Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

IPL 2019 SRH vs CSK Live Updates: തലയില്ലാതെ ഇറങ്ങിയ ചെന്നെെ വാലും ചുരുട്ടി ഓടി; ഹെെദരാബാദിന് അനായാസ ജയം

IPL 2019 SRH vs CSK Live Updates: ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫിന് ഒരു വിജയം മാത്രം അകലെയാണ്.

IPL 2019 SRH vs CSK Live Updates: ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന് ആറ് വിക്കറ്റ് വിജയം. ഒരിക്കല്‍ കൂടി വാര്‍ണര്‍-ബെയര്‍സ്‌റ്റോ ജോഡിയുടെ പ്രകടനമാണ് ഹൈദരാബാദിന് അനായാസ വിജയം നേടി കൊടുത്തത്. മൂന്ന് ഓവറും ഒരു പന്തും ബാക്കി നില്‍ക്കെയായിരുന്നു ഹൈദരാബാദിന്റെ വിജയം.

ചെന്നൈ ഉയര്‍ത്തിയ 133 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി വാര്‍ണറും ബെയര്‍സ്‌റ്റോയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. വാര്‍ണര്‍ 50 റണ്‍സ് നേടി പുറത്തായി. ഇതോടെ ആക്രമണ ചുമതല ബെയര്‍സ്‌റ്റോ ഏറ്റെടുക്കുകയായിരുന്നു. മൂന്ന് സിക്‌സും ഫോറും നേടിയ ബെയര്‍സ്‌റ്റോ 61 റണ്‍സ് നേടി. ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിച്ച സിക്‌സും ഇതിലുള്‍പ്പെടും.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സുമായാണ് ചെന്നൈ കളി അവസാനിപ്പിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ കഴിയാതെ പോയതാണ് ചെന്നൈയ്ക്ക് വിനയായത്.

ടോസ് നേടിയ ചെന്നൈ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡുപ്ലെസിസും വാട്‌സണും മികച്ച തുടക്കമാണ് സമ്മാനിച്ചത്. വാട്‌സണ്‍ 31 റണ്‍സും ഡുപ്ലെസിസ് 45 റണ്‍സും നേടി. പിന്നാലെ വന്നവരാരും പ്രതീക്ഷക്ക് ഒത്തുയര്‍ന്നില്ല. അമ്പട്ടി റായിഡു 25 റണ്‍സ് നേടി. നായകന്‍ സുരേഷ് റെയ്‌ന 13 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

സണ്‍ റൈസേഴ്‌സ് ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റെടുത്ത റാഷിദ് ഖാനാണ്. നദീമും വിജയ് ശങ്കറും ഖലീല്‍ അഹമ്മദും ഓരോ വിക്കറ്റ് വീതം നേടി.

Live Blog

IPL 2019 CSK vs SRH Live Updates














23:18 (IST)17 Apr 2019





















സിക്സ്, വിക്ടറി

സിക്സിലൂടെ ഹെെദരാബാദിനെ അനായാസം ജയത്തിലേക്ക് നയിച്ച് ബെയർസ്റ്റോ

23:18 (IST)17 Apr 2019





















വിക്കറ്റ്

ദീപക് ഹൂഡ (13) പുറത്ത്.

23:17 (IST)17 Apr 2019





















വിജയത്തിനരികെ ഹെെദരാബാദ്

സണ്‍റെെസേഴ്സിന് ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം 

23:07 (IST)17 Apr 2019





















ഹെെദരാബാദ് കളം പിടിക്കുന്നു

15 ഓവർ പിന്നിട്ടപ്പോള്‍ ഹെെദരാബാദ് 117-3 എന്ന നിലയിലാണ് 

22:51 (IST)17 Apr 2019





















പാതി ദൂരം

10 ഓവർ കഴിഞ്ഞപ്പോള്‍ ഹെെദരാബാദ് 85-2 എന്ന നിലയിലാണ് 

22:37 (IST)17 Apr 2019





















വിക്കറ്റ്

ഹെെദരാബാദിന് രണ്ടാം വിക്കറ്റും നഷ്ടമായി. വില്യംസണ്‍ (3) പുറത്ത്. സ്കോർ 71-2

22:31 (IST)17 Apr 2019





















അർധ സെഞ്ചുറി തികച്ചതിന് പിന്നാലെ വാർണർ പുറത്ത്

22:31 (IST)17 Apr 2019





















വിക്കറ്റ്

ഹെെദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടം. വാർണർ (50) പുറത്ത്. സ്കോർ 66-1 

22:17 (IST)17 Apr 2019





















നല്ല തുടക്കം

മൂന്ന് ഓവർ പിന്നിട്ടു.  ഹെെദരാബാദ്  32-0 എന്ന നിലയിലാണ് 

22:06 (IST)17 Apr 2019





















മറുപടി

ഹെെദരാബാദ് മറുപടി ബാറ്റിങ് ആരംഭിച്ചു

21:49 (IST)17 Apr 2019





















ഹെെദരാബാദിന് ലക്ഷ്യം 133 റണ്‍സ്

ചെന്നെെ ഇന്നിങ്സ് അവസാനിച്ചു.  132-5 എന്ന നിലയിലാണ് ചെന്നെെ കളി അവസാനിച്ചത്. ഹെെദരാബാദിന് ജയിക്കാന്‍ വേണ്ടത് 133 റണ്‍സ്

21:44 (IST)17 Apr 2019





















ലാസ്റ്റ് ഓവർ ലാസ്റ്റ് ചാന്‍സ്

ചെന്നെെയ്ക്ക് മികച്ചൊരു ടോട്ടല്‍ പടുത്തുയർത്താന്‍ അവസാന അവസരം. സ്കോർ 127-5

21:37 (IST)17 Apr 2019





















രണ്ട് ഓവർ ബാക്കി

ചെന്നെെ ഇന്നിങ്സ് അവസാനിക്കാന്‍ ഇനി രണ്ട് ഓവർ മാത്രം ബാക്കി. സ്കോർ 118-5

21:31 (IST)17 Apr 2019





















കണ്ടെത്താനാകുമോ മികച്ചൊരു ടോട്ടല്‍

ചെന്നെെ ഇന്നിങ്സ് അവസാന ഓവറുകളിലേക്ക്. സ്കോർ 109-5. 17 ഓവർ കഴിഞ്ഞു

21:25 (IST)17 Apr 2019





















16 ഓവർ പിന്നിട്ടു. ചെന്നെെ 108 എന്ന നിലയിലാണ്

21:03 (IST)17 Apr 2019





















ചിന്നത്തല പുറത്ത്

സുരേഷ് റെയ്ന പുറത്ത്. ചെന്നെെ പെടുന്നനെ ബാക്ക് ഫൂട്ടിലേക്ക്. സ്കോർ 97-3

20:53 (IST)17 Apr 2019





















വിക്കറ്റ്

ഡുപ്ലെസിസ് (45) പുറത്ത് 

20:48 (IST)17 Apr 2019





















ബ്രേക്ക് ത്രൂ

ചെന്നെെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വാട്സണ്‍ (31) പുറത്ത്, സ്കോർ 79-1 

20:31 (IST)17 Apr 2019





















50 Comes!

ചെന്നെെ സ്കോർ 50  കടന്നു. ബ്രേക്ക് ത്രൂ കണ്ടെത്താനാവാതെ ഹെെദരാബാദ്

20:26 (IST)17 Apr 2019





















ചെന്നെെ അറ്റാക്ക് മോഡില്‍

ആറ് ഓവർ കഴിഞ്ഞപ്പോള്‍ ചെന്നെെ 40 റണ്‍സ് പിന്നിട്ടു. വിക്കറ്റൊന്നും നഷ്ടമായിട്ടില്ല. 

20:23 (IST)17 Apr 2019





















25 റണ്‍സ് പിന്നിട്ടു

ചെന്നെെ 25 റണ്‍സ് കടന്നു. വിക്കറ്റൊന്നും നഷ്ടമായില്ല

20:00 (IST)17 Apr 2019





















ലെറ്റ്സ് സ്റ്റാർട്ട്

ചെന്നെെ ഇന്നിങ്സ് ആരംഭിച്ചു. ഓപ്പണ്‍ ചെയ്യുന്നത് വാർണറും ഡുപ്ലെസിസും. ആദ്യ ഓവർ എറിയാനെത്തുന്നത് ഭുവനേശ്വർ കുമാർ 

19:51 (IST)17 Apr 2019





















ടീമുകള്‍ തയ്യാർ

19:35 (IST)17 Apr 2019





















തലയ്ക്ക് പകരം ചിന്നത്തല

എംഎസ് ധോണിക്ക് പകരം ഇന്ന് ചെന്നെെയെ സുരേഷ് റെയ്ന നയിക്കും 

19:32 (IST)17 Apr 2019





















ടോസ് ടെെം

ടോസ് നേടിയ ചെന്നെെ സൂപ്പർ കിങ്സ് ബോളിങ് തിരഞ്ഞെടുത്തു. 

19:27 (IST)17 Apr 2019





















ഐപിഎല്‍ ആവേശവുമായി റാഷിദും വിജയ് ശങ്കറും

Web Title: Ipl 2019 srh vs csk live updates

Next Story
ആ തീരുമാനം ഹൃദയം തകർക്കുന്നതായിരുന്നു; ലോകകപ്പ് ടീം സെലക്ഷനിൽ അതൃപ്തി രേഖപ്പെടുത്തി ഗംഭീർgautham gambhir, ambati raydu, world cup 2019, indian team for world cup, wc 2019, ഗൗതം ഗംഭീർ, ലോകകപ്പ് 2019,
The moderation of comments is automated and not cleared manually by malayalam.indianexpress.com