Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

IPL 2019 RR vs RCB: മഴ വില്ലനായി;ബെംഗളൂരു-രാജസ്ഥാന്‍ മത്സരം വിജയിയെ കാണാതെ പിരിഞ്ഞു

IPL 2019 RR vs RCB: രണ്ടാം ഓവറില്‍ ഹാട്രിക്ക് വിക്കറ്റിലൂടെ ശ്രേയസ് ഗോപാല്‍ രാജസ്ഥാന്റ രക്ഷകനായി മാറി. വിരാട് കോഹ്ലി, ഡിവില്യേഴ്‌സ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നീ വന്‍ വിക്കറ്റുകളാണ് ശ്രേയസ് നേടിയത്.

ipl, ഐപിഎല്‍,ipl live score, ipl 2019, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്,ipl live match, live ipl, rcb vs rr, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, rcb vs rr live score, rcb vs rr 2019, ipl live cricket score, ipl 2019 live cricket score, rcb vs rr live cricket score, rcb vs rr live Streaming, rcb vs rr live match, star sports, hotstar, hotstar live cricketipl, ഐപിഎല്‍,ipl live score, ipl 2019, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്,ipl live match, live ipl, rcb vs rr, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, rcb vs rr live score, rcb vs rr 2019, ipl live cricket score, ipl 2019 live cricket score, rcb vs rr live cricket score, rcb vs rr live Streaming, rcb vs rr live match, star sports, hotstar, hotstar live cricket

IPL 2019 RR vs RCB: ബെംഗളൂരു: മഴ വില്ലനായ മത്സരത്തില്‍ ഭാഗ്യക്കേടും ഗതി നിയന്ത്രിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്സ് മത്സരം ഫലം കാണാതെ അവസാനിച്ചു. റോയല്‍ ചലഞ്ചേഴ്സ് ഉയർത്തിയ 68 റണ്‍സിന്റെ വിജയ ലക്ഷ്യം രാജസ്ഥാന്‍ പിന്തുടരുന്നതിനിടെ മഴ വീണ്ടും വന്നതോടെയാണ് കളി അവസാനിപ്പിച്ചത്.

ഇതോടെ രണ്ട് ടീമുകളും ഓരോ പോയന്റ് വീതം ലഭിച്ചു. ഈ പോയന്റെ കരുത്തില്‍ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ അഞ്ചാമതെത്തി. എട്ടാമതുള്ള ബെംഗളൂരുവിന് 9 പോയന്റുമായി.

ടോസിന് പിന്നാലെ തന്നെ ബെംഗളൂരുവില്‍ കനത്ത മഴ ആരംഭിക്കുകയായിരുന്നു. പതിവിലും സമയം പിന്നിട്ടതോടെ കളി ഉപേക്ഷിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും 11.20 ഓടെ കളി പുനരാരംഭിക്കുകയായിരുന്നു. അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബെംഗളൂരുവിനായി നായകന്‍ വിരാട് കോഹ്ലിയും എബി ഡിവില്യേഴ്‌സുമാണ് ഓപ്പണിങ് ഇറങ്ങിയത്.

ആദ്യ പന്തു മുതല്‍ തന്നെ കോഹ്ലി നയം വ്യക്തമാക്കിയിരുന്നു. വരുണ്‍ ആരോണ്‍ എറിഞ്ഞ ആദ്യ രണ്ട് പന്തും കോഹ്ലി സിക്‌സ് പറത്തി. കോഹ്ലിയും ഡിവില്യേഴ്‌സും ചേര്‍ന്ന് ബെംഗളൂരുവിനെ 35 റണ്‍സിലെത്തിച്ചു. എന്നാലെ രണ്ടാം ഓവറില്‍ ഹാട്രിക്ക് വിക്കറ്റിലൂടെ ശ്രേയസ് ഗോപാല്‍ രാജസ്ഥാന്റ രക്ഷകനായി മാറി. വിരാട് കോഹ്ലി, ഡിവില്യേഴ്‌സ്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ് എന്നീ വന്‍ വിക്കറ്റുകളാണ് ശ്രേയസ് നേടിയത്.

പിന്നാലെ വന്നവരാരും രണ്ടക്കം കടന്നില്ല. കോഹ്ലി 25 റണ്‍സും ഡിവില്യേഴ്‌സ് 10 റണ്‍സുമാണ് നേടിയത്. രാജസ്ഥാനായി ശ്രേയ്‌സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഓഷാനെ തോമസ് രണ്ട് വിക്കറ്റും റിയാന്‍ പരാഗും ജയ്‌ദേവ് ഉനദ്കട്ടും ഓരോ വിക്കറ്റ് വീതവും വീഴത്തി.

സഞ്ജു സാംസണും ലിവിങ്സ്റ്റണുമാണ് രാജസ്ഥാനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. വെടിക്കെട്ട് പ്രകടനം കാഴ്ച്ച വച്ച സഞ്ജു 13 പന്തില്‍ 28 റണ്‍സ് നേടി. പിന്നാലെ മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു. നായകന്‍ സ്മിത്ത് ഒരു പന്ത് പോലും നേരിട്ടിട്ടുണ്ടായിരുന്നില്ല അപ്പോള്‍. സ്കോർ 41-1 എന്ന നിലയിലായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 rr vs rcb match results

Next Story
വാർണറുടെ വിടവാങ്ങൽ സന്ദേശം ക്യാമറയിൽ പകർത്തിയത് ഭുവിDavid Warner, ഡേവിഡ് വാർണർ, IPL 2019, ഐപിഎൽ 2019, cricket world cup 2019, ക്രിക്കറ്റ് ലോകകപ്പ് 2019, Australian cricket team, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം, Surisers Hyderabad, സൺറൈസേഴ്സ് ഹൈദരാബാദ്, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com