Latest News

IPL 2019, SRH vs DC: ഹൈദരാബാദിനെ എറിഞ്ഞുവീഴ്ത്തി ഡൽഹി; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്

ഓപ്പണേഴ്സ് ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാൻ പോലും ഹൈദരാബാദ് നിരയിൽ സാധിച്ചില്ല

delhi dc, ഡൽഹി ക്യാപിറ്റൽസ്, IPL, ഐപിഎൽ, IE malayalam
IPL 2019, IPL point table, orange cap, purple cap, ഐപിഎൽ 2019, ഐപിഎൽ പോയിന്റ് ടേബിൾ, ഓറഞ്ച് ക്യാപ്, പർപ്പിൾ ക്യാപ്, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്, ipl news, ഐപിഎൽ വാർത്ത

IPL 2019, SRH vs DC:ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. 39 റൺസിനാണ് ഹൈദരാബാദിനെ ഡൽഹി പരാജയപ്പെടുത്തിയത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് ഇന്നിങ്സ് 116 റൺസിൽ അവസാനിച്ചു. ഓപ്പണിങ് പിഴച്ചപ്പോൾ ടീം മൊത്തത്തിൽ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസ് സ്വന്തമാക്കിയത്. ടോസ് നേടിയ ഹൈദരാബാദ് ഡൽഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകൻ ശ്രേയസ് അയ്യരും കോളിൻ മുൻറോയും നടത്തിയ പ്രകടനമാണ് ഹൈദരാബാദ് ബോളിങ് നിരയ്ക്കെതിരെ ഭേദപ്പെട്ട സ്കോറിലെത്താൻ ഡൽഹിയെ സഹായിച്ചത്.

ടോസിൽ തന്നെ പിഴച്ച ഡൽഹിക്ക് ഇന്നിങ്സും തകർച്ചയോടെയായിരുന്നു. ടീം സ്കോർ 11ൽ നിൽക്കെ നാല് റൺസുമായി പൃഥ്വി ഷാ പുറത്ത്. ശിഖർ ധവാനും പിന്നീട് ഒന്നും ചെയ്യാൻ സാധിച്ചില്ല, ഏഴ് റൺസുമായി ധവാനും മടങ്ങി. പിന്നെ കണ്ടത് കോളിൻ മുൻറോ – ശ്രേയസ് അയ്യർ സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. തകർത്തടിച്ച മുൻറോ സ്കോർ അതിവേഗം ഉയർത്തി. 40 റൺസുമായി മുൻറോ മടങ്ങിയപ്പോൾ അയ്യർക്ക് കൂട്ടായി പന്ത് എത്തി.

യുവതാരങ്ങൾ രണ്ടുപേരും ചേർന്ന് നന്നായി പൊരുതിയതോടെ ഡൽഹി തകർച്ച ഒഴിവാക്കി. അർധസെഞ്ചുറിക്ക് അഞ്ച് റൺസകലെ ശ്രേയസ് അയ്യരും, അടുത്ത ഓവറിൽ തന്നെ പന്തും പുറത്തായി. എന്നാൽ ഡൽഹി സ്കോർ അപ്പോഴേക്കും 127 ൽ എത്തിയിരുന്നു. ക്രസ് മോറിസും കീമോ പോളും ചെറിയ സ്കോറിൽ മടങ്ങിയെങ്കിലും പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് ഡൽഹി എത്തിയിരുന്നു.

ഹൈദരാബാദിന് വേണ്ടി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും സ്വന്തമാക്കി. നായകനായി കെയ്ൻ വില്ല്യംസൺ ഹൈദരാബാദ് നിരയിൽ മടങ്ങിയെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നിന്നും നാല് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്ന് ഇറങ്ങിയത്.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഓപ്പണിങ് സഖ്യം ഹൈദരാബാദിന് നൽകിയത്. ഒരിക്കൽ കൂടി ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത വാർണറും ബെയർസ്റ്റോയും ഹൈദരാബാദ് ജയത്തിലേക്ക് എന്ന് തന്നെ തോന്നിപ്പിച്ചു. 41 റൺസിൽ ബെയർസ്റ്റോ പുറത്തായെങ്കിലും ഹൈദരാബാദ് പ്രതീക്ഷ കൈവിട്ടില്ല. ഡേവിഡ് വാർണർ അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.

എന്നാൽ ഡേവിഡ് വാർണർ പുറത്തായതിന് പിന്നാലെ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു ഹൈദരാബാദ്. 16-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റ് വീഴ്ത്തി റബാഡ ഹൈദരാബാദ് പതനത്തിന് തുടക്കം കുറിച്ചു. അടുത്ത ഓവറിൽ ക്രിസ് മോറിസ് വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. 18-ാം ഓവറിൽ വീണ്ടും രണ്ട് വിക്കറ്റുകൾ വീഴ്ത്തി റബഡ ഹൈദരാബാദ് പതനം പൂർത്തിയാക്കുകയും ചെയ്തു.

റബാഡ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രിസ് മോറിസ്, കീമോ പോൾ എന്നിവർ മൂന്ന് വീതം വിക്കറ്റും വീഴ്ത്തി. മൂന്ന് ഹാട്രിക് ചാൻസുകളാണ് മത്സരത്തിൽ പിറന്നത്. ഓപ്പണേഴ്സ് ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാൻ പോലും ഹൈദരാബാദ് നിരയിൽ സാധിച്ചില്ല.

Live Blog














23:42 (IST)14 Apr 2019





















ഡൽഹി ക്യാപിറ്റൽസിന് വിജയം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 39 റൺസ് വിജയം

23:41 (IST)14 Apr 2019





















വിക്കറ്റ്…

അടുത്ത പന്തിൽ തന്നെ ഖലീൽ അഹമ്മദിനെയും പുറത്താക്കി റബഡ

23:39 (IST)14 Apr 2019





















വിക്കറ്റ്…

ഹൈദരാബാദിന് ഒമ്പതാം വിക്കറ്റും നഷ്ടമായി. ഭുവനേശ്വർ കുമാറാണ് പുറത്തായത്.  കഗിസോ റബാഡയ്ക്കാണ് വിക്കറ്റ്

23:38 (IST)14 Apr 2019





















വിക്കറ്റ്…

അതേ ഓവറിന്റെ അവസാന പന്തിൽ അഭിഷേക് വർമ്മയെയും പുറത്താക്കി ക്രിസ് മോറിസ്

23:33 (IST)14 Apr 2019





















വിക്കറ്റ്…

അടുത്ത പന്തിൽ തന്നെ റാഷിദ് ഖാനും പുറത്ത്. ക്രിസ് മോറിസിന്റെ ഉയർത്തിയടിച്ച പന്ത് കീമോ പോൾ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു

23:30 (IST)14 Apr 2019





















വിക്കറ്റ്…

ദീപക് ഹൂഡയും പുറത്ത്. ഇത്തവണ വിക്കറ്റ് വീഴ്ത്തിയത് ക്രിസ് മോറിസ്. ഇതോടെ ഹൈദരാബാദിന്റെ വിക്കറ്റ് നഷ്ടം ആറായി

23:26 (IST)14 Apr 2019





















വിക്കറ്റ്…

അടുത്ത പന്തിൽ തന്നെ വിജയ് ശങ്കറെയും മടക്കി കഗിസോ റബഡ.

23:25 (IST)14 Apr 2019





















വിക്കറ്റ്…

വാർണർ പുറത്ത്. ഹൈദരാബാദിന് നാലാം വിക്കറ്റും നഷ്ടം.  റബഡയുടെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്താകുന്നത്

23:24 (IST)14 Apr 2019





















വാർണർ @ 50

ഹൈദരാബാദ് ഓപ്പണർ ഡേവിഡ് വാർണർ അർധസെഞ്ചുറി തികച്ചു

23:14 (IST)14 Apr 2019





















സൺറൈസേഴ്സ് ഹൈദരാബാദ്: 100/2, ഓവർ: 15

15 ഓവർ അവസാനിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിൽ

23:13 (IST)14 Apr 2019





















സൺറൈസേഴ്സ് ഹൈദരാബാദ് @ 100

സൺറൈസേഴ്സ് ഹൈദരാബാദ് ടീം സ്കോർ 100 കടന്നു

22:58 (IST)14 Apr 2019





















വിക്കറ്റ്…

കെയ്ൻ വില്ല്യംസണും പുറത്ത്. ഹൈദരാബാദിന് രണ്ടാം വിക്കറ്റ് നഷ്ടമായി. കീമോ പോളിന് തന്നെയാണ് രണ്ടാമത്തെയും വിക്കറ്റ്

22:49 (IST)14 Apr 2019





















സൺറൈസേഴ്സ് ഹൈദരാബാദ്: 73/1, ഓവർ: 10

10 ഓവർ അവസാനിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിൽ

22:48 (IST)14 Apr 2019





















വിക്കറ്റ്…

സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. 41 റൺസെടുത്ത ഓപ്പണർ ജോണി ബെയർസ്റ്റോയുടെ വിക്കറ്റാണ് നഷ്ടമായത്. കീമോ പോളിനാണ് വിക്കറ്റ്

22:38 (IST)14 Apr 2019





















സൺറൈസേഴ്സ് ഹൈദരാബാദ് @ 50

സൺറൈസേഴ്സ് ഹൈദരാബാദ് ടീം സ്കോർ 50 കടന്നു

22:22 (IST)14 Apr 2019





















സൺറൈസേഴ്സ് ഹൈദരാബാദ്: 36/0, ഓവർ: 5

5 ഓവർ അവസാനിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 36 റൺസെന്ന നിലയിൽ

22:19 (IST)14 Apr 2019





















21:58 (IST)14 Apr 2019





















സൺറൈസേഴ്സ് ഹൈദരാബാദ് മറുപടി ബാറ്റിങ് ആരംഭിച്ചു

156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മറുപടി ബാറ്റിങ് ആരംഭിച്ചു

21:45 (IST)14 Apr 2019





















156 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 156 റൺസ് വിജയലക്ഷ്യം

21:42 (IST)14 Apr 2019





















വിക്കറ്റ്…

കീമോ പോളും പുറത്തായതോടെ ഡൽഹിയുടെ ഏഴാം വിക്കറ്റും നഷ്ടമായി

21:31 (IST)14 Apr 2019





















വിക്കറ്റ്…

ഡൽഹിക്ക് ആറാം വിക്കറ്റും നഷ്ടമായി. നാല് റൺസെടുത്ത ക്രിസ് മോറിസിനെ റാഷിദ് ഖാനാണ് പുറത്താക്കിയത്

21:24 (IST)14 Apr 2019





















വിക്കറ്റ്…

ഋഷഭ് പന്തും പുറത്ത്.  ഡൽഹിയുടെ വിക്കറ്റ് നഷ്ടം ഇതോടെ അഞ്ചായി. 23 റൺസെടുത്ത പന്തിനെ ഖലീൽ അഹമ്മദ് ദീപക് ഹൂഡയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ ഖലീൽ അഹമ്മദ് വീഴ്ത്തുന്ന മൂന്നാമത്തെ വിക്കറ്റാണിത്

21:21 (IST)14 Apr 2019





















വിക്കറ്റ്…

അർധസെഞ്ചുറിക്കരികിൽ നായകൻ ശ്രേയസ് അയ്യരും പുറത്ത്. 45 റൺസെടുത്ത ശ്രേയസ് അയ്യരെ ഭുവനേശ്വർ കുമാർ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ന് വീണ നാല് വിക്കറ്റുകളിൽ മൂന്നും ക്യാച്ചാക്കിയത് ബെയർസ്റ്റോയാണ്

21:13 (IST)14 Apr 2019





















ഡൽഹി ക്യാപിറ്റൽസ് : 121/3, ഓവർ : 15

15 ഓവർ അവസാനിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിൽ

21:05 (IST)14 Apr 2019





















21:01 (IST)14 Apr 2019





















ഡൽഹി ക്യാപിറ്റൽസ് @ 100

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഡൽഹി ക്യാപിറ്റൽസ് 100 കടന്നു

20:38 (IST)14 Apr 2019





















വിക്കറ്റ്…

കോളിൻ മുൻറോ പുറത്ത്. 40 രൺസെടുത്ത കോളിൻ മുൻറോയും പുറത്ത്.

20:34 (IST)14 Apr 2019





















ഹൈദരാബാദ് നിരയിൽ നാല് മാറ്റങ്ങൾ

കഴിഞ്ഞ മത്സരത്തിൽ നിന്ന് നാല് മാറ്റവുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹിയെ നേരിടുന്നത്. നായകൻ കെയ്ൻ വില്ല്യംസിനൊപ്പം റിക്കി ഭുയ്, അഭിഷേക് ശർമ്മ, ഖലീൽ അഹമ്മദ് എന്നിവരാണ് ഇന്നത്തെ മത്സരത്തിൽ കളിക്കുന്നത്

20:29 (IST)14 Apr 2019





















ഡൽഹി ക്യാപിറ്റൽസ് : 39/2, ഓവർ : 5

5 ഓവർ അവസാനിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ.

20:26 (IST)14 Apr 2019





















20:18 (IST)14 Apr 2019





















വിക്കറ്റ്…

ശിഖർ ധവാനും പുറത്ത്. ഡൽഹി ക്യാപിറ്റൽസ് പതറുന്നു. ഖലീൽ അഹമ്മദിന് തന്നെയാണ് രണ്ടാം വിക്കറ്റും

20:10 (IST)14 Apr 2019





















വിക്കറ്റ്…

ആദ്യ വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. യുവതാരം പൃഥ്വി ഷായെ ഖലീൽ അഹമ്മദാണ് പുറത്താക്കിയത്

20:09 (IST)14 Apr 2019





















സൺറൈസേഴ്സ് ഹൈദരാബാദ്

സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്ല്യംസൺ, ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, വിജയ് ശങ്കർ, ആർ ഭൂയ്, ദീപക് ഹൂഡ, എ ശർമ്മ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, എസ് ശർമ്മ

20:05 (IST)14 Apr 2019





















20:03 (IST)14 Apr 2019





















ഡൽഹി ഇന്നിങ്സ് ആരംഭിച്ചു

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് ആരംഭിച്ചു

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 srh vs dc live score streaming

The moderation of comments is automated and not cleared manually by malayalam.indianexpress.com