IPL Point Table: ഐപിഎൽ മത്സരക്രമം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രണ്ട് ടീമുകൾ മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിങ്സുമാണ് നിലവിൽ പ്ലേ ഓഫ് യോഗ്യത നേടിയത്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്ക് വേണ്ടി എല്ലാ ടീമുകൾ സജീവമാണ്.

കളിച്ച 12 മത്സരങ്ങളിൽ എട്ട് ജയിവുമായി ഡൽഹി ക്യാപിറ്റൽസാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്. +0.233 നെറ്റ് റൺറേറ്റുള്ള ഡൽഹിയുടെ പോയിന്റ് സമ്പാദ്യം 16 ആണ്. ചെന്നൈ സൂപ്പർ കിങ്സാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ചെന്നൈയ്ക്കും 16 പോയിന്റ് ഉണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ചെന്നൈയാണ് മുന്നിൽ. മുംബൈ ഇന്ത്യൻസ് മൂന്നാം സ്ഥാനത്തും സൺറൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്.

പോയിന്റ് ടേബിൾ

1. ഡൽഹി ക്യാപിറ്റൽസ് – 12 മത്സരങ്ങൾ – 8 ജയം – 16 പോയിന്റ് (Q)

2. ചെന്നൈ സൂപ്പർ കിങ്സ് – 12 മത്സരങ്ങൾ – 8 ജയം – 16 പോയിന്റ് (Q)

3. മുംബൈ ഇന്ത്യൻസ് – 12 മത്സങ്ങൾ – 7 ജയം – 14 പോയിന്റ്

4. സൺറൈസേഴ്സ് ഹൈദരാബാദ് – 12 മത്സരങ്ങൾ – 6 ജയം – 12 പോയിന്റ്

5. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 12 മത്സരങ്ങൾ – 5 ജയം – 10 പോയിന്റ്

6. കിങ്സ് ഇലവൻ പഞ്ചാബ് – 12 മത്സരം – 5 ജയം – 10 പോയിന്റ്

7. രാജസ്ഥാൻ റോയൽസ് – 12 മത്സരങ്ങൾ – 5 ജയം – 10 പോയിന്റ്

8. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 12 മത്സരങ്ങൾ – 4 ജയം – 8 പോയിന്റ്

റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഡേവിഡ് വാർണർ തന്നെ തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 692 റൺസാണ് ഇതിനോടകം ഈ ഓസ്ട്രേലിയൻ കളിക്കാരൻ അടിച്ചെടുത്തത്. ഇന്നലെ നടന്ന മത്സരത്തിലും വാർണർ അർധസെഞ്ചുറി തികച്ചിരുന്നു. ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയും ഇതിനോടകം തന്നെ സ്വന്തമാക്കിയ വാർണർ മറ്റ് താരങ്ങളെക്കാളും ബഹുദൂരം മുന്നിലാണ്. സീസൺ അവസാനിപ്പിച്ച് വാർണർ നാട്ടിലേക്ക് മടങ്ങിയെങ്കിലും താരത്തിന്റെ സ്കോറിനൊപ്പം ഓടിയെത്താൻ മറ്റ് താരങ്ങൾക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.

ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

1. ഡേവിഡ് വാർണർ – സൺറൈസേഴ്സ് ഹൈദരാബാദ് – 12 മത്സരങ്ങൾ – 692 റൺസ്

2. കെ എൽ രാഹുൽ – കിങ്സ് ഇലവൻ പഞ്ചാബ് – 12 മത്സരങ്ങൾ – 520 റൺസ്

3. ആന്ദ്രെ റസൽ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 12 മത്സരങ്ങൾ – 486 റൺസ്

4. ശിഖർ ധവാൻ – ഡൽഹി ക്യാപിറ്റൽസ് – 12 മത്സരങ്ങൾ – 445 റൺസ്

5. ക്രിസ് ഗെയ്ൽ – കിങ്സ് ഇലവൻ പഞ്ചാബ് – 11 മത്സരങ്ങൾ – 448 റൺസ്

വിക്കറ്റ് വേട്ടയിൽ മുന്നിലുള്ളത് ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കാൻ താരം കഗിസോ റബാഡയാണ് മുന്നിൽ. 12 മത്സരങ്ങളിലായി 47 ഓവറുകൾ എറിഞ്ഞ റബാഡ ഇതുവരെ സ്വന്തമാക്കിയത് 25 വിക്കറ്റുകളാണ്. 7.82 ഇക്കോണമിയിൽ പന്തെറിയുന്ന റബാഡ ഇതിനോടകം രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റും തികച്ചു.

ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം

1. കഗിസോ റബാഡ – ഡൽഹി ക്യാപിറ്റൽസ് – 12 മത്സരങ്ങൾ – 25 വിക്കറ്റ്

2. ഇമ്രാൻ താഹിർ – ചെന്നൈ സൂപ്പർ കിങ്സ് – 12 മത്സരങ്ങൾ – 17 വിക്കറ്റ്

3. യുസ്‌വേന്ദ്ര ചാഹൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 12 മത്സരങ്ങൾ – 16 വിക്കറ്റ്

4. മുഹമ്മദ് ഷമി – കിങ്സ് ഇലവൻ പഞ്ചാബ് – 12 മത്സരങ്ങൾ – 16 വിക്കറ്റ്

5. ശ്രേയസ് ഗോപാൽ – രാജസ്ഥാൻ റോയൽസ് – 12 മത്സരങ്ങൾ – 15 വിക്കറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook