ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നൊരുക്കാൻ ഐപിഎൽ 13-ാം സീസൺ ഇന്നുമുതൽ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ യുഎഇയിലാണ് മത്സരങ്ങൾ നടക്കുന്നത്. അബുദാബി ഷെയ്‌ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി (ഇന്ത്യൻ സമയം) 7.30 നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ മുംബെെ ഇന്ത്യൻസും ചെന്നെെ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീമാണ് മുംബെെയും ചെന്നെെയും. ഇന്നുമുതൽ 53 ദിവസം ക്രിക്കറ്റ് പ്രേമികൾക്ക് ഐപിഎൽ ആവേശത്തിൽ ആറാടാം.

ഐപിഎൽ ആവേശത്തിൽ അണിനിരക്കുന്നത് എട്ട് ടീമുകൾ

ചെന്നെെ സൂപ്പർ കിങ്‌സ്
മുംബെെ ഇന്ത്യൻസ്
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്
പഞ്ചാബ് സൂപ്പർ കിങ്‌സ്
സൺറെെസേഴ്‌സ് ഹെെദരബാദ്
കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ്
ഡൽഹി ക്യാപിറ്റൽസ്
രാജസ്ഥാൻ റോയൽസ്

Read Also: IPL 2020 Schedule: ക്രിക്കറ്റ് പൂരത്തിന് വെടിക്കെട്ട് തുടക്കമിടാൻ മുംബൈയും ചെന്നൈയും; ഐപിഎൽ മത്സരക്രമം ഇങ്ങനെ

മത്സരങ്ങളുടെ സമയക്രമം

നവംബർ മൂന്ന് വരെ നടക്കുന്ന പ്രാഥമിക മത്സരങ്ങളുടെ ക്രമം ഐപിഎൽ ഗവേണിങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 10 ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങൾ അരങ്ങേറും. ഇന്ത്യൻ സമയം വൈകീട്ട് 3.30നും 7.30നുമായിരിക്കും ഈ ദിവസങ്ങളിൽ മത്സരങ്ങൾ. ഒക്ടോബർ മൂന്നിനാണ് 3.30ന് ആരംഭിക്കുന്ന ആദ്യ മത്സരം. ഒക്ടോബർ മൂന്നിന് അബുദാബിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബെംഗളൂരു രാജസ്ഥാനെയും ഷാർജയിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും. വൈകിട്ട് 7.30 ആണ് മത്സരങ്ങളുടെ സ്ഥിരം സമയം. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളിൽ മാത്രം 3.30ന് ആദ്യ മത്സരവും 7.30ന് രണ്ടാം മത്സരവും നടക്കും.

ഐപിഎൽ മത്സരങ്ങൾ എവിടെ കാണാം?

സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്ക് ആണ് ഐപിഎൽ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റർ. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിങ് പാർട്‌നർ. ടെലിവിഷനിൽ സ്റ്റാർ സ്‌പോർട്‌സിന്റെ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിൽ ഐപിഎൽ മത്സരങ്ങൾ കാണാം. മൊബൈൽ ഉപകരണങ്ങളിൽ ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലും മത്സരങ്ങൾ ലഭ്യമാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook