IPL Point Table: ഐപിഎൽ മത്സരക്രമം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുംബൈ ഇന്ത്യൻസും പ്ലേ ഓഫ് ഉറപ്പിച്ചു. ഇതോടെ പ്ലേ ഓഫ് യോഗ്യത നേടിയ ടീമുകളുടെ എണ്ണം മൂന്നായി. ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിങ്സുമാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്ന മറ്റ് ടീമുകൾ. അവശേഷിക്കുന്ന ഒരു സ്ഥാനത്തിന് വേണ്ടി എല്ലാ ടീമുകളും സജീവമാണ്.

കളിച്ച 13 മത്സരങ്ങളിൽ ഒമ്പത് ജയവുമായി ചെന്നൈ സൂപ്പർ കിങ്സാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്. +0.209 നെറ്റ് റൺറേറ്റുള്ള ചെന്നൈയുടെ പോയിന്റ് സമ്പാദ്യം 18 ആണ്. ഹൈദരാബാദിനെതിരായ ജയത്തോടെ മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഡൽഹി ക്യാപിറ്റൽസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 16 പോയിന്റാണ് ഡൽഹിക്കുള്ളതെങ്കിലും നെറ്റ് റൺറേറ്റിൽ മുംബൈയാണ് മുന്നിൽ. സൺറൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനത്താണ്.

Also Read: IPL 2019 MI vs SRH: ആവേശത്തിന്റെ ഓറഞ്ച് പൂക്കള്‍ വിരിച്ച് മനീഷ് പാണ്ഡെ; മുംബെെയുടെ വിജയം സൂപ്പർ ഓവറില്‍

പോയിന്റ് ടേബിൾ

1. ചെന്നൈ സൂപ്പർ കിങ്സ് – 13 മത്സരങ്ങൾ – 9 ജയം – 18 പോയിന്റ് (Q)

2. മുംബൈ ഇന്ത്യൻസ് – 13 മത്സങ്ങൾ – 8 ജയം – 16 പോയിന്റ് (Q)

3. ഡൽഹി ക്യാപിറ്റൽസ് – 13 മത്സരങ്ങൾ – 8 ജയം – 16 പോയിന്റ് (Q)

4. സൺറൈസേഴ്സ് ഹൈദരാബാദ് – 13 മത്സരങ്ങൾ – 6 ജയം – 12 പോയിന്റ്

5. രാജസ്ഥാൻ റോയൽസ് – 13 മത്സരങ്ങൾ – 5 ജയം – 11 പോയിന്റ്

6. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 12 മത്സരങ്ങൾ – 5 ജയം – 10 പോയിന്റ്

7. കിങ്സ് ഇലവൻ പഞ്ചാബ് – 12 മത്സരം – 5 ജയം – 10 പോയിന്റ്

8. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 13 മത്സരങ്ങൾ – 4 ജയം – 9 പോയിന്റ്

സീസൺ അവസാനിച്ച് ഡേവിഡ് വാർണർ നാട്ടിലേക്ക് മടങ്ങിയെങ്കിലും റൺവേട്ടക്കാർക്ക് നൽകുന്ന ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് താരം തന്നെ തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 692 റൺസാണ് ഇതിനോടകം ഈ ഓസ്ട്രേലിയൻ കളിക്കാരൻ അടിച്ചെടുത്തത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും വാർണർ അർധസെഞ്ചുറി തികച്ചിരുന്നു. ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയും ഇതിനോടകം തന്നെ സ്വന്തമാക്കിയ വാർണർ മറ്റ് താരങ്ങളെക്കാളും ബഹുദൂരം മുന്നിലാണ്. ഡേവിഡ് വാർണറിനൊപ്പമെത്താൻ മറ്റ് താരങ്ങൾ തമ്മിൽ കടുത്ത മത്സരമാണ്.

ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

1. ഡേവിഡ് വാർണർ – സൺറൈസേഴ്സ് ഹൈദരാബാദ് – 12 മത്സരങ്ങൾ – 692 റൺസ്

2. കെ എൽ രാഹുൽ – കിങ്സ് ഇലവൻ പഞ്ചാബ് – 12 മത്സരങ്ങൾ – 520 റൺസ്

3. ആന്ദ്രെ റസൽ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 12 മത്സരങ്ങൾ – 486 റൺസ് 4

5. ശിഖർ ധവാൻ – ഡൽഹി ക്യാപിറ്റൽസ് – 13 മത്സരങ്ങൾ – 470 റൺസ്

5. ക്വിന്റൺ ഡി കോക്ക് – മുംബൈ ഇന്ത്യൻസ് – 13 മത്സരങ്ങൾ – 462 റൺസ്

വിക്കറ്റ് വേട്ടയിൽ മുന്നിലുള്ളത് ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കാൻ താരം കഗിസോ റബാഡയാണ് മുന്നിൽ. 12 മത്സരങ്ങളിലായി 47 ഓവറുകൾ എറിഞ്ഞ റബാഡ ഇതുവരെ സ്വന്തമാക്കിയത് 25 വിക്കറ്റുകളാണ്. 7.82 ഇക്കോണമിയിൽ പന്തെറിയുന്ന റബാഡ ഇതിനോടകം രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റും തികച്ചു. ഇന്നലെ നടന്ന മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം

1. കഗിസോ റബാഡ – ഡൽഹി ക്യാപിറ്റൽസ് – 12 മത്സരങ്ങൾ – 25 വിക്കറ്റ്

2. ഇമ്രാൻ താഹിർ – ചെന്നൈ സൂപ്പർ കിങ്സ് – 13 മത്സരങ്ങൾ – 21 വിക്കറ്റ്

3. ശ്രേയസ് ഗോപാൽ – രാജസ്ഥാൻ റോയൽസ് – 13 മത്സരങ്ങൾ – 18 വിക്കറ്റ്

4. യുസ്‌വേന്ദ്ര ചാഹൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 13 മത്സരങ്ങൾ – 17 വിക്കറ്റ്

5. ദീപക് ചാഹർ – ചെന്നൈ സൂപ്പർ കിങ്സ് – 13 മത്സരങ്ങൾ – 16 വിക്കറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook