IPL 2020-CSK vs DC Live Updates:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ രണ്ടാം തോൽവി. 43 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത ഓവറിൽ 131 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും ചെന്നൈയെ പിടിച്ചുകെട്ടിയ സ്‌പിന്നർമാരുടെയും മികവിലായിരുന്നു ഡൽഹിയുടെ വിജയം.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ തുടക്കം പിഴച്ചു. വലിയ വിജയലക്ഷ്യമായിരുന്നിട്ടുകൂടി ചെന്നൈ ഓപ്പണർമാർക്ക് റൺസ് കണ്ടെത്താനോ ക്രീസിൽ നിലയുറപ്പിക്കാനോ സാധിച്ചില്ല. 14 റൺസെടുത്ത വാട്സണെയും 10 റൺസെടുത്ത മുരളി വിജയ്‌യെയും ആറമത്തെ ഓവറെത്തിയപ്പോഴേക്കും ചെന്നൈയ്ക്ക് നഷ്ടമായി. ഫാഫ് ഡുപ്ലെസിസ് ഒരിക്കൽ കൂടി തിളങ്ങിയെങ്കിലും ഇത്തവണയും വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല.

റുതുരാജ് അഞ്ച് റൺസിനും കേദാർ ജാദവ് 26 റൺസിനും പുറത്തായപ്പോൾ 35 പന്തിൽ 43 റൺസെടുത്ത വിജയപ്രതീക്ഷ നൽകിയ ഡുപ്ലെസിസിന്റെ വിക്കറ്റും 18-ാം ഓവറിൽ ചെന്നൈക്ക് നഷ്ടമായി. അവസാനം ഓവറിൽ 15 റൺസുമായി ധോണിയും 12 റൺസുമായി ജഡേജയും പുറത്തായതോടെ ചെന്നൈ 131 റൺസിലൊതുങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കുവേണ്ടി ഓപ്പണർമാർ നടത്തിയ മിന്നും പ്രകടനമാണ് മികച്ച സ്കോറിലെത്താൻ സഹായിച്ചത്. ആദ്യ ഓവറിൽ തന്നെ ദീപക് ചാഹറിനെ അടുത്തടുത്ത പന്തുകളിൽ ബൗണ്ടറി കടത്തിയ യുവതാരം ഷാ വെടിക്കെട്ടിന് തുടക്കമിടുകയും ചുക്കാൻ പിടിക്കുകയും ചെയ്തു. ശിഖർ ധവാൻ മികച്ച പിന്തുണ നൽകുകയും ചെയ്തതോടെ ഡൽഹി ടീം സ്കോർ ഉയർന്നു.

ഒന്നാം വിക്കറ്റിൽ 94 റൺസാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്. 32 റൺസെടുത്ത ധവാനെ പുറത്താക്കി സഖ്യം തകർത്തത് പിയൂഷ് ചൗളയായിരുന്നു. 27 പന്തിൽ മൂന്ന് റോറും ഒരു സിക്സുമടക്കം 36 റൺസ് സ്വന്തമാക്കിയ ധവാൻ മടങ്ങിയതിന് പിന്നാലെ ചൗളയുടെ തന്നെ അടുത്ത ഓവറിൽ ഷായും പുറത്തായി. 43 പന്തിൽ 64 റൺസായിരുന്നു ഷായുടെ സമ്പാദ്യം. ഒമ്പത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മൂന്നാമനായി എത്തിയ റിഷഭ് പന്തും ക്രീസിൽ നിലയുറപ്പിച്ചു കളിച്ചു. എന്നാൽ നായകൻ ശ്രേയസ് അയ്യരുടെ ഇന്നിങ്സ് 26 റൺസിൽ അവസാനിച്ചു. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ടീം സ്കോർ 176ൽ. 25 പന്തിൽ 37 റൺസുമായി പന്തും അഞ്ച് റൺസുമായി സ്റ്റൊയിനിസും പുറത്താകാതെ നിന്നു.

ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ഡൽഹിയെ ബാറ്റിങ്ങിനായക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം ജയം തേടിയാണ് ഡൽഹി ഇറങ്ങുന്നതെങ്കിൽ വിജയവഴിയിൽ തിരിച്ചെത്തുക എന്ന ദൗത്യമാണ് ചെന്നൈക്ക് മുന്നിലുള്ളത്.

ഒരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ചെന്നൈ നിരയിൽ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എങ്കിഡിക്ക് പകരം ഓസിസ് താരം ജോഷ് ഹെയ്സൽവുഡ് ഇടംപിടിച്ചു. ഒരു സ്‌പിന്നറെ കൂടി ഉൾപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസ് അമിത് മിശ്രയുടെ പ്രകടനത്തിൽ വിശ്വാസമർപ്പിക്കുന്നു.

ചെന്നൈ സൂപ്പർ കിങ്സ് പ്ലെയിങ് XI: ഷെയ്ൻ വാട്സൺ, മുരളി വിജയ്, ഫാഫ് ഡുപ്ലെസിസ്, സാം കറൺ, റുതുരാജ് ഗെയ്‌ക്വാദ്, കേദാർ ജാദവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള, ദീപക് ചാഹർ, ജോഷ് ഹെയ്സൽവുഡ്

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് XI: പൃഥ്വി ഷാ, ശിഖർ ധവാൻ, ഷിമ്രോൺ ഹെറ്റ്മയർ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, മാർക്കസ് സ്റ്റൊയിനിസ്, അക്സർ പട്ടേൽ, അമിത് മിശ്ര, ആവേശ് ഖാൻ, എ നോർഷെ, കഗിസോ റബാഡ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook