായി. എന്നാൽ മൂന്നമനായി ഇറങ്ങിയ ഷെയ്ൻ വാട്സൺ ഡുപ്ലെസിസിന് മികച്ച പിന്തുണ നൽകിയതോടെ ചെന്നൈ സ്കോർബോർഡ് ചലിക്കാൻ തുടങ്ങി.

രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡുപ്ലെസിസ് – വാട്സൺ സഖ്യമാണ് ചെന്നൈക്ക് അടിത്തറ പാകിയത്. 36 റൺസുമായി വാട്സൺ പുറത്താകുമ്പോൾ ചെന്നൈ 87 റൺസിലെത്തിയിരുന്നു. പിന്നാലെ അർധസെഞ്ചുറി തികച്ച ഡുപ്ലെസിസിനെ (58 റൺസ്) റബാഡയും വീഴ്ത്തി. നായകൻ ധോണി മൂന്ന് റൺസിന് പുറത്തായപ്പോൾ 45 റൺസുമായി റയ്ഡുവും ജഡേജ 33 റൺസുമായും പുറത്താകാതെ നിന്നു.

IPL 2020-RCB vs RR: മധ്യ ഓവറുകളിൽ സ്‌കോർ ഉയർത്താൻ സാധിക്കുന്നില്ല; കോഹ്‌ലിക്ക് തലവേദന

ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ഡൽഹി ക്യാപിറ്റൽസിന് ഈ ജയത്തോടെ കഴിഞ്ഞു. ഒൻപത് കളികളിൽ നിന്ന് ഏഴ് ജയം നേടാൻ ഡൽഹിക്ക് സാധിച്ചു. എന്നാൽ, ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഒൻപത് കളികളിൽ നിന്ന് മൂന്ന് ജയം മാത്രമാണ് ധോണിക്കും കൂട്ടർക്കുമുള്ളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 dc vs csk live updates score card

Next Story
നായകസ്ഥാനം ഒഴിഞ്ഞ് കാർത്തിക്, ചരിത്രം തിരുത്തി നോർഷെ; ഐപിഎല്ലിൽ കഴിഞ്ഞ ആഴ്ച
The moderation of comments is automated and not cleared manually by malayalam.indianexpress.com