Latest News

IPL 2019: മത്സരം മൈതാനത്ത് മാത്രം; ഖലീലിന്റെ വിക്കറ്റ് സെലിബ്രേഷന്‍ അനുകരിച്ച് വിരാട് കോഹ്ലി

IPL 2019: കളി കഴിഞ്ഞ് ഇരുടീമുകളിലേയും താരങ്ങള്‍ പരസ്പരം തമാശയും വര്‍ത്തമാനവുമൊക്കെയായി കൂടിയപ്പോഴായിരുന്നു സംഭവം

virat kohli, വിരാട് കോഹ്ലി,virat khaleel Ahmad,വിരാട് ഖലീല്‍ അഹമ്മദ്, virat kohli khaleel ahamad,വിരാട് കോഹ്ലി ഖലീല്‍ അഹമ്മദ്, virat ipl, virat rcb, ie malayalam,

IPL 2019: ബെംഗളൂരു: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. അതുകൊണ്ടു തന്നെ കോഹ്‌ലിയുടെ വിക്കറ്റ് നേടുക എന്നത് എതിര്‍ ടീമിലെ ഓരോ ബോളറുടേയും മോഹമായിരിക്കും. കോഹ്‌ലിയെ പുറത്താക്കുന്ന ഒരു നിമിഷം കൊണ്ട് രാജ്യത്തിന്റേയും ലോകത്തിന്റേയും ശ്രദ്ധയിലേക്ക് എത്തുമെന്ന് അവര്‍ക്കറിയാം. അതിനാല്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടിയപ്പോള്‍ ഹൈദരാബാദ് താരം ഖലീല്‍ അഹമ്മദ് നടത്തിയ ആഘോഷ പ്രകടനം ഒട്ടും അതിശയപ്പെടുത്തുന്നതല്ല.

ഖലീലിന്റെ പന്ത് രണ്ട് സ്റ്റെപ്പ് മുന്നോട്ട് വച്ച് ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച കോഹ്‌ലി കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. കളിയുടെ ഗതി തന്നെ മാറ്റുന്ന വിക്കറ്റായിരുന്നു കോഹ്‌ലിയുടേത്. ഇതോടെ ബാംഗ്ലൂർ 18-2 എന്ന നിലയിലേക്ക് പതിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 176 റണ്‍സ് പിന്തുടര്‍ന്ന ബാഗ്ലൂരിന്റെ മൂന്ന് വിക്കറ്റുകളാണ് ഇന്നലെ ഖലീല്‍ വീഴ്ത്തിയത്. എന്നാല്‍ ഖലീലിന്റെ പ്രകടനം പാഴായി. നാല് വിക്കറ്റിന് ബാംഗ്ലൂർ കളി ജയിച്ചു.

തന്റെ രണ്ട് കരങ്ങളും ചുരുട്ടി പിടിച്ച ശേഷം കൂട്ടിയിടിച്ചായിരുന്നു ഖലീല്‍ കോഹ്‌ലിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മത്സരശേഷം രസകരമായൊരു കാഴ്ചയ്ക്കാണ് ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളി കഴിഞ്ഞ് ഇരുടീമുകളിലേയും താരങ്ങള്‍ പരസ്പരം തമാശയും വര്‍ത്തമാനവുമൊക്കെയായി കൂടിയപ്പോഴായിരുന്നു സംഭവം. കോഹ്‌ലിക്ക് അരികിലേക്ക് ഖലീല്‍ എത്തിയപ്പോള്‍ ഖലീല്‍ തന്നെ പുറത്താക്കിയതിനെ കുറിച്ച് പറഞ്ഞ് ചിരിച്ച കോഹ്‌ലി ഖലീലിന്റെ ആക്ഷന്‍ അനുകരിക്കുകയും ചെയ്തു.


നാല് വിക്കറ്റിനാണ് ബാംഗ്ലൂർ ഹൈദരാബാദിനെ തകര്‍ത്തത്. ഹൈദരാബാദ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയ ലക്ഷ്യം അവസാന ഓവറിലാണ് ബാംഗ്ലൂർ മറി കടന്നത്. ഓപ്പണര്‍ പാര്‍ത്ഥീവ് പട്ടേല്‍ സംപൂജ്യനായി മടങ്ങിയപ്പോള്‍ നായകന്‍ വിരാട് കോഹ്‌ലി 16 റണ്‍സ് മാത്രമേ എടുത്തുള്ളൂ. പ്രതീക്ഷയോടെ ഇറങ്ങിയ ഡിവില്ലിയേഴ്‌സ് ഒരു റണ്‍ മാത്രം എടുത്ത് പുറത്തായതോടെ കളി ബാംഗ്ലൂരിന് നഷ്ടമായെന്ന് കരുതി ആരാധകര്‍.

എന്നാല്‍ മധ്യനിരയില്‍ ഹെറ്റ്‌മെയറും ഗുര്‍കീറത് മാന്‍ സിങ്ങും ഒരുമിച്ചതോടെ കളിയുടെ ഗതി മാറുകയായിരുന്നു. ഇരുവരും യാതൊരു കൂസലുമില്ലാതെ ഹൈദരാബാദ് ബോളര്‍മാരെ മർദിച്ചു. വിന്‍ഡീസ് താരം ഹെറ്റ്‌മെയര്‍ 47 പന്തുകളില്‍ നിന്നും 75 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ യുവതാരം ഗുര്‍കീറത് 48 പന്തുകളില്‍ നിന്നും 65 റണ്‍സ് നേടി. ആറ് സിക്‌സും നാല് ഫോറും ഹെറ്റ്‌മെയര്‍ അടിച്ചെടുത്തു. ഗുര്‍കീറത് എട്ട് ഫോറും ഒരു സിക്‌സുമാണടിച്ചത്

ഇതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന ബാംഗ്ലൂരിന് ജയത്തോടെ ഏഴാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിക്കാന്‍ സാധിച്ചു. കോഹ്‌ലിക്കും സംഘത്തിനും തലയുയര്‍ത്തി തന്നെ മടങ്ങാന്‍ ഈ ജയം അവസരമൊരുക്കും. ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് മത്സര ഫലം. ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനം. കൊല്‍ക്കത്ത പരാജയപ്പെട്ടാല്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് യോഗ്യത നേടും. കൊല്‍ക്കത്തയാണ് ജയിക്കുന്നതെങ്കില്‍ ഹൈദരാബാദ് ആരാധകര്‍ക്ക് അത് നിരാശയാകും നല്‍കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 virat kohli makes fun of khaleel ahmad

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com