IPL Auction 2020 LIVE Updates: കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 പതിപ്പിലേക്കുള്ള താരലേലം കൊൽക്കത്തയിൽ ആരംഭിച്ചു. 332 താരങ്ങളാണ് ലേലത്തിനെത്തുന്നത്. എട്ട് ടീമുകളിലേക്കായി 73 ഒഴിവുകളാണുള്ളത്. പ്രാഥമിക ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 997 താരങ്ങളിൽ നിന്നും ക്ലബ്ബുകൾ നൽകിയ ചുരുക്കപട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ലേലത്തിലുള്ളത്.
ആദ്യ ഘട്ടത്തിൽ വിദേശ താരങ്ങൾ തന്നെയാണ് വലിയ നേട്ടം സ്വന്തമാക്കിയത്. 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ പാറ്റ് കമ്മിൻസാണ് ഇതുവരെയുള്ള ഏറ്റവും വിലയേറിയ താരം. ഗ്ലെൻ മാക്സ്‌വെൽ 10.75 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയപ്പോൾ ക്രിസ് മോറിസിനെ ബാംഗ്ലൂർ സ്വന്തമാക്കിയത് 10 കോടി രൂപയ്ക്കാണ്. വിൻഡീസ് പേസർ ഷെൽട്ടൻ കോട്ട്രലിനെ 8.5 കോടി രൂപയും വെടിക്കെട്ട് ബാറ്റ്സ്മാൻ ഹെറ്റ്മയറിന് 7.75 കോടി രൂപയുമാണ് ലേലത്തിൽ ലഭിച്ചത്. കോട്ട്രൽ പഞ്ചാബിലും ഹെറ്റ്മയർ ഡൽഹിയിലുമാണ് എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കുറാൻ 5.5 കോടി രൂപയ്ക്ക് ചെന്നൈയിലും ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ 5.25 കോടി രൂപയ്ക്ക് കൊൽക്കത്തയിലുമെത്തി.
രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഏഴ് താരങ്ങൾ ഉൾപ്പടെയാണ് ലേലത്തിലുള്ളത്. ബാറ്റ്സ്മാൻ, ഓൾറൗണ്ടർ, വിക്കറ്റ് കീപ്പർ, ഫാസ്റ്റ് ബോളർ, സ്പിന്നർ എന്ന ക്രമത്തിലാകും ലേലം നടക്കുന്നത്. താരങ്ങളുടെ അടിസ്ഥാനവിലയിൽ ലേലം തുടങ്ങും. ഓക്‌ഷണർ പേര് വിളിക്കുന്നതിനനുസരിച്ച് എട്ടു ടീമുകൾക്കും വിളി തുടങ്ങാം. ഇംഗ്ലണ്ടുകാരൻ ഹ്യൂ എഡ്മിഡസാണ് ഇക്കുറിയും ലേലം നിയന്ത്രിക്കുന്നത്.
വിൻഡീസ് താരം ക്രിസ് ജോർദാനെ സ്വന്തമാക്കി കിങ്സ് ഇലവൻ പഞ്ചാബ്. മൂന്ന് കോടി രൂപയ്ക്കാണ് താരം പഞ്ചാബിലെത്തുന്നത്
യുവതാരം കാർത്തിക് ത്യാഗിയെയും രാജസ്ഥാൻ സ്വന്തമാക്കുന്നു. 1.30 കോടി രൂപയ്ക്കാണ് താരം രാജസ്ഥാനിലെത്തുന്നത്.
മലയാളി താരം വിഷ്ണു വിനോദിനെയും ആരും വാങ്ങുന്നില്ല
യുവതാരം യശസ്വി ജയ്സ്വാളിനെ രാജസ്ഥാൻ സ്വന്തമാക്കി. 2.40 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ സ്വന്തമാക്കിയത്. നേരത്തെ ബാംഗ്ലൂർ, കൊൽക്കത്ത, പഞ്ചാബ് ടീമുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും അവസാനം രാജസ്ഥാൻ യശസ്വിയെ കൂട്ടുകയായിരുന്നു.
60 ലക്ഷം രൂപയ്ക്ക് രാഹുൽ ത്രിപാഠിയെ കൊൽക്കത്ത സ്വന്തമാക്കി. വിരാട് സിങ്ങിനെയും അണ്ടർ 19 നായകൻ പ്രിയം ഗാർഗിനെയും ഹൈദരാബാദ് ടീമിലെത്തിച്ചത് 1.9 കോടി രൂപയ്ക്കാണ്.
മറ്റൊരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. എട്ട് കോടി രൂപയ്ക്കാണ് ന്യൂസിലൻഡ് താരം കോൾട്ടർനില്ലിനെ മുംബൈ സ്വന്തമാക്കിയത്.
മുൻ ഇന്ത്യൻ താരം പിയൂഷ് ചൗളയെ ചെന്നൈ തട്ടകത്തിലെത്തിച്ചു. 6.75 കോടി രൂപയ്ക്കാണ് പിയൂഷിനെ ചെന്നൈ സ്വന്തമാക്കിയത്.
വിൻഡീസ് പേസ് ബോളർ ഷെൽട്ടൻ കോട്ട്രലാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ബോളർ. 8.5 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് തട്ടകത്തിലെത്തിക്കുന്നത്.
രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയിനും ലേലത്തിൽ വിറ്റഴിക്കപ്പെടാത്ത താരങ്ങളുടെ പട്ടികയിലേക്ക്. അടിസ്ഥാന വിലയിൽ പോലും താരത്തെ സ്വന്തമാക്കാൻ ഒരു ക്ലബ്ബും രംഗത്തെത്തിയില്ല.
വിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപ്പും ശ്രീലങ്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുസാൽ പെരെരയും വിറ്റഴിക്കപ്പെടാതെ ബാക്കിയാകുന്നു.
ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീമിനു വേണ്ടിയും ആളില്ല. ഒരു ക്ലബ്ബും താരത്തിന് വേണ്ടി രംഗത്തെത്തിയില്ല.
മറ്റൊരു ഓസിസ് താരം അലക്സ് ക്യാരിയും ഡൽഹി ക്യാപിറ്റൽസിൽ. 2.4 കോടി രൂപയ്ക്കാണ് താരം ഡൽഹിയിലെത്തുന്നത്.
ആദ്യ ഘട്ടത്തിൽ വിദേശ താരങ്ങൾ തന്നെയാണ് വലിയ നേട്ടം സ്വന്തമാക്കിയത്. 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ പാറ്റ് കമ്മിൻസാണ് ഇതുവരെയുള്ള ഏറ്റവും വിലയേറിയ താരം. ഗ്ലെൻ മാക്സ്‌വെൽ 10.75 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയപ്പോൾ ക്രിസ് മോറിസിനെ ബാംഗ്ലൂർ സ്വന്തമാക്കിയത് 10 കോടി രൂപയ്ക്കാണ്. ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കുറാൻ 5.5 കോടി രൂപയ്ക്ക് ചെന്നൈയിലും ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ 5.25 കോടി രൂപയ്ക്ക് കൊൽക്കത്തയിലുമെത്തി.
പത്ത് കോടി രൂപയ്ക്ക് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ സ്വന്തമാക്കി ബാംഗ്ലൂർ. ഓൾറൗണ്ടറുടെ റോളിലും തിളങ്ങാൻ സാധിക്കുന്ന പേസർക്ക് വേണ്ടി മുംബൈയും പഞ്ചാബും രംഗത്തുണ്ടായിരുന്നു. എന്നാൽ പേസർമാരുടെ ദാരിദ്ര്യം വലിയ രീതിയിൽ അനുഭവിക്കുന്ന ബാംഗ്ലൂർ താരത്തെ ഉറപ്പിക്കുകയായിരുന്നു
ആദ്യ താരത്തെ സ്വന്തമാക്കി സാം കുറാൻ. 5.5 കോടി രൂപയ്ക്കാണ് താരം ചെന്നൈയിലെത്തുന്നത്. ഡൽഹി ക്യാപിറ്റൽസും താരത്തിനായി രംഗത്തുണ്ടായിരുന്നു.
ഓസിസ് പേസ് ബോളർ പാറ്റ് കമ്മിൻസ് കൊൽക്കത്ത. 15.5 കോടി രൂപയ്ക്കാണ് കമ്മിൻസ് കൊൽക്കത്തയിലെത്തുന്നത്. തുടക്കത്തിൽ ബംഗ്ലൂരും ഡൽഹിയുമാണ് താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നതെങ്കിലും അവസാന നിമിഷം കൊൽക്കത്ത താരത്തെ റാഞ്ചുകയായിരുന്നു.
മുൻ ഇന്ത്യൻ താരം യൂസഫ് പഠാനെ ആരും വാങ്ങിയില്ല. ന്യൂസിലൻഡ് താരം കോളിൻ ഡി ഗ്രാൻഡ്ഹോമിനായും ഒരു ക്ലബ്ബും രംഗത്തെത്തിയില്ല.
ഇംഗ്ലീഷ് പേസർ ക്രിസ് വോക്സ് 1.5 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ. ഡൽഹി സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമാണ് ക്രിസ് വോക്സ്.
ഓസിസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിനെ 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കി കിങ്സ് ഇലവൻ പഞ്ചാബ്. ഡൽഹി ക്യാപിറ്റൽസും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും കൂടുതൽ തുകയിറക്കി പഴയതട്ടകത്തിലേക്ക് മാക്സ്‌വെല്ലിനെ തിരികെയെത്തിച്ചിരിക്കുകയാണ് ക്ലബ്ബ്.
4.4 കോടി രൂപയ്ക്ക് ഓസിസ് നായകൻ ആരോൺ ഫിഞ്ചിനെ ബംഗ്ലൂരിലെത്തിച്ച് ക്ലബ്ബ്. ഈ വർഷത്തെ താരലേലത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ലേലതുകയാണ് ഇത്.
ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജേസൺ റോയി ഡൽഹി ക്യാപിറ്റൽസിൽ. 1.5 കോടി രൂപയ്ക്കാണ് താരം ഡൽഹിയിലെത്തുന്നത്.
ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പൂജാരെയെയും ഹനുമ വിഹാരിയെയും സ്വന്തമാക്കാൻ ഇത്തവണയും ആളുകളില്ല.
മുൻ കൊൽക്കത്ത താരം റോബിൻ ഉത്തപ്പയെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ സ്വന്തമാക്കി. അടിസ്ഥാന വിലയായിരുന്ന 1.5 കോടി രൂപയുടെ ഇരട്ടി തുക നൽകിയാണ് താരത്തെ രാജസ്ഥാൻ തട്ടകത്തിലെത്തിക്കുന്നത്. അജിങ്ക്യ രഹാനെയുടെ ഒഴിവ് നികത്തുകയെന്ന ദൗത്യമാണ് ഉത്തപ്പയ്ക്ക് രാജസ്ഥാനിൽ.
ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗണെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 5.25 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് താരം ഷാരൂഖ് ഖാന്റെ ടീമിലെത്തുന്നത്.
മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ക്രിസ് ലിൺ മുംബൈ ഇന്ത്യൻസിൽ. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് താരം മുംബൈയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടി ഒരുപിടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ലിൺ. മറ്റു ക്ലബ്ബുകളൊന്നും രംഗത്തെത്താതെ വന്നതോടെയാണ് മുംബൈ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് മുംബൈയിൽ എത്തിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലേക്കുള്ള താരലേലം നടക്കുമ്പോൾ കോടികൾ കാത്ത് വിദേശതാരങ്ങളും മുൻനിരയിലണ്ട്. 146 വിദേശ താരങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളെപോലെ തന്നെ നിരവധി വിദേശ താരങ്ങളും ടീമിലേക്ക് വിളിയും കാത്ത് ലേലപട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ താരമൂല്യമുള്ള താരങ്ങളിൽ കൂടുതലും വിദേശതാരങ്ങളാണ്. Read More
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മറ്റൊരു പതിപ്പിന് ഒരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ താരലേലത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ലേലപട്ടികയിൽ നിരവധി പ്രമുഖ താരങ്ങളാണുള്ളത്. ഡിസംബർ 19ന് കൊൽക്കത്തയിൽ താരലേലം ആരംഭിക്കുമ്പോൾ കോടികളെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾ മത്സരിക്കും. മുതിർന്ന താരം റോബിൻ ഉത്തപ്പ മുതൽ അണ്ടർ 19 താരം യശസ്വി ജയ്സ്വാൾ വരെ നിരവധി പ്രമുഖ ഇന്ത്യക്കാരാണ് ലേലപട്ടികയിലുള്ളത്. അത്തരത്തിൽ മുൻപന്തിയിലുള്ള താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. Read More
ആകെ 207 കോടി രൂപയാണ് എട്ട് ടീമുകളുമായി താരലേലത്തിൽ ഒഴുക്കാൻ ഒരുങ്ങുന്നത്. 42.7 കോടി മുടക്കാൻ കൊൽക്കത്തയ്ക്ക് ആകും.
മുംബൈ ഇന്ത്യൻസ് – 13.05 കോടി
ഡൽഹി ക്യാപിറ്റൽസ് – 27.85
കിങ്സ് ഇലവൻ പഞ്ചാബ് – 42.7
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 35.65
ചെന്നൈ സൂപ്പർ കിങ്സ് – 14.05
രാജസ്ഥാൻ റോയൽസ് – 28.9
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – 27.9