ഐപിഎല്ലിലെ നോ ബോൾ വിവാദത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുകയാണ് എം.എസ്.ധോണി. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് ഇടയില്‍ ചെന്നൈ ക്യാപ്റ്റൻ ധോണി മൈതാനത്തേക്ക് അപ്രതീക്ഷിതമായി പ്രവേശിച്ച് അംപയർമാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് വിവാദമായത്.

ധോണിയെ വിമർശിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തെത്തിയിരുന്നു. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതെന്നും ഡഗ് ഔട്ടിലിരിക്കുന്ന ക്യാപ്റ്റന് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ യാതൊരു അവകാശവുമില്ലെന്നുമാണ് വോൺ ട്വീറ്റ് ചെയ്തത്. ധോണിയെ പലരും വിമർശിക്കുമ്പോഴും പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് സൗരവ് ഗാംഗുലി. എല്ലാവരും മനുഷ്യരാണെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.

Read: ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്

മത്സരത്തിന്റെ അവസാന ഓവറില്‍ അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. ബെന്‍ സ്റ്റോക്സാണ് പന്തെറിഞ്ഞത്. രണ്ട് അംപയര്‍മാരും രണ്ട് വിധത്തിലാണ് പന്ത് ഡെലിവറി വിധിച്ചത്. ക്രീസില്‍ ഉണ്ടായിരുന്ന രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്ത്നറും അംപയര്‍മാരുമായി സംസാരിച്ചു. ഇതിനിടയിലാണ് ധോണി മൈതാനത്തേക്ക് ഇറങ്ങി വന്നത്. ധോണി അംപയറുമായി തര്‍ക്കിച്ചതോടെ മത്സരം അല്‍പസമയം തടസപ്പെട്ടു. സംഭവത്തില്‍ ധോണിക്കെതിരെ നടപടിയെടുത്തു. മാച്ച് ഫീയുടെ 50 ശതമാനം ധോണിക്ക് പിഴ വിധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook