ക്രിക്കറ്റ് ലോകം ഐപിഎല്‍ പൂരത്തിന് അരങ്ങുണരുന്നത് കാത്തിരിക്കുകയാണ്. കുട്ടിക്രിക്കറ്റിന്റെ ഏറ്റവും വലിയ ആഘോഷ വേദിയില്‍ മാറ്റുരക്കുക ക്രിക്കറ്റ് ലോകത്തെ പ്രമുഖരായിരിക്കും. നാളുകള്‍ മാത്രമാണ് ഐപിഎല്ലിലെത്താന്‍ ബാക്കിയുള്ളത്. ഉജ്ജ്വല ഫോമിലുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയടക്കമുള്ളവര്‍ ഐപിഎല്ലിലും ഫോം തുടരുമോ എന്ന് കണ്ടറിയണം. എന്നാല്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ കാത്തിരിക്കുന്നത് മറ്റൊരു താരത്തിനായാണ്.

ഈ ഐപിഎല്ലിലെ താരമാവുക കോഹ്ലിയോ രോഹിത്തോ ധോണിയോ ഒന്നുമല്ലെന്നാണ് വോണ്‍ പറയുന്നത്. ഓസീസ് ഇതിഹാസത്തിന്റെ അഭിപ്രായത്തില്‍ ഐപിഎല്ലിലെ താരമാവുക മലയാളിയായ സഞ്ജു സാംസണായിരിക്കും. രാജസ്ഥാന്‍ റോയല്‍സ് കപ്പുയര്‍ത്തുമെന്നും താരം പറയുന്നു. 2008 ല്‍ രാജസ്ഥാനെ കന്നി ഐപിഎല്‍ ചാമ്പ്യന്മാരാക്കിയത് വോണായിരുന്നു. ഇപ്പോഴും ടീമിനൊപ്പം വോണുണ്ട്.

Read Also: ഐപിഎൽ 2019: ഉദിച്ചുയരാൻ ഹൈദരാബാദ്, റോയലാകാൻ രാജസ്ഥാൻ; സ്‌മിത്തും വാർണറും തിരിച്ചെത്തും

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താരം സഞ്ജുവിനെ കുറിച്ചുള്ള പ്രവചനം നടത്തിയത്. സഞ്ജു ടൂര്‍ണമെന്റിലെ താരമാവുമെന്നാണ് വോണിന്റെ പ്രതികരണം. നേരത്തെയും സഞ്ജുവിനോടുള്ള ഇഷ്ടം വോണ്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള താരമാണ് സഞ്ജു. 81 മത്സരങ്ങളില്‍ നിന്നുമായി 1867 റണ്‍സ് നേടിയിട്ടുണ്ട് സഞ്ജു. ഇതില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും.

Read More: ടീം പ്രതിസന്ധിയില്‍, പരുക്ക് മറന്ന് ഒറ്റക്കൈയ്യില്‍ ബാറ്റുമായി സഞ്ജു ഇറങ്ങി; കൈയ്യടിച്ച് കേരളം
വിലക്കിന് ശേഷം മടങ്ങിയെത്തിയ റോയല്‍സിന് കഴിഞ്ഞ സീസണില്‍ കീരിടത്തിലെത്താന്‍ സാധിച്ചിരുന്നില്ല. രഹാനെ നയക്കുന്ന ടീം ഇക്കൊല്ലം ആദ്യം നേരിടുക കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാകും. മാര്‍ച്ച് 25 നാണ് മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook