IPL 2019 SRH vs MI Live Score Online:അല്‍സാരി ജോസഫ് എന്ന അരങ്ങേറ്റ താരത്തിന്റെ മികവില്‍ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് ആവേശകരമായ വിജയം. 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് അല്‍സാരി നേടിയത്. രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും ജെയ്‌സണ്‍ ബെഹ്‌റണ്‍ഡോഫും ഓരോ വിക്കറ്റ് വീതം നേടി.

ജയിക്കാമെന്നുറച്ചായിരുന്നു ഹൈദരാബാദ് ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ ബെയര്‍‌സ്റ്റോയെയും വാര്‍ണറേയും തുടക്കത്തിലെ നഷ്ടമായതോടെ സണ്‍റൈസേഴ്‌സിന്റെ നില പരുങ്ങലിലായി. 20 റണ്‍സെടുത്ത ദീപക് ഹൂഡയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ്പ് സ്‌കോറര്‍. മനീഷ് പാണ്ഡയും ബെയര്‍സ്‌റ്റോയും 16 റണ്‍സ് വീതം നേടി.

അവസാന ഓവറുകളിലെ പൊള്ളാര്‍ഡ് വെടിക്കെട്ടിലാണ് മുംബെെ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 20 ഓവറില്‍ 136 റണ്‍സുമായാണ് മുംബൈ ഇന്നിങ്‌സ് അവസാനിച്ചത്. ഏഴ് വിക്കറ്റുകളും നഷ്ടമായി.

പൊള്ളാര്‍ഡാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 26 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമടക്കം 46 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 19 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് രണ്ടാമതുള്ളത്. ഇഷാന്‍ കിഷന്‍ 17 റണ്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സും നേടി.

സണ്‍റൈസേഴ്‌സ് ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത സിദ്ധാര്‍ത്ഥ് കൗളാണ്. ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, മുഹമ്മദ് നബി, റാഷിദ് ഖാനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.


11.24 PM:WICKET! സിദ്ധാർത്ഥ് പുറത്ത്. മുംബെെയ്കക് 40 റണ്‍സ് വിജയം

11.20 PM:WICKET! ഭുവനേശ്വർ കമാർ പുറത്ത്. അല്‍സാരിയുടെ അഞ്ചാം വിക്കറ്റ്. സ്കോർ 95-9

11.17 PM:WICKET! നബിയും പുറത്ത്. സ്കോർ 90-8

11.13 PM:WICKET! റാഷിദ് ഖാന്‍ പുറത്ത്. സ്കോർ 88-7

11.11 PM: ഹെെദരാബാദ് എന്ന 88-6 നിലയിലാണ്.

11.00 PM: വെെകിട്ടു നടന്ന ചെന്നെെ-പഞ്ചാബ് മത്സരത്തിനെത്തിയ ചെന്നെെ ആരാധകർ,EXPRESS PHOTO

10.50 PM: WICKET! യൂസുഫ് പഠാനും പുറത്തായി. സ്കോർ 66-5

10.45 PM: WICKET! മനീഷ് പാണ്ഡ പുറത്ത്. സ്കോർ 61-4

10.38 PM: 9 ഓവറിന് ശേഷം ഹെെദരാബാദ് 55-3

10.29 PM:WICKET! വിജയ് ശങ്കർ പുറത്ത്. ഹെെദരാബാദ് പതറുന്നു

10.26 PM: ഹെെദരാബാദ് 41-2 എന്ന നിലയിലാണ്

10.17 PM: WICKET! വാർണർ പുറത്ത്. അല്‍സാരിയാണ് പുറത്താക്കിയത്.

10.14 PM: ഹെെദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. ബെയർസ്റ്റോ പുറത്ത്. 16 റണ്‍സുമായാണ് താരം മടങ്ങിയത്. സ്കോർ 33-1

9.55 PM: ഹെെദരാബാദ് മറുപടി ബാറ്റിങ് ആരംഭിച്ചു

9.45 PM: അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് കിറോണ്‍ പൊള്ളാർഡ്. ഹെെദരാബാദിന് ജയിക്കാന്‍ വേണ്ടത് 137 റണ്‍സ്

9.24 PM:WICKET! ഹാർദ്ദിക് പാണ്ഡ്യ പുറത്ത്.സിക്സടിച്ചതിന് പിന്നാലെ വിക്കറ്റെടുത്ത് റാഷിദ് ഖാന്‍.

9.17 PM: 15 ഓവറില്‍ മുംബെെ 75-5 എന്ന നിലയിലാണ്

9.02 PM: 12 ഓവർ കഴിഞ്ഞപ്പോള്‍ മുംബെെ 64-4 എന്ന നിലയിലാണ്

8.57 PM: WICKET! മുംബെെയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി

8.49 PM: മുംബെെ 10 ഓവർ പിന്നിട്ടപ്പോള്‍ 52-3 എന്ന നിലയിലാണ്

8.26 PM:WICKET! സൂര്യകുമാർ യാദവ് പുറത്ത്. സന്ദീപ് ആണ് സൂര്യകുമാറിനെ പുറത്താക്കിയത്. സ്കോർ 28-2

8.17 PM:WICKET! രോഹിത് പുറത്ത്. നബിയാണ് ഹെെദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സ്കോർ 21-1

8.04 PM: മുംബെെ രണ്ട് ഓവറില്‍ 10-0 എന്ന നിലയിലാണ്

8.00 PM: മുംബെ ഇന്നിങ്സ് ആരംഭിച്ചു. ഓപ്പണ്‍ ചെയ്യുന്നത് രോഹിത്തും ഡികോക്കും തന്നെയാണ്.

7.51 PM: പ്ലെയിങ് ഇലവന്‍

7.45 PM: ടോസ് നേടിയ ഹെെദരാബാദ് ബോളിങ് തിരഞ്ഞെടുത്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook