ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.

ഐപിഎല്ലിന്റെ എല്ലാ പതിപ്പുകളിലും മിഴിവേകിയ ഉദ്ഘാടന ചടങ്ങുകൾ ഇത്തവണത്തെ ഐപിഎല്ലിന് ഉണ്ടാവുകയില്ല. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐപിഎൽ ഉദ്ഘാടന ചടങ്ങുകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഉദ്ഘാടന ചെലവുകൾക്കായി മാറ്റിവെച്ചിരുന്ന തുക പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് നൽകും.

എട്ട് ടീമുകളാണ് ഐപിഎൽ പന്ത്രണ്ടാം പതിപ്പിൽ ഏറ്റുമുട്ടുന്നത്. ഒരു ടീമിനെതിരെ ഹോം മത്സരവും എവേ മത്സരവും കളിയ്ക്കുന്ന ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ഇത്തവണയും പ്രാഥമിക പോരാട്ടങ്ങൾ. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ പ്ലേ ഓഫിനും യോഗ്യത നേടും.

200 ലധികം താരങ്ങളാണ് എട്ട് ടീമുകളിലായി ഐപിഎല്ലിന്റെ ഭാഗമാകുന്നത്. മൂന്ന് തവണ വീതം കിരീടമുയർത്തിയ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസുമുൾപ്പടെ കന്നി കിരീടം ലക്ഷ്യമിടുന്ന മൂന്ന് ടീമുകൾ കൂടിയുണ്ട് ഇത്തവണത്തെ ഐപിഎൽ പോരാട്ടത്തിന്.

ടീമുകൾ

1. ചെന്നൈ സൂപ്പർ കിങ്സ്
2. മുംബൈ ഇന്ത്യൻസ്
3. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
4. രാജസ്ഥാൻ റോയൽസ്
5. സൺറൈസേഴ്സ് ഹൈദരാബാദ്
6. ഡൽഹി ക്യാപിറ്റൽസ്
7. കിങ്സ് XI പഞ്ചാബ്
8. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ