IPL Point Table: ഐപിഎൽ പന്ത്രണ്ടാം പതിപ്പിൽ ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ. മൂന്ന് ടീമുകൾ ഇതിനോടകം പ്ലേ ഓഫ് യോഗ്യത നേടി കഴിഞ്ഞ സാഹചര്യത്തിൽ നാലാം സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്നതാകട്ടെ രണ്ട് ടീമുകളും. ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്.

അവശേഷിക്കുന്ന ഒരു സ്ഥാനത്തിന് വേണ്ടി നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരാണ് രംഗത്തുള്ളത്. ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരം ജയിച്ചാൽ കൊൽക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ പ്രവേശിക്കും. പരാജയപ്പെട്ടാൽ റൺറേറ്റിന്റെ ആനൂകൂല്യത്തിൽ ഹൈദരാബാദ് പ്ലേ ഓഫ് കളിക്കും. ഇരു ടീമുകൾക്കും 12 പോയിന്റ് വീതമാണുള്ളത്. അവസാന സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസും കിങ്സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പുറത്തായി കഴിഞ്ഞു.

Also Read: IPL 2019, KXIP vs CSK :പട്ടികയിൽ തല ഉയർത്തി നിൽക്കാൻ ചെന്നൈ; ആശ്വാസ ജയം തേടി പഞ്ചാബ്

കളിച്ച 13 മത്സരങ്ങളിൽ ഒമ്പത് ജയവുമായി ചെന്നൈ സൂപ്പർ കിങ്സാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്. +0.209 നെറ്റ് റൺറേറ്റുള്ള ചെന്നൈയുടെ പോയിന്റ് സമ്പാദ്യം 18 ആണ്. രാജസ്ഥാനെതിരായ മത്സരം ജയിച്ച ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മുംബൈ ഇന്ത്യൻസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 16 പോയിന്റാണ് മുംബൈയ്ക്കുള്ളത്. സൺറൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനത്താണ്.

IPL 2019: പോയിന്റ് ടേബിൾ

1. ചെന്നൈ സൂപ്പർ കിങ്സ് – 13 മത്സരങ്ങൾ – 9 ജയം – 18 പോയിന്റ് (Q)

2. ഡൽഹി ക്യാപിറ്റൽസ് – 14 മത്സരങ്ങൾ – 9 ജയം – 18 പോയിന്റ് (Q)

3. മുംബൈ ഇന്ത്യൻസ് – 13 മത്സങ്ങൾ – 8 ജയം – 16 പോയിന്റ് (Q)

4. സൺറൈസേഴ്സ് ഹൈദരാബാദ് – 14 മത്സരങ്ങൾ – 6 ജയം – 12 പോയിന്റ്

5. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 13 മത്സരങ്ങൾ – 6 ജയം – 12 പോയിന്റ്

6. രാജസ്ഥാൻ റോയൽസ് – 14 മത്സരങ്ങൾ – 5 ജയം – 11 പോയിന്റ്

7. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 14 മത്സരങ്ങൾ – 4 ജയം – 11 പോയിന്റ്

8. കിങ്സ് ഇലവൻ പഞ്ചാബ് – 13 മത്സരം – 5 ജയം – 10 പോയിന്റ്

Also Read: ഗംഭീർ വ്യക്തിത്വം ഇല്ലാത്തയാൾ; ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

സീസൺ അവസാനിച്ച് ഡേവിഡ് വാർണർ നാട്ടിലേക്ക് മടങ്ങിയെങ്കിലും റൺവേട്ടക്കാർക്ക് നൽകുന്ന ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് താരം തന്നെ തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 692 റൺസാണ് ഇതിനോടകം ഈ ഓസ്ട്രേലിയൻ കളിക്കാരൻ അടിച്ചെടുത്തത്. സീസണിലെ തന്റെ അവസാന മത്സരവും വാർണർ അർധ സെഞ്ചുറി തികച്ച് അവസാനിപ്പിച്ചിരുന്നു. ഒരു സെഞ്ചുറിയും എട്ട് അർധ സെഞ്ചുറിയും ഇതിനോടകം തന്നെ സ്വന്തമാക്കിയ വാർണർ മറ്റ് താരങ്ങളെക്കാളും ബഹുദൂരം മുന്നിലാണ്. ഡേവിഡ് വാർണറിനൊപ്പമെത്താൻ മറ്റ് താരങ്ങൾ തമ്മിൽ കടുത്ത മത്സരമാണ്.

Also Read: വാർണറുടെ വിടവാങ്ങൽ സന്ദേശം ക്യാമറയിൽ പകർത്തിയത് ഭുവി

IPL 2019: ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

1. ഡേവിഡ് വാർണർ – സൺറൈസേഴ്സ് ഹൈദരാബാദ് – 12 മത്സരങ്ങൾ – 692 റൺസ്

2. കെ.എൽ.രാഹുൽ – കിങ്സ് ഇലവൻ പഞ്ചാബ് – 13 മത്സരങ്ങൾ – 522 റൺസ്

3. ആന്ദ്രെ റസൽ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 13 മത്സരങ്ങൾ – 510റൺസ്

4. ശിഖർ ധവാൻ – ഡൽഹി ക്യാപിറ്റൽസ് – 14 മത്സരങ്ങൾ – 486 റൺസ്

5. വിരാട് കോഹ്‌ലി – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 14 മത്സരങ്ങൾ – 464

വിക്കറ്റ് വേട്ടയിൽ മുന്നിലുള്ളത് ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കാൻ താരം കഗിസോ റബാഡയാണ്. 12 മത്സരങ്ങളിലായി 47 ഓവറുകൾ എറിഞ്ഞ റബാഡ ഇതുവരെ സ്വന്തമാക്കിയത് 25 വിക്കറ്റുകളാണ്. 7.82 ഇക്കോണമിയിൽ പന്തെറിയുന്ന റബാഡ ഇതിനോടകം രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റും തികച്ചു. പരുക്കിനെ തുടർന്ന് ഇനിയുള്ള മത്സരങ്ങൾ ഒഴിവാക്കി വിശ്രമിക്കാൻ റബാഡയോട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇനിയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാകും. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് താരത്തോട് വിശ്രമിക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

IPL 2019: ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം

1. കഗിസോ റബാഡ – ഡൽഹി ക്യാപിറ്റൽസ് – 12 മത്സരങ്ങൾ – 25 വിക്കറ്റ്

2. ഇമ്രാൻ താഹിർ – ചെന്നൈ സൂപ്പർ കിങ്സ് – 13 മത്സരങ്ങൾ – 21 വിക്കറ്റ്

3. ശ്രേയസ് ഗോപാൽ – രാജസ്ഥാൻ റോയൽസ് – 14 മത്സരങ്ങൾ – 20 വിക്കറ്റ്

4. യുസ്‌വേന്ദ്ര ചാഹൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 14 മത്സരങ്ങൾ – 18 വിക്കറ്റ്

5. ഖലീൽ അഹമ്മദ് – സൺറൈസേഴ്സ് ഹൈദരാബാദ് – 8 മത്സരങ്ങൾ – 17 വിക്കറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook