മുംബൈ: അശ്വിന്റെ വിവാദ മങ്കാഡിങ്ങില്‍ പ്രതികരണവുമായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ക്യാപ്റ്റന്മാര്‍ തമ്മിലുള്ള മീറ്റിങ്ങില്‍ വച്ച് മങ്കാഡ് ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നതായി രാജീവ് ശുക്ല പറഞ്ഞു. നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാനുള്ള അവസരം ലഭിച്ചാലും ബോളര്‍മാര്‍ അതിന് തയ്യാറാകില്ലെന്് അന്ന് നിലപാടെടുത്തിരുന്നതായി ശുക്ല പറഞ്ഞു.

”ഞാന്‍ ഓര്‍ക്കുന്നു,ക്യാപ്റ്റന്‍മാരും മാച്ച് റഫറിമാരുമുണ്ടായിരുന്ന ഒരു മീറ്റില്‍ ഞാനും പങ്കെടുത്തിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ പുറത്ത് കടന്നാലും ബോളര്‍ അയാളെ പുറത്താക്കില്ലെന്ന് അന്ന് തീരുമാനമെടുത്തിരുന്നു” എന്നായിരുന്നു രാജീവ് ശുക്ലയുടെ ട്വീറ്റ്.

Read More: ‘ഇത് മുതുകില്‍ കുത്തുന്നതിന് തുല്യം’; അശ്വിനെതിരെ ആഞ്ഞടിച്ച് ബിസിസിഐയും

ധോണിയും കോഹ്ലിയും മീറ്റിങ്ങിലുണ്ടായിരുന്നുവെന്നും കൊല്‍ക്കത്തിയില്‍ വച്ചായിരുന്നു മീറ്റിങ്ങെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അശ്വിനെതിരെ പ്രതിഷേധം ശക്തമാണ്. ബിസിസിഐ അധികൃതരടക്കം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

കളി ജയിക്കാനും ബാറ്റ്‌സ്മാനെ പുറത്താക്കാനും ക്രിക്കറ്റ് സ്‌കില്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും കളി കാണുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കുമെല്ലാം നല്ല സന്ദേശമാണ് നല്‍കേണ്ടതെന്നും ബിസിസിഐയിലെ മുതിര്‍ന്ന അംഗം പറയുന്നു.

”സംഭവം കൈകാര്യം ചെയ്യുന്നതില്‍ മാച്ച് ഒഫീഷ്യല്‍സിന് വീഴ്ച്ച വന്നിട്ടുണ്ട്. കൃത്യമായി പരിശോധിച്ചാല്‍ ബട്ട്‌ലര്‍ ഔട്ടാകില്ലായിരുന്നു. കളിക്കുമ്പോള്‍ നിയമവും സ്പിരിറ്റും ഒരുപോലെ മനസില്‍ വേണമെന്ന് അശ്വിന്‍ ചിന്തിക്കണമായിരുന്നു. ഒരു താരം മറ്റൊരു താരത്തെ ജയിക്കേണ്ടത് ക്രിക്കറ്റിങ് സ്‌കില്ലു കൊണ്ട് മാത്രമായിരിക്കണം, ചീപ്പ് ട്രിക്കിലൂടെയാവരുത്” ബിസിസിഐ അധികൃതരിലൊരാള്‍ പറഞ്ഞു.

Also Read: ‘തെറ്റൊന്നും ചെയ്തിട്ടില്ല, വേണേല്‍ നിയമം മാറ്റട്ടെ’; ന്യായീകരണവുമായി അശ്വിന്‍

‘ഈ പുറത്താകല്‍ പിന്നില്‍ നിന്നും കുത്തുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് എന്നും ഈ സംഭവം വിമര്‍ശിക്കപ്പെടുക. വിജയിക്കാനായിരിക്കും പക്ഷെ ജനപ്രീതി നേടാനാകില്ല” മറ്റൊരു ബിസിസിഐ അംഗം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ