ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിനുള്ള താരലേലം ഇന്ന് നടക്കും.രാജസ്ഥാനിലെ ജയ്‍പൂരിലാണ് ഇത്തവണത്തെ താരലേലം. അതേസമയം ഒട്ടുമിക്ക പ്രമുഖ താരങ്ങളെയെല്ലാം ടീമുകൾ ഇത്തവണ സ്വന്തം തട്ടകത്തിൽ തന്നെ നിലനിർത്തിയിട്ടുണ്ട്.

മുംബൈ ഇന്ത്യൻസ്

നിലനിർത്തിയ താരങ്ങൾ: രോഹിത് ശർമ്മ, ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുണാൽ പാണ്ഡ്യ, ഇഷാൻ കിഷാൻ, സൂര്യകുമാർ യാദവ്, മായങ്ക് മാർക്കണ്ഡെ, രാഹുൽ ചാഹർ, അനുകുൽ റോയി, സിദ്ധേശ് ലാദ്, ആദിത്യ താരെ, ക്വിന്റൺ ഡി കോക്ക്, എവിൻ ലെവിസ്, കിറോൺ പൊള്ളാർഡ്, ബെൻ കട്ടിങ്, മിച്ചൽ മക്ലുഹാൻ, ആദം മിൽനെ, ജേസൺ ബെഹ്‍റെൻഡർഫ്.

ക്വിന്റൺ ഡി കോക്കിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്ന് മുംബൈ സ്വന്തം തട്ടകത്തിൽ എത്തിക്കുകയായിരുന്നു.

രാജസ്ഥാൻ റോയൽസ്

നിലനിർത്തിയ താരങ്ങൾ: അജിങ്ക്യ രഹാനെ, കൃഷ്ണപ്പ് ഗൗതം, സഞ്ജു സാംസൺ, ശ്രേയസ് ഗോപാൽ, ആര്യമാൻ ബിർള, എസ് മിധുൻ, പ്രശാന്ത് ചോപ്ര, സ്റ്റുവർട്ട് ബിന്നി, രാഹുൽ ത്രിപാഠി, ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‍ലർ, ജോഫ്രാ ആർച്ചർ, ഇഷ് സോധി, ധവാൽ കുൽക്കർണി, മഹിപാൽ ലോമ്റോർ.

സൺറൈസേഴ്സ് ഹൈദരാബാദ്

നിലനിർത്തിയ താരങ്ങൾ: ബേസിൽ തമ്പി, ഭുവനേശ്വർ കുമാർ, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, ടി നടരാജൻ, റിക്കി ഭുയി, സന്ദീപ് ശർമ്മ, സിദ്ധാർത്ഥ് കൗൾ, ശ്രീവത്സ് ഗോസ്വാമി, ഖലീൽ അഹമ്മദ്, യൂസഫ് പഠാൻ, ബില്ലി സ്റ്റൻലേക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്ല്യമസൺ, റാഷിദ് ഖാൻ, മുഹമ്മദ് നബി, ഷക്കീബ് അൽ ഹസൻ.

ശിഖർ ധവാനെ ഡൽഹി ക്യാപിറ്റൽസിന്(ഡൽഹി ഡെയർഡെവിൾസ്) കൈമാറി പകരം അഭിഷേക് ശർമ്മ, വിജയ് ശങ്കർ, ഷഹ്ബാസ് നദീം എന്നിവരെ ടീമിലെത്തിച്ചു.

ചെന്നൈ സൂപ്പർ കിങ്സ്

നിലനിർത്തിയ താരങ്ങൾ: എം എസ് ധോണി, സുരേഷ് റെയ്ന, ഡു പ്ലെസിസ്, മുരളി വിജയ്, രവീന്ദ്ര ജഡേജ, സാം ബില്ലിങ്സ്, മിച്ചൽ ഷാന്റനർ, ഡേവിഡ് വില്ലി, ഡ്വെയിൻ ബ്രാവോ, ഷെയ്ൻ വാട്സൺ, ലുങ്കി എൻങ്കിടി, ഇമ്രാൻ താഹിർ, കേദാർ ജാദവ്, അമ്പാട്ടി റയ്ഡു, ഹർഭജൻ സിങ്, ദീപക് ചാഹർ, കെ എം ആസിഫ്, കരൺ ശർമ്മ, ധ്രൂവ് ഷോറി, എൻ ജഗദീഷൻ, ഷാർദുൽ താക്കുർ, മോനു കുമാർ, ചൈതന്യ ബിഷ്ണോയി.

കിങ്സ് XI പഞ്ചാബ്

നിലനിർത്തിയ താരങ്ങൾ: ലോകേഷ് രാഹുൽ, ക്രിസ് ഗെയ്ൽ, ആൻഡ്രൂ ടൈ, മായങ്ക് അഗർവാൾ, അങ്കിത് രജ്പുത്, മുജീബ് ഉർ റഹ്മാൻ, കരുൺ നായർ, ഡേവിഡ് മില്ലർ, ആർ അശ്വിൻ.

മന്ദീപ് സിങ്ങിനെ വിട്ടുനൽകി മാർക്കസ് സ്റ്റോയിനിസിനെ റോയൽ ചലഞ്ചേഴ്സിൽ ബാംഗ്ലൂരിൽ നിന്നും തട്ടകത്തിൽ എത്തിച്ചു.

റോയൽ ചലഞ്ചേഴ്സിൽ ബാംഗ്ലൂർ

നിലനിർത്തിയ താരങ്ങൾ: വിരാട് കോഹ്‍ലി, എ ബി ഡി വില്ല്യേഴ്സ്, പാർഥീവ് പട്ടേൽ, യുസ്‍വേന്ദ്ര ചാഹൽ, വാഷിങ്ടൺ സുന്ദർ, പവൻ നേഗി, നഥാൻ കോൾട്ടർനിൽ, മൊയീൻ അലി, മുഹമ്മദ് സിറാജ്, കോളിൻ ഡി ഗ്രാൻഡ്ഹോം, ടിം സൗത്തി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, കുൽവന്ദ് കെജ്രോളിയ.

മാർക്കസ് സ്റ്റോയിനിസിനെ വിട്ടുനൽകി മന്ദീപ് സിങ്ങിനെ കിങ്സ് XI പഞ്ചാബിൽ നിന്നും തട്ടകത്തിൽ എത്തിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലനിർത്തിയ താരങ്ങൾ: ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, ക്രിസ് ലിൺ, ആന്ദ്രെ റസ്സൽ, സുനിൽ നരൈൻ, ഷുബ്മാൻ ഗിൽ, പിയൂഷ് ചൗള, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ശിവം മവി, നിഥീഷ് റാണ, റിങ്കു സിങ്, കമലേഷ് നാഗർക്കോത്തി.

ഡൽഹി ക്യാപിറ്റൽസ്

നിലനിർത്തിയ താരങ്ങൾ: ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, അമിത് മിശ്ര, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, രാഹുൽ, ജയന്ത് യാദവ്, മഞ്ജോത് കൽറ, കോളിൻ മുൻറോ, ക്രിസ് മോറിസ്, കഗിസോ റബാദ, സന്ദീപ്, ട്രെണ്ട് ബോൾട്ട്.

അഭിഷേക് ശർമ്മ, വിജയ് ശങ്കർ, ഷഹ്ബാസ് നദീം എന്നിവരെ കൈമാറി പകരം ശിഖർ ധവാനെ ടീമിലെത്തിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ