scorecardresearch

ഇനിയും പിന്‍ഗാമിയെന്ന് വിളിക്കണോ? ധോണിയുടെ റെക്കോര്‍ഡ് പൊളിച്ചെഴുതി ഋഷഭ് പന്ത്

27 പന്തുകളില്‍ നിന്നും 78 റണ്‍സാണ് പന്ത് ഇന്നലെ നേടിയത്.

27 പന്തുകളില്‍ നിന്നും 78 റണ്‍സാണ് പന്ത് ഇന്നലെ നേടിയത്.

author-image
Sports Desk
New Update
ms dhoni,Rishab Pant, ഋഷഭ് പന്ത്,mi vs dc 2019, ipl mi vs dc, mi vs dc team, dc team, mi team, dc vs mi playing 11, dc vs mi playing 11, dc vs mi prediction, vivo ipl 2019, ipl 2019 news, mumbai indians vs delhi capitals, mumbai indians vs delhi capitals live score, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ കാലം കഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്ന താരമാണ് ഋഷഭ് പന്ത്. യുവതാരത്തിന് അവശ്യമായ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടു വരികയാണ് ഇപ്പോള്‍ ബിസിസിഐയുടെ മുന്നിലുള്ള തന്ത്രം. ഇന്നലെ മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഡല്‍ഹിക്കായി ആടി തകര്‍ത്ത പന്ത്, താന്‍ ധോണിയുടെ പിന്‍ഗാമിയായിട്ടല്ല ഋഷഭ് പന്തായിട്ടാണ് അറിയപ്പെടുക എന്നു തെളിയിച്ചു.

Advertisment

വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പന്ത് ധോണിയുടെ റെക്കോര്‍ഡും തകര്‍ത്തു. മുംബൈയ്‌ക്കെതിരായ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി എന്ന നേട്ടമാണ് പന്ത് കുറിച്ചത്. 18 പന്തുകളില്‍ നിന്നുമായിരുന്നു പന്തിന്റെ അര്‍ധ സെഞ്ചുറി. മുംബൈയുടെ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചാണ് പന്ത് നിറഞ്ഞാടിയത്.

ഇതോടെ പന്ത് മറി കടന്നത് 20 പന്തുകളില്‍ ധോണി നേടിയ അര്‍ധ സെഞ്ചുറിയേയാണ്. 2012 ലായിരുന്നു ധോണിയുടെ നേട്ടം. അതേസമയം ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറി എന്ന റെക്കോര്‍ഡ് ഇപ്പോഴും കെഎല്‍ രാഹുലിന്റെ പേരിലാണ്. കഴിഞ്ഞ സീസണിലാണ് രാഹുല്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 14 പന്തുകളില്‍ നിന്നുമായിരുന്നു രാഹുലിന്റെ നേട്ടം. 15 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി നേടിയ സുനില്‍ നരേനും യൂസഫ് പഠാനുമാണ് പിന്നിലുള്ളത്.

ലോകകപ്പ് അടുത്ത നില്‍ക്കെ പന്തിന് ഐപിഎല്‍ ഏറെ നിര്‍ണായകമാണ്. തന്റെ സ്ഥാനം ഉറപ്പിക്കുക എന്ന വെല്ലുവിളിയാണ് താരത്തിന് മുന്നിലുള്ളത്. 27 പന്തുകളില്‍ നിന്നും 78 റണ്‍സാണ് പന്ത് ഇന്നലെ നേടിയത്. പന്തിന്റെ പ്രകടന മികവില്‍ 123 ന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് 37 റണ്‍സിനാണ് കളി ജയിച്ചത്.

Rishabh Pant Ipl Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: