കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ വനിതാ താരങ്ങളുടെ ടി20 മത്സരം നടത്തിയത് ഒരു പ്രദര്‍ശന മത്സരം എന്ന നിലയിലായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇത്തവണ ഒരു ടീമുകൂടി ചേര്‍ത്ത് ഒരു ചുവടു കൂടി മുന്നോട്ട് വച്ചിരിക്കുകയാണ് ബിസിസിഐ. വിമണ്‍സ് ബിഗ് ബാഷ് ലീഗിലേയും കിയാ സൂപ്പര്‍ ലീഗിലേയും പോലെ നാല് മത്സരങ്ങളായാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുക.

ക്യാപ്റ്റനും കോച്ചും തീരുമാനിക്കുന്ന ടീമായിരിക്കും കളത്തിലിറങ്ങുക, കൂടാതെ പുരുഷന്മാരുടെ ലീഗിലെന്നത് പോലെ ഒരു ടീമില്‍ നാല് വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താവുകയുള്ളൂ. നാല് മത്സരങ്ങളില്‍ മൂന്നെണ്ണവും രാത്രിയായിരിക്കും നടക്കുക എന്ന സവിശേഷതയുമുണ്ട്.

ഇന്ത്യക്ക് പുറമെ, ന്യുസിലന്‍ഡ്. ഇംഗ്ലണ്ട്, വിന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളില്‍ നിന്നുമുള്ള താരങ്ങളായിരിക്കും കളിക്കുക. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ എത്തില്ല.

വനിതാ ഐപിഎല്‍ എന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പാണ് ബിസിസിഐ ഇപ്പോള്‍ വച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കൊല്ലം കളി കാണാനെത്തിയത് വെറും 200 പേര്‍ മാത്രമായിരുന്നു. ഇത് മാറാതെ മുന്നോട്ട് പോവുക സാധ്യമല്ല.


മത്സരക്രമം

മെയ് 6: സൂപ്പര്‍നോവാസ് v/s ട്രെയില്‍ബ്ലേസേഴ്‌സ്, ജയ്പൂര്‍ 7.30 PM

മെയ് 8: ട്രെയില്‍ബ്ലേസേഴ്‌സ് v/s വെലോസിറ്റി, ജയ്പൂര്‍ 3.30 PM

മെയ് 9: സൂപ്പര്‍നോവാസ് v/s വെലോസിറ്റി, ജയ്പൂര്‍ 7.30 PM

മെയ് 11: ഫൈനല്‍, ജയ്പൂര്‍ 7.30 PM

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി, എന്നീ ചാനലുകളില്‍ കളി കാണാനാവും. ഹോട്ട് സ്റ്റാറിലും കളി കാണാന്‍ സാധിക്കുന്നതാണ്.

ടീമുകള്‍

സൂപ്പര്‍നോവാസ്: ഹര്‍മന്‍പ്രീത് കൗര്‍ (c), അനുജ പട്ടീല്‍, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗ്വസ്, മാന്‍സി ജോഷി, പൂനം യാദവ്, പ്രിയ പുനിയ, രാധാ യാദവ്, താനിയ ഭാട്ടിയ (w), ചമരി അട്ടപ്പട്ടു, ലിയ തുഹുഹു, സോഫി ഡെവിന്‍, നാതാലി സീവെര്‍.
കോച്ച്: ഡബ്ലുവി രാമന്‍

്‌ട്രെയില്‍ബ്ലേസേഴ്‌സ്: സ്മൃതി മന്ദാന (c), ഭാരതി ഫുല്‍മലി, ഡി ഹേമലത, ദീപ്തി ശര്‍മ്മ, ഹര്‍ലീന്‍ ഡിയോള്‍, ജാസിയ അക്തര്‍, ജുലന്‍ ഗോസ്വാമി, ആര്‍ കല്‍പ്പന (w), രാജേശ്വരി ഗെയ്ക്വാദ്, സൂസി ബാറ്റെസ്, സോഫി എക്കല്‍സ്റ്റണ്‍, ഷാക്കെറ സെല്‍മാന്‍, സ്റ്റെഫനി ടെയ്‌ലര്‍.
കോച്ച്: ബിജു ജോര്‍ജ്

വെലോസിറ്റി: മിതാലി രാജ് (c), ദേവിക വൈദ്യ, എക്താ ബിഷ്ത്, കോമള്‍ സാന്‍സാദ്, ഷെഫാലി വര്‍മ്മ, ശിഖ പാണ്ഡെ (w), സുഷ്രി ദിബ്യദര്‍ശിനി, വേദ കൃഷ്ണമൂര്‍ത്തി, അമേലിയ കെര്‍, ഡാനിയേല വയറ്റ്, ഹെയ്‌ലി മാത്യൂസ്, ജഹനാര അലം.
കോച്ച്: മമത മാബെന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook