IPL 2020 Auction: കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലേക്കുള്ള താരലേലം നടക്കുമ്പോൾ കോടികൾ കാത്ത് വിദേശതാരങ്ങളും മുൻനിരയിലണ്ട്. 146 വിദേശ താരങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളെപോലെ തന്നെ നിരവധി വിദേശ താരങ്ങളും ടീമിലേക്ക് വിളിയും കാത്ത് ലേലപട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ താരമൂല്യമുള്ള താരങ്ങളിൽ കൂടുതലും വിദേശതാരങ്ങളാണ്.
ഗ്ലെൻ മാക്സ്‌വെൽ
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലാണ് ഇത്തവണ ലേല പട്ടികയിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള താരങ്ങളിൽ ഒരാൾ. ലോകകപ്പ് ദൗത്യത്തിന്റെ ഭാഗമായി ഓസ്ട്രേലിയൻ ടീമിനൊപ്പമായിരുന്നതിനാൽ കഴിഞ്ഞ സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ മാക്സ്‌വെല്ലിനായിരുന്നില്ല. എന്നാൽ ഇത്തവണ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. 2018 സീസണിൽ 9 കോടി രൂപയ്ക്കായിരുന്നു മാക്സ്‌വെല്ലിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ഇത്തവണയും മികച്ച വില തന്നെയാണ് താരത്തിന് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപയുള്ള ഏഴ് താരങ്ങളിൽ ഒരാൾ മാക്സ്‌വെല്ലാണ്.
ALERT: VIVO IPL 2020 Player Auction list announced. 332 players set to go under the hammer!
Let the number crunching begin #IPLAuction
Click here for all the details https://t.co/6Io8pOlZo1 pic.twitter.com/WhVOmJnGHg
— IndianPremierLeague (@IPL) December 13, 2019
ജേസൺ റോയി
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ജേസൺ റോയിയാണ് താരലേലത്തിലെ മറ്റൊരു താരസാനിധ്യം. ലോകകപ്പ് മൂലം റോയിയ്ക്കും കഴിഞ്ഞ സീസൺ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ശേഷമാണ് താരം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്നത്. ലോകകപ്പിൽ ഏഴ് ഇന്നിങ്സുകളിൽ നിന്നായി 443 റൺസ് സ്വന്തമാക്കിയ താരത്തിനു വേണ്ടി ഒന്നിലധികം ടീമുകൾ രംഗത്തുണ്ട്. 1.5 കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
ക്രിസ് ലിൺ
ഓസ്ട്രേലിയയിൽ നിന്നുള്ള മറ്റൊരു കോടിപതിയാണ് ക്രിസ് ലിൺ. മികച്ച ഓപ്പണേഴ്സിനെ തപ്പുന്ന ടീമുകളുടെ പ്രധാന നോട്ടപ്പുള്ളിയാണ് ലിൺ. കഴിഞ്ഞ സീസണിൽ 9.60 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ താരം മികച്ച ഒരുപിടി ഇന്നിങ്സുകളും ടീമിനായി കളിച്ചിരുന്നു. പ്രധാന താരങ്ങളെയെല്ലാം റിലീസ് ചെയ്ത കൊൽക്കത്തയുടെ തീരുമാനത്തിലാണ് ക്രിസ് ലിൺ പട്ടികയിലെത്തുന്നത്. രണ്ടു കോടി രൂപയാണ് ലിന്നിന്റെ അടിസ്ഥാന വില.
Also Read: IPL 2020 Auction: കോടികൾ കൊയ്യാൻ ഇന്ത്യൻ താരങ്ങളും; പട്ടികയിൽ ഉത്തപ്പ മുതൽ യശസ്വി വരെ
ഷിമ്രോൺ ഹെറ്റ്മയർ
വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിൽ ആതിധേയർക്കെതിരെ അനായസം റൺസ് കണ്ടെത്തുന്ന ഷിമ്രോൺ ഹെറ്റ്മയറാണ് പട്ടികയിലെ മറ്റൊരു സുപ്രധാന സാനിധ്യം. കഴിഞ്ഞ ഐപിഎൽ സീസണിൽ ബാംഗ്ലൂർ ഹെറ്റ്മയറെ സ്വന്തമാക്കിയിരുന്നെങ്കിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു അർധസെഞ്ചുറി ഉൾപ്പടെ 90 റൺസ് മാത്രമാണ് താരം നേടിയത്. എന്നാൽ ഇന്ത്യയ്ക്കെതിരെ മിന്നും ഫോമിലായതോടെ ഹെറ്റ്‌മയറിന്റെ താരമൂല്യം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
സാം കുറാൻ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടി ഒരു ഹാട്രിക് ഉൾപ്പടെയുള്ള നേട്ടങ്ങളുമായി തിളങ്ങിയ സാം കുറാനാണ് ലേല പട്ടികയിലുള്ള മറ്റൊരു ഇംഗ്ലീഷ് താരം. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള സാം കുറാൻ ഓൾറൗണ്ടർമാരെ ലക്ഷ്യമിടുന്ന ക്ലബ്ബുകളുടെ പട്ടികയിലുള്ള താരമാണ്.