IPL 2020-KKR vs CSK:ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ കൊൽക്കത്തയ്ക്ക് ചെന്നൈക്കെതിരായ മത്സരത്തിൽ പരാജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ചെന്നൈക്കെതിരെ മികച്ച സ്കോർ ഉയർത്തിയെങ്കിലും ചെന്നൈ തങ്ങളുടെ ഇന്നിങ്സിലെ അവസാന പന്തിൽ വിജയം നേടുകയായിരുന്നു. പോയിന്റ് നിലയിൽ ഏറ്റവും ഒടുവിലുള്ള ചെന്നൈ ഇതിനകം തന്നെ പ്ലേഓഫിൽ സാധ്യതയിൽ നിന്ന് പുറത്തുപോയിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്ത ചെന്നൈക്ക് ഈ ജയം മാന്യമായ പുറത്തുപോക്കിന് കഴിയുമെന്ന ആശ്വാസം നൽകുന്നു. എന്നാൽ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനിറങ്ങിയ കൊൽക്കത്തക്ക് നിർണായക മത്സരത്തിലെ പരാജയം തിരിച്ചടിയായി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസിന്റെ വിജയലക്ഷ്യമാണ് കൊൽക്കത്ത ചെന്നൈയുടെ മുന്നിൽ ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് ചെന്നൈ നേടിയത്.ചെന്നൈക്ക് വേണ്ടി റുതുരാജ് ഗെയ്ക്ക്വാദ് 53 പന്തിൽനിന്ന് 72 റൺസ് നേടി. അമ്പാട്ടി റഖായിഡു 20 പന്തിൽ നിന്ന് 38 റൺസ് നേടി. നായകൻ എംഎസ് ധോണി നാല് പന്തിൽ നിന്ന് ഒരു റൺ മാത്രം നേടി പുറത്തായി. ഓപ്പണർമാരിലൊരാളായ ഷെയ്ൻ വാട്സണ് 19 പന്തിൽനിന്ന് 14 റൺസ് മാത്രമാണ് നേടാനായത്. രവീന്ദ്ര ജഡേജ പുറത്താവാതെ 11 റൺസിൽ നിന്ന് 31 റൺസ് നേടി. രണ്ട് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ജഡൈജയുടെ ഇന്നിങ്സ്. സാം കറൺ പുറത്താവാതെ 14 പന്തിൽ നിന്ന് 13 റൺസും നേടി.

നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു കൊൽക്കത്ത 172ൽ എത്തിയത്. അർധസെഞ്ചുറിയുമായി തിളങ്ങിയ നിതീഷ് റാണയുടെ ഇന്നിങ്സാണ് കൊൽക്കത്തയ്ക്ക് ഇത്തവണയും തുണയായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കുവേണ്ടി ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സഖ്യം പൊളിച്ചത് കരൺ ശർമയായിരുന്നു. 26 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ പിന്നാലെ സുനിൽ നരെയ്നും മടങ്ങിയത് കൊൽക്കത്തയ്ക്ക് ഇരട്ടി പ്രഹരമായി. റിങ്കു സിങ്ങിനും (11) നായകൻ ഒയിൻ മോർഗനും (15) കാര്യമായ സംഭാവന നൽകാൻ കഴിയാതെ വന്നതോടെ കൊൽക്കത്ത പതറി. എന്നാൽ തകർപ്പനടികളുമായി റാണ കളം നിറഞ്ഞു. 61 പന്തിൽ 87 റൺസാണ് താരം നേടിയത്.

അവസാന ഓവറുകളിൽ ദിനേശ് കാർത്തിക്കും തകർത്തടിച്ചതോടെ കൊൽക്കത്ത മികച്ച സ്കോറിലെത്തി. ചെന്നൈക്ക് വേണ്ടി ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എങ്കിഡി രണ്ട് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സാന്റനർ, രവീന്ദ്ര ജഡേജ, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിനെ സംബന്ധിച്ചിടുത്തോളം ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. ജയത്തിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിക്കുന്നില്ല. പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് കൊൽക്കത്തയ്‌ക്ക് ജയിക്കുക തന്നെ വേണം. അതിനുമപ്പുറം മികച്ച മാർജിനിൽ ജയിച്ച് നെറ്റ് റൺ റേറ്റ് ഉയർത്തുക എന്ന വെല്ലുവിളിയും കൊൽക്കത്തയ്‌ക്കുണ്ട്.

Read Also: മേ ഹൂ നാ.., സൂര്യകുമാർ യാദവ് പറയുന്നു, ചെവിയുള്ളവർ കേൾക്കട്ടെ

പോയിന്റ് പട്ടികയിൽ 13 കളികളിൽ നിന്ന് ആറ് ജയവും ഏഴ് തോൽവിയുമായി അഞ്ചാം സ്ഥാനത്താണ് കൊൽക്കത്ത. ആദ്യ നാലിലേക്ക് കയറിപറ്റുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത ഇറങ്ങിയതെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലാത്ത ചെന്നൈയോട് പരാജയടപ്പെട്ടു.13 മത്സരങ്ങളിൽ നിന്ന് ആറ് ജയവും എട്ട് തോൽവിയുമായി 10 പോയിന്റാണ് എട്ടാം സ്ഥാനത്തുള്ള ചെന്നൈക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook