ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12-ാം പതിപ്പിന് 2019 മാർച്ച് 23ന് തുടക്കമാകും. പൂർണമായും ഇന്ത്യയിൽ തന്നെയാകും ഇത്തവണയും മത്സരങ്ങൾ സംഘടിപ്പിക്കുക. ലോക്സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റി വിദേശത്ത് നടത്തുമെന്ന വാർത്തകൾ സജീവമായിരുന്നു. എന്നാൽ ഇന്ന് ചേർന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സാണ് മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താൻ തീരുമാനിച്ചത്.

സാധരണഗതിയിൽ ഏപ്രിൽ-മെയ് മാസങ്ങളിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് ഇതേ സമയത്ത് നടക്കാൻ സാധ്യതയുള്ളതിനാൽ മത്സരം ഇന്ത്യക്ക് പുറത്ത് നടത്തുമെന്നായിരുന്നു അഭ്യൂഹം. നേരത്തെ രണ്ട് തവണ ഇത്തരത്തിൽ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത് നടത്തിയിരുന്നു. 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ ആദ്യ ഘട്ടം യിഎഇലുമാണ് നടത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിന് മാർച്ച് 23ന് ആരംഭിക്കാനാണ് നിർദേശം. എന്നാൽ അന്തിമ മത്സരക്രമമായിട്ടില്ല. ഫ്രാഞ്ചൈസികളുമായി ചർച്ചചെയ്ക ശേഷം ലോക്സഭ തിരഞ്ഞെടുപ്പ് തിയതി അറിഞ്ഞ ശേഷമായിരിക്കും മത്സരക്രമം തയ്യാറാക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook