IPL 2020- CSK vs MI: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ചെന്നെെ സൂപ്പർ കിങ്‌സിന് ഈ സീസണിൽ വീണ്ടും തോൽവി. മുംബെെ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ധോണിയുടെ മഞ്ഞപ്പട നാണം കെട്ടു. ചെന്നെെ സൂപ്പർ കിങ്‌സിനെ പത്ത് വിക്കറ്റിനാണ് മുംബെെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്‌ത ചെന്നെെ സൂപ്പർ കിങ്‌സിന്റെ 114 റൺസ് ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടുത്താതെ മുംബെെ ഇന്ത്യൻ മറികടന്നു. മുംബെെയ്‌ക്ക് വേണ്ടി ഓപ്പണർമാരായ ഇഷാൻ കിഷൻ 37 പന്തിൽ നിന്ന് 68 റൺസും ക്വിന്റൺ ഡി കോക്ക് 37 പന്തിൽ നിന്ന് 46 റൺസും നേടി പുറത്താകാതെ നിന്നു. ആറ് ഫോറും അഞ്ച് സിക്‌സും നേടിയ ഇഷാൻ കിഷൻ ശ്രദ്ധേയമായ പോരാട്ടമാണ് കാഴ്‌ചവച്ചത്.

Image

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സാം കറാൻ ഒഴികെയുള്ള എല്ലാ ബാറ്റ്‌സ്‌മാൻമാരും അടിയറവുപറഞ്ഞപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സിന് മോശം ടോട്ടൽ. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പർ കിങ്‌‌സ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് വെറും 114 റൺസ്.

സാം കറാൻ മാത്രമാണ് ചെന്നൈ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. കറാൻ കൂടി അതിവേഗം കൂടാരം കയറിയിരുന്നെങ്കിൽ ചെന്നൈയുടെ സ്‌കോർ രണ്ടക്കത്തിൽ ഒതുങ്ങിയേനെ. കറാൻ 47 പന്തിൽ നിന്ന് 52 റൺസ് നേടി. 20-ാം ഓവറിലെ അവസാന പന്തിലാണ് കറാൻ പുറത്തായത്. രണ്ട് സിക്‌സും നാല് ഫോറും സഹിതമാണ് കറാൻ അർധ സെഞ്ചുറി തികച്ചത്.

Sam Curran was the only batsman to show some fight for CSK.

ആദ്യ മൂന്ന് റൺസിനിടെ ചെന്നൈയ്‌ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ റുതുരാജ് ഗെയ്‌ക്വാഡിനെ ജസ്‌പ്രീത് ബുംറ മടക്കി. സ്‌കോർ ബോർഡിൽ ആദ്യ റൺ പിറന്നിട്ടു പോലുമില്ലായിരുന്നു. പിന്നീട് ടീം ടോട്ടൽ മൂന്ന് ആയപ്പോൾ രണ്ട് റൺസെടുത്ത അമ്പാട്ടി റായിഡു പുറത്ത്. ബുംറ തന്നെയാണ് റായിഡുവിനെ മടക്കിയത്. പിന്നാലെ എൻ.ജഗദീശൻ, ഫാഫ് ഡു പ്ലെസിസ് എന്നിവരും കൂടാരാം കയറി. ഇതോടെ മൂന്ന് റൺസിന് നാല് വിക്കറ്റ് എന്ന ദയനീയ സ്ഥിതിയിലായി ചെന്നൈ സൂപ്പർ കിങ്‌സ്. ഡു പ്ലെസിസ് ഒരു റൺ മാത്രമെടുത്തപ്പോൾ ജഗദീശൻ റൺസൊന്നും എടുക്കാതെയാണ് മടങ്ങിയത്.

Boult struck in the very first over getting rid of Gaikwad.

നായകൻ എം.എസ്.ധോണി 16 പന്തിൽ നിന്ന് 16 റൺസുമായി ചെറുത്ത് നിൽപ്പിനു ശ്രമിച്ചെങ്കിലും രാഹുൽ ചഹർ വിക്കറ്റിനു മുന്നിൽ കുടുക്കി. രവീന്ദ്ര ജഡേജ ( ആറ് പന്തിൽ നിന്ന് ഏഴ് റൺ), ദീപക് ചഹർ (പൂജ്യം), ശർദുൽ താക്കൂർ ( 20 പന്തിൽ നിന്ന് 11) എന്നിവരുടെ വിക്കറ്റുകളും ചെന്നൈയ്‌ക്ക് നഷ്ടമായി. ഇമ്രാൻ താഹിർ 10 പന്തിൽ നിന്ന് 13 റൺസുമായി പുറത്താകാതെ നിന്നു.

പരുക്ക് മൂലം മുംബെെ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ഇന്ന് കളിച്ചില്ല. കിറോൺ പൊള്ളാർഡാണ് മുംബെെയെ നയിച്ചത്. ടോസ് ജയിച്ച മുംബെെ ഇന്ത്യൻസ് നായകൻ കിറോൺ പൊള്ളാർഡ് ചെന്നെെ സൂപ്പർ കിങ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ചെന്നെെ സൂപ്പർ കിങ്‌സ് പ്ലേയിങ് ഇലവൻ: സാം കറാൻ, ഫാഫ് ഡു പ്ലസിസ്, അമ്പാട്ടി റായിഡു, എൻ.ജഗദീശൻ, എം.എസ്.ധോണി, റുതുരാജ് ഗെയ്‌ക്വാഡ്, രവീന്ദ്ര ജഡേജ, ദീപക് ചഹർ, ശർദുൽ താക്കൂർ, ജോ ഹെയ്‌സൽവുഡ്, ഇമ്രാൻ താഹിർ

മുംബെെ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ: ക്വിന്റൺ ഡി കോക്ക്, സൗരഭ്‌ തിവാരി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, നഥാൻ കോൾട്ടർ-നെെൽ, രാഹുൽ ചഹർ, ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുംറ

Read Also: നെഞ്ചുവേദന; കപിൽ ദേവ് ആശുപത്രിയിൽ, അടിയന്തര ശസ്‌ത്രക്രിയ

പത്ത് കളികളിൽ നിന്ന് ഏഴ് വിജയവും മൂന്ന് തോൽവിയുമായി ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് മുംബെെ ഇന്ത്യൻസ്. അതേസമയം, ചെന്നൈ സൂപ്പർ കിങ്‌സിന് പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്‌തമിച്ചു . പതിനൊന്ന് കളികൾ പൂർത്തിയാക്കിയ ധോണിക്കും സംഘത്തിനും ഇതുവരെ ജയിക്കാൻ സാധിച്ചത് മൂന്ന് കളികളിൽ മാത്രം, എട്ട് കളികളിൽ തോറ്റു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാർ കൂടിയാണ് ചെന്നൈ.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook