ഭുവിയെ തല്ലി ചതച്ച് സഞ്ജു; ഒരോവറില്‍ നേടിയത് 24 റണ്‍സ്, വീഡിയോ കാണാം

6,4,4,2,4,4 എന്നിങ്ങനെയായിരുന്നു ഭുവിക്കെതിരെ നേടിയത്.

Sanju Samson,സഞ്ജു സാംസണ്‍, Bhuvi,rr vs srh, രാജസ്ഥാന്‍ ഹെെദരാബാദ്,srh vs rr 2019,ആർആർ എസ്ആർഎച്ച് 2019. srh vs rr live score, rr vs srh 2019 live cricket score, sunrisers hyderabad, സണ്‍റെെസേഴ്സ് ഹെെദരാബാദ്,rajasthan royals,രാജസ്ഥാന്‍ റോയല്‍സ്, sunrisers hyderabad vs rajasthan royals, സണ്‍റെസേഴ്സ് ഹെെദരാബാദ് രാജസ്ഥാന്‍ റോയല്‍സ്,ipl news, ഐപിഎല്‍ ന്യൂസ്,indian premier league

ഐപിഎല്‍ 12-ാം പതിപ്പിലെ ആദ്യത്തേയും തന്റ രണ്ടാമത്തേയും സെഞ്ചുറി നേട്ടവുമായി മലയാളി താരം സഞ്ജു സാംസണ്‍. 55 പന്തുകളില്‍ നിന്നും വെടിക്കെട്ട് ബാറ്റിങിലൂടെ 102 റണ്‍സുമായാണ് സഞ്ജു ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതോടെ ഐപിഎല്ലിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സഞ്ജുവിന്റെ തലയിലേക്കെത്തി.

ഹൈദരാബാദിന്റെ മികച്ച ബോളിങ് നിരയെ നിഷ്പ്രഭമാക്കിയാണ് സഞ്ജു സെഞ്ചുറി നേടിയത്. ഹൈദരാബാദിന്റേയും ഇന്ത്യയുടേയും പ്രധാന പേസറായ ഭുവനേശ്വര്‍ കുമാറിനാണ് ഏറ്റവും കൂടുതല്‍ പ്രഹരം ലഭിച്ചത്. ഭുവി എറിഞ്ഞ ഹൈദരാബാദിന്റെ 18-ാം ഓവറില്‍ മാത്രം സഞ്ജു നേടിയത് 24 റണ്‍സാണ്. 6,4,4,2,4,4 എന്നിങ്ങനെയായിരുന്നു ഭുവിക്കെതിരെ നേടിയത്.

സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ രാജസ്ഥാന് ലഭിച്ചത് മികച്ച സ്‌കോര്‍. 20 ഓവര്‍ ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്താണ് ഇന്നിങ്്‌സ് അവസാനിച്ചത്. സഞ്ജുവിന്റേയും രഹാനെയുടേയും കൂട്ടുകെട്ടാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ താരം ജോസ് ബട്‌ലറെ ഹൈദരാബാദ് പുറത്താക്കി. എന്നാല്‍ പിന്നീട് ഒരുമിച്ച സഞ്ജുവും രഹാനെയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. രഹാനെയായിരുന്നു ആദ്യം ഇന്നിങ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാല്‍ 49 പന്തില്‍ 70 റണ്‍സുമായി രഹാനെ പുറത്തായി. ഇതോടെ സഞ്ജു ഉഗ്രരൂപിയായി മാറുകയായിരുന്നു. 55 പന്തുകളില്‍ നിന്നും 102 റണ്‍സാണ് സഞ്ജു നേടിയത്.

ഹൈദരാബാദ് നിരയില്‍ റാഷിദ് ഖാന്‍ ഒഴികെയെല്ലാവരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. സഞ്ജു-രഹാനെ കൂട്ടുകെട്ട് 100 കടന്നതിന് പിന്നാലെ രഹാനെയെ പുറത്താക്കി നദീമാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ അത് മുതലെടുക്കാന്‍ മറ്റുള്ളവര്‍ക്കായില്ല. ബട്‌ലറെ പുറത്താക്കിയത് റാഷിദാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 sanju samson scores 24 runs in one over against bhuvneshwar kumar

Next Story
‘ഞാന്‍ ബ്രോഡിനെ കുറിച്ചാണ് ഓര്‍ത്തത്’; യുവരാജിന്റെ സിക്‌സുകളെ കുറിച്ച് ചാഹല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com