Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

സിക്സറടിച്ച ജഡേജ അടിതെറ്റി വീണു, അടി കൊടുത്ത് എഴുന്നേൽപ്പിച്ച് ധോണി

ബെൻ സ്റ്റോക്സ് എറിഞ്ഞ ഓവറിന്റെ ആദ്യ ബോൾ തന്നെ ജഡേജ സിക്സ് ഉയർത്തി. സിക്സറടിക്കുന്നതിനിടയിൽ ജഡേജ വീണുപോയി. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ധോണിയായിരുന്നു

ഐപിഎല്ലിൽ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ അവസാന പന്തിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ ജയം. അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തില്‍ ജയിച്ചെന്നുറച്ച രാജസ്ഥാന് ഒടുവില്‍ എല്ലാം നഷ്ടമാവുകയായിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ സാന്റ്‌നര്‍ സിക്‌സ് അടിച്ച് ചെന്നൈയെ ജയിപ്പിക്കുകയായിരുന്നു.

അവസാന ഓവറിൽ രവീന്ദ്ര ജഡേജ ഉയർത്തിയ സിക്സും ചെന്നൈ ജയത്തിൽ നിർണായകമായി. അവസാന ഓവറിൽ ചെന്നൈയ്ക്ക് ജയിക്കാൻ 18 റൺസാണ് വേണ്ടിയിരുന്നത്. ബെൻ സ്റ്റോക്സ് എറിഞ്ഞ ഓവറിന്റെ ആദ്യ ബോൾ തന്നെ ജഡേജ സിക്സ് ഉയർത്തി. സിക്സറടിക്കുന്നതിനിടയിൽ ജഡേജ വീണുപോയി. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ധോണിയായിരുന്നു.

Read: നാടകീയം ചെന്നെെ, അവസാന പന്തില്‍ ജയിച്ച് കയറി ധോണിപ്പട

വീണു കിടക്കുന്ന ജഡേജയുടെ അടുത്തെത്തിയ ധോണി ബാറ്റ് ഉപയോഗിച്ച് തമാശ രൂപേണ ജഡേജയുടെ തലയിൽ അടിക്കുന്നതുപോലെ കാണിച്ചു. നിർണായ നിമിഷത്തിൽ സിക്സറടിച്ച ജഡേജയെ ധോണി അഭിനന്ദിക്കുകയും പരുക്ക് വല്ലതും പറ്റിയോ എന്നു ചോദിക്കുകയും ചെയ്തു.

നായകന്‍ ധോണിയുടേയും അമ്പാട്ടി റായിഡുവിന്റേയും പ്രകടനമാണ് ചെന്നൈയ്ക്ക് ഒരു ഘട്ടത്തില്‍ അസാധ്യമെന്ന് തോന്നിയ ജയം സമ്മാനിച്ചത്. ചെന്നൈയുടെ മുന്‍ നിരയെ ആദ്യമേ തന്നെ രാജസ്ഥാന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ റായിഡുവും ധോണിയും ചേര്‍ന്ന് കളിയുടെ ഗതി തന്നെ മാറ്റുകയായിരുന്നു. 47 പന്തില്‍ 57 റണ്‍സാണ് റായിഡു നേടിയത്. ഇതില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടും. നായകന്‍ ധോണി 43 പന്തില്‍ 58 റണ്‍സ് നേടി. രണ്ട് ഫോറും മൂന്ന് സിക്‌സും ധോണി നേടി. അവസാന ഓവറിലാണ് ധോണി പുറത്താകുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2019 rr vs csk ravindra jadeja hits six appreciation from ms dhoni

Next Story
മൈതാനത്തേക്ക് ‘വിളിക്കാതെ കയറി വന്ന്’ ധോണി; വിവാദ നടപടിക്ക് പിഴ, വിമര്‍ശനം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express