Latest News

IPL 2019 RR vs RCB: തോല്‍വി ഓപ്ഷനല്ല, മുന്നില്‍ ജയം മാത്രം; രാജസ്ഥാന്‍ ബെംഗളൂരുവിനെതിരെ

IPL 2019 RR vs RCB: സഞ്ജു സാംസണും അജിന്‍ക്യാ രഹാനെയും ഫോമിലേക്കുയര്‍ന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ കളിയില്‍ സഞ്ജുവിന്റെ പ്രകടനമികവില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചത്.

ipl, ഐപിഎല്‍,ipl live score, ipl 2019, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്,ipl live match, live ipl, rcb vs rr, live ipl, ipl 2019 live score, ipl 2019 live match, live score, live cricket online, rcb vs rr live score, rcb vs rr 2019, ipl live cricket score, ipl 2019 live cricket score, rcb vs rr live cricket score, rcb vs rr live Streaming, rcb vs rr live match, star sports, hotstar, hotstar live cricket

IPL 2019 RR vs RCB: ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബോളിങ് തിരഞ്ഞെടുത്തു. ഈ സീസണില്‍ മാത്രം ഇത് പത്താം തവണയാണ് വിരാട് കോഹ്ലിക്ക് ടോസ് നഷ്ടമാകുന്നത്.

നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചവരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പിന്നാലെ യുവനിരയുടെ കരുത്തുമായെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് യോഗ്യത നേടി. ഇതോടെ ബാക്കിയായ രണ്ട് സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് മറ്റ് ടീമുകള്‍. രണ്ടിലൊരു സ്ഥാനം ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്ന് നേര്‍ക്കു നേര്‍ വരികയാണ്.

ബെംഗളൂരുവില്‍ രാത്രി എട്ട് മണിക്കാണ് മത്സരം അരങ്ങേറുക. തുടര്‍ പരാജയങ്ങള്‍ മൂലം ബെംഗളൂരുവിനെ സംബന്ധിച്ച് പ്ലേ ഓഫ് വിദൂര സ്വപ്‌നമാണ്. പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. എന്നാല്‍ രാജസ്ഥാന് ഓരോ കളിയും നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം രാജസ്ഥാനു മുകളിലായിരിക്കും.

പോയന്റ് പട്ടികയില്‍ ഏഴാമതുള്ള ടീമാണ് രാജസ്ഥാന്‍. ബെംഗളൂരു എട്ടാമതും. പക്ഷെ രാജസ്ഥാന് ഇനിയും അവസരമുണ്ട്. 10 പോയന്റ് ടീമിന് സ്വന്തമായുണ്ട്. ഇന്ന് ജയിക്കാനായാല്‍ 12 പോയന്റാകും. കഴിഞ്ഞ കളിയില്‍ രാജസ്ഥാന്‍ ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് തകര്‍ത്തത്. ആ കണക്കിന് പകരം വീട്ടുകയാകും കോഹ്ലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം.

സീസണിന്റെ തുടക്കത്തില്‍ ജോസ് ബട്‌ലറുടെ ബാറ്റിലായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷ. ബട്‌ലര്‍ മടങ്ങിയെങ്കിലും സഞ്ജു സാംസണും അജിന്‍ക്യാ രഹാനെയും ഫോമിലേക്കുയര്‍ന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ കളിയില്‍ സഞ്ജുവിന്റെ പ്രകടനമികവില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചത്. തൊട്ട് മുമ്പ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ മൂന്ന് വിക്കറ്റിന് തകര്‍ത്തതും രാജസ്ഥാന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

തുടര്‍ പരാജയങ്ങളില്‍ നിന്നും മൂന്ന് തുടര്‍ വിജയങ്ങളിലൂടെ ബെംഗളൂരു തിരിച്ചു വന്നിരുന്നു. എന്നാല്‍ ഡല്‍ഹിയോട് 16 റണ്‍സിന് തോറ്റതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോയി. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ആവേശകരമാകുമെന്നുറപ്പാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 rr vs rcb live score updates

Next Story
IPL Point Table: പ്ലേ ഓഫ് സാധ്യത സജീവമാക്കി മുംബൈയും ഹൈദരാബാദും; കീഴടങ്ങതെ മറ്റ് ടീമുകൾIPL 2019, IPL point table, orange cap, purple cap, ഐപിഎൽ 2019, ഐപിഎൽ പോയിന്റ് ടേബിൾ, ഓറഞ്ച് ക്യാപ്, പർപ്പിൾ ക്യാപ്, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്, ipl news, ഐപിഎൽ പോയിന്റ് ടേബിൾ വാർത്ത
The moderation of comments is automated and not cleared manually by malayalam.indianexpress.com