IPL 2019 RR vs MI Live Score: സ്മിത്ത് നായകന്റെ റോളിലേക്ക് തിരികെ എത്തിയപ്പോള്‍ രാജസ്ഥാന് വിജയ വഴിയിലേക്ക് തിരികെ എത്തി. സ്മിത്തിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് അഞ്ചു വിക്കറ്റ് വിജയം. 59 റണ്‍സെടുത്ത സ്മിത്ത് കളി ജയിച്ചെന്ന് ഉറപ്പിച്ച ശേഷമാണ് പുറത്താകുന്നത്. ഓപ്പണറായെത്തിയ സഞ്ജു സാംസണ് 35 റണ്‍സ് നേടി. സ്മിത്തിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ റിയാന്‍ പരാഗ് 43 റണ്‍സ് നേടി. മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ്.
ക്വിന്റണ്‍ ഡികോക്കിന്റെ പ്രകടന മികവിലാണ് രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്കോര്‍ നേടിയത്. 20 ഓവറില്‍ 161 റണ്‍സാണ് മുംബൈ നേടിയത്. നായകന് രോഹിത് ശര്‍മ്മ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഡികോക്ക് ഒരിക്കല്‍ കൂടി രക്ഷകനായി മാറുകയായിരുന്നു.
വിക്കറ്റ് കളയാതെ സൂക്ഷ്മതയോടെ ബാറ്റ് ചെയ്ത ഡികോക്ക് 65 റണ്‍സാണ് നേടിയത്. അതില്‍ ആറ് ഫോറും രണ്ട് സിക്സുമുള്‍പ്പെടും. സൂര്യകുമാര്‍ യാദവ് 34 റണ്‍സുമായി ഡികോക്കിന് പിന്തുണ നല്കി. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 23 റണ്‍സാണ് പാണ്ഡ്യ നേടിയത്. ബെന്‍ കട്ടിങ് 13 റണണ്സും പൊള്ളാര്‍ഡ് 10 റണ്‍സും നേടി.
നായകന് സ്റ്റീവ് സ്മിത്തിന്റെ പ്രകടന മികവില്‍ രാജസ്ഥാന് അഞ്ച് വിക്കറ്റ് വിജയം
രാജസ്ഥാന് വിജയത്തിലേക്ക് അടുക്കുന്നു. 10 പന്തില്‍ എട്ട് റണ്‍സാണ് വേണ്ടത്
നായകന് സ്മിത്തിന് അർധ സെഞ്ചുറി. സ്മിത്തും പരാഗും തമ്മിലുള്ള കൂട്ടുകെട്ടും 50 കടന്നിട്ടുണ്ട്
23 പന്തില്‍ 21 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടത്.
15 ഓവർ കഴിഞ്ഞു. രാജസ്ഥാനെ നായകന് സ്റ്റീവ് സ്മിത്താണ് മുന്നില്‍ നിന്നു നയിക്കുന്നത്. സ്കോർ 128-3
13 ഓവർ പിന്നിട്ടപ്പോള്‍ രാജസ്ഥാന് 108-3 എന്ന നിലയിലാണ്
രാജസ്ഥാന് 100 കടന്നു. 11.1 ഓവറിലാണ് രാജസ്ഥാന് 100 കടന്നത്, സ്മിത്തും പരാഗുമാണ് ക്രീസില്‍
10 ഓവർ പിന്നിട്ടപ്പോള്‍ രാജസ്ഥാന് 90-3 എന്ന നിലയിലാണ്
തുടരെ തുടരെ സഞ്ജുവിനേയും (35) സ്റ്റോക്ക്സിനേയും (0) പുറത്താക്കി രാഹുല്‍ ചാഹർ. സ്കോർ 77-3
രാജസ്ഥാനെ കരുതലോടെ മുന്നോട്ട് നയിച്ച് സഞ്ജുവും സ്മിത്തും. സഞ്ജുവാണ് ആക്രമിക്കുന്നത്. സ്കോർ 76-1
രാജസ്ഥാന് 50 കടന്നു. അഞ്ച് ഓവർ പിന്നിട്ടിരിക്കുകയാണ്. സ്കോർ 53-1
രഹാനെ (12) പുറത്ത്. സ്കോർ 39-1
സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. രാജസ്ഥാന് മൂന്ന് ഓവറില്‍ 30-0 എന്ന നിലയിലാണ്
ആദ്യ ഓവറില്‍ രാജസ്ഥാന് 9 റണ്‍സ്
സഞ്ജു സാംസണിനെ ഓപ്പണ്‍ ചെയ്യാന്‍ അയച്ച് രാജസ്ഥാന്. സഞ്ജുവും രഹാനെയുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്.
രാജസ്ഥാനെതിരെ മുംബെെയ്ക്ക് 161 റണ്‍സ്
ഹാർദ്ദിക് പാണ്യ (23)യെ വിക്കറ്റിന് മുന്നില്‍ കരുക്കി ആർച്ചർ
ഇന്നിങ്സ് അവസാന ഓവറിലേക്ക് കടന്നു. മുംബെെ 152-4 എന്ന നിലയിലാണ്
മുംബെെ ഇന്ത്യന്‍സ് അവസാന രണ്ട് ഓവറുകളിലേക്ക് കടന്നിരിക്കുകയാണ്. സ്കോർ 133-4
പൊള്ളാർഡ് (10) പുറത്ത്. ഉനദ്കട്ടാണ് വിക്കറ്റെടുത്തത്. സ്കോർ 124-4
15 ഓവർ കഴിഞ്ഞപ്പോള്‍ മുംബെെ 112-3 എന്ന നിലയിലാണ്
രാജസ്ഥാന് നിർണായക ബ്രേക്ക് ത്രൂ. ഡികോക്ക് (65) പുറത്ത്. ഗോപാലാണ് ഡികോക്കിനെ പുറത്താക്കിയത്. സ്കോർ 111-3
സൂര്യകുമാർ യാദവ് (34) പുറത്ത്. ബിന്നിയാണ് വിക്കറ്റെടുത്തത്. സ്കോർ 108-2
മുംബെെയുടെ സ്കോർ 100 കടന്നു. സ്കോർ 100-1. 12.4 ഓവറിലാണ് മുംബെെ 100 ലെത്തിയത്. ഡികോക്കും സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്.
അർധ സെഞ്ചുറി തികച്ച് ഡി കോക്ക്. മുംബെെ ഇന്നിങ്സ് 10 ഓവർ പിന്നിട്ടു. സ്കോർ 81-1
മുംബെെ 50 കടന്നു. സ്കോർ 54-1. ഏഴ് ഓവർ പിന്നിട്ടു
അഞ്ച് ഓവർ പിന്നിട്ടപ്പോള്‍ മുംബെെ 38-1 എന്ന നിലയിലാണ്