ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിനുള്ള താരലേലം ഇന്ന് നടക്കും. രാജസ്ഥാനിലെ ജയ്‍പൂരിലാണ് താരലേലം. 346 താരങ്ങളാണ് ഇത്തവണത്തെ ഐപിഎൽ ലേലത്തിലുള്ളത്. ഇതിൽ ടീമുകൾ ഒഴിവാക്കിയവരും ഉൾപ്പെടുന്നു. നിരവധി താരങ്ങളെ ഭൂരിഭാഗം ടീമുകളും ഒഴിവാക്കിയപ്പോൾ ചെന്നൈ മാത്രമാണ് ഏറ്റവും കുറവ് താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയത്.

മുംബൈ ഇന്ത്യൻസ്

ഒഴിവാക്കിയ താരങ്ങൾ: സൗരഭ് തിവാരി, പ്രദീപ് സങ്‍വാൻ, മുസ്തഫിസൂർ റഹ്‍മാൻ, മോഹ്സിൻ ഖാൻ, ജെ പി ഡുമിനി, അഖില ധനഞ്ജയ, എം ഡി നിഥീഷ്, ശാരദ് ലുമ്പ, തജിന്ദാർ സിങ് ദില്ലോൻ.

ആകെ ഒഴിവുകൾ: 7, ഇന്ത്യൻ താരങ്ങൾ:6 വിദേശ താരങ്ങൾ:1

രാജസ്ഥാൻ റോയൽസ്

ഒഴിവാക്കിയ താരങ്ങൾ: ഡാർസി ഷേട്ട്, ബെൻ ലാഫ്ലിൻ, ഹെയ്ൻറിച്ച് ക്ലാസെൻ, ഡെയ്ൻ പാറ്റേഴ്സൻ, സഹിർ ഖാൻ, ദുഷ്മന്ത ചമീറ, ജയദേവ് ഉനദ്‍ഘട്ട്, അനുറീത് സിങ്, അങ്കിത് ശർമ്മ, ജതിൻ സക്സേന.

ആകെ ഒഴിവുകൾ: 9, ഇന്ത്യൻ താരങ്ങൾ:6, വിദേശ താരങ്ങൾ:3

സൺറൈസേഴ്സ് ഹൈദരാബാദ്

ഒഴിവാക്കിയ താരങ്ങൾ: സച്ചിൻ ബേബി, തന്മേയ് അഗർവാൾ, വൃദ്ധിമാൻ സാഹ, ക്രിസ് ജോർദ്ദാൻ, കർലോസ് ബ്രെത്ത്‍വൈറ്റ്, അലക്സ് ഹെൽസ്, ബിപുൽ ശർമ്മ, മെഹ്ദി ഹസൻ.

ആകെ ഒഴിവുകൾ: 5, ഇന്ത്യൻ താരങ്ങൾ:3, വിദേശ താരങ്ങൾ:2

ചെന്നൈ സൂപ്പർ കിങ്സ്

ഒഴിവാക്കിയ താരങ്ങൾ: മാർക്ക് വുഡ്, കനിഷ്ക് സേത്ത്, ക്ഷിതിസ് ശർമ്മ

ആകെ ഒഴിവുകൾ: 2, ഇന്ത്യൻ താരങ്ങൾ:2, വിദേശ താരങ്ങൾ:0

കിങ്സ് XI പഞ്ചാബ്

ഒഴിവാക്കിയ താരങ്ങൾ: ആരോൺ ഫിഞ്ച്, അക്സർ പട്ടേൽ, മോഹിത് ശർമ്മ, യുവരാജ് സിങ്, ബരിന്ദർ ശ്രാൻ, ബെൻ, മനോജ് തിവാരി, അക്ഷ്ദീപ് നാഥ്, പർദീപ് സാഹു, മായങ്ക് അഗർവാൾ, മൻസൂർ ദാർ

ആകെ ഒഴിവുകൾ: 15, ഇന്ത്യൻ താരങ്ങൾ:11, വിദേശ താരങ്ങൾ:4

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഒഴിവാക്കിയ താരങ്ങൾ: ബ്രെണ്ടൻ മക്കല്ലം, കോറി ആണ്ടേഴ്സൺ, മന്ദീപ് സിങ്, ക്വിന്റൺ ഡി കോക്ക്, ക്രിസ് വോക്സ്, സർഫ്രാസ് ഖാൻ.

ആകെ ഒഴിവുകൾ: 10, ഇന്ത്യൻ താരങ്ങൾ:8, വിദേശ താരങ്ങൾ:2

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഒഴിവാക്കിയ താരങ്ങൾ: മിച്ചൽ സ്റ്റാർക്ക്, മിച്ചൽ ജോൺസൺ, ടോം കുറാൻ, കമറോൺ ഡെൽപോർട്ട്, ഇഷാങ്ക് ജഗ്ഗി, വിനയ് കുമാർ, അപൂർവ്വ് വാങ്കടെ. ജവോൺ.

ആകെ ഒഴിവുകൾ: 12, ഇന്ത്യൻ താരങ്ങൾ:7, വിദേശ താരങ്ങൾ:5

ഡൽഹി ക്യാപിറ്റൽസ്

ഒഴിവാക്കിയ താരങ്ങൾ: ഗൗതം ഗംഭീർ, ജേസൺ റോയ്, ജൂനിയർ ദല, ലിയം പ്ലങ്കറ്റ്, മുഹമ്മദ് ഷമി, സയൺ ഘോഷ്, ഡാനിയേൽ ക്രിസ്റ്റ്യൻ, ഗ്ലെൻ മാക്സ്‍വെൽ, ഗുർകിറാത്ത് സിങ്, നമാൻ ഓജ

ആകെ ഒഴിവുകൾ: 10, ഇന്ത്യൻ താരങ്ങൾ:7, വിദേശ താരങ്ങൾ:3

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ