മുംബൈ: ഐപിഎല്ലിലെ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം രോഹിത്തിന്റെ ടീമിനൊപ്പമായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ 46 പന്തില്‍ 75 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ധോണിക്ക് മുംബൈയ്ക്ക് എതിരെ ഒന്നും ചെയ്യാനായില്ല. മത്സരശേഷം നടന്ന രസകരമായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ച.
മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും ചെന്നൈ നായകന്‍ ധോണിയുടെ മകള്‍ സിവയും ഒരുമിച്ച് യാത്ര ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരസ്പര വൈരം മൈതാനത്ത് മാത്രമാണെന്നും പുറത്ത് എല്ലാവരും വലിയ സുഹൃത്തുക്കളാണെന്നും തെളിയിക്കുന്നതാണ് വീഡിയോ.
Ziva with hitman pic.twitter.com/zjytrPtjn1
— (@Gods_Rulee) April 3, 2019
വീഡിയോയില്‍ മുംബൈയ്ക്കായി സിവ ജയ് വിളിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം ധോണിക്ക് വേണ്ടി ഗ്യാലറില്‍ ആര്‍പ്പു വിളിക്കുന്ന സിവയുടെ വീഡിയോയും വൈറലായിരുന്നു. ധോണിയോളം തന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട് സിവയ്ക്കും അതുകൊണ്ട് തന്നെ രോഹിത്തുമൊത്തുള്ള വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയാണ്.