ഐപിഎൽ 2019ലെ കന്നി ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ജയം. ബാംഗ്ലൂർ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 19.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇംഗ്ലീഷ് താരം ജോസ് ബട്‌ലറിന്റെയും ഓസിസ് താരം സ്റ്റീവ് സ്മിത്തിന്റെയും ബാറ്റിങ്ങ് മികവിലായിരുന്നു രാജസ്ഥാൻ ജയം ഉറപ്പിച്ചത്. ബോളിങ്ങിൽ ശ്രേയസ് ഗോപാലിന്റെ പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കമാണ് നായകൻ വിരാട് കോഹ്‌ലിക്കൊപ്പം ചേർന്ന് പാർത്ഥീവ് പട്ടേൽ മികച്ച തുടക്കമാണ് നൽകിയത്. 23 റൺസുമായി വിരാട് കോഹ്‌ലി മടങ്ങിയെങ്കിലും പിന്നാലെ ക്രീസിലെത്തിയ എബി ഡി വില്ല്യേഴ്സ് തകർത്തടിച്ചു. എന്നാൽ അധിക നേരം ക്രീസിൽ നിലയുറപ്പിക്കാൻ ഡിവില്ല്യേഴ്സിനും സാധിച്ചില്ല. ഒരു റൺസുമായി ഹെറ്റ്മയറും മടങ്ങിയതോടെ ബാംഗ്ലൂർ തകർച്ചയിലേക്ക് എന്ന സൂചന നൽകി.

വിക്കറ്റുകൾ ഒരു വശത്ത് വീഴുമ്പോഴും മറുവശത്ത് അർധസെഞ്ചുറിയിലേക്ക് നീങ്ങിയ പാർത്ഥീവ് പട്ടേൽ മികച്ച സ്കോർ കണ്ടെത്തി. 67 റൺസെടുത്ത പാർത്ഥീവ് പുറത്തായതോടെ ബാറ്റിങ്ങ് ഉത്തരവാദിത്വം ഏറ്റെടുത്ത മാർക്കസ് സ്റ്റോയിനിസും മൊയിൻ അലിയും അവസാന ഓവറുകളിൽ കൂടുതൽ റൺസ് കണ്ടെത്തിയതോടെയാണ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിലെത്തിയത്.

നാല് ഓവറിൽ ഒരു മെയ്ഡിനുൾപ്പടെ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് രാജസ്ഥാൻ ബോളിങ് നിരയിൽ തിളങ്ങിയത്. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടു നൽകിയ കൃഷ്ണപ്പ ഗൗതത്തിന്റെ പ്രകടനവും നിർണായകമായി.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിച്ചുകളിച്ച അജിങ്ക്യ രഹാനെയും ജോസ് ബട്‌ലറും രാജസ്ഥാൻ അജണ്ട വ്യക്തമാക്കി. 22 റൺസിൽ നായകൻ പുറത്തായെങ്കിലും സ്മിത്തിനൊപ്പം ചേർന്ന് ബട്‌ലർ തകർത്തടിച്ചതോടെ രാജസ്ഥാൻ അനായാസം വിജയത്തിലേക്ക് മുന്നേറി. 43 പന്തിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 59 റൺസാണ് ജോസ് ബട്‌ലർ അടിച്ചെടുത്തത്. എന്നാൽ അവസാന ഓവറുകളിൽ സ്മിത്തും ബട്‌ലറും വീണതോടെ രാജസ്ഥാൻ ജയം നീണ്ടു. ബെൻ സ്റ്റോക്സിനെ മറുവശത്ത് സാക്ഷിയാക്കി അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സർ പായിച്ച് ത്രിപാഠി രാജസ്ഥാന് കന്നി ജയം സമ്മാനിച്ചു. ജയ്പൂരിന്റെ മണ്ണിൽ തന്നെ രാജസ്ഥാന് വിജയത്തുടക്കം.

10.50 PM: വിക്കറ്റ്… ജോസ് ബട്‌ലറും പുറത്ത്

10.45 PM: രാജസ്ഥാൻ റോയൽസ് @ 100. 58 റൺസുമായി ജോസ് ബട്‌ലറും 14 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ

10.40 PM: ജോസ് ബട്‌ലർക്ക് അർധസെഞ്ചുറി

10.35 PM: പത്ത് ഓവർ അവസാനിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസെന്ന നിലയിൽ

10.30 PM: വിക്കറ്റ്…നായകൻ രഹാനെ പുറത്ത്. 22 റൺസെടുത്ത രഹാനെയെ ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു

10.25 PM:

10.15 PM: രാജസ്ഥാൻ റോയൽസ് @ 50. അർധശതകം കടന്ന് രാജസ്ഥാൻ റോയൽസ്. 16 റൺസുമായി രഹാനെയും 28 റൺസ് നേടിയ ബട്‌ലറുമാണ് ക്രീസിൽ

10.00 PM: തകർത്തടിച്ച് രാജസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട്

09.50 PM: രാജസ്ഥാൻ റോയൽസ് മറുപടി ബാറ്റിങ് ആരംഭിച്ചു

09.21 PM: വിക്കറ്റ്… അർധസെഞ്ചുറി നേടിയ പാർത്ഥീവ് പട്ടേലും പുറത്ത്

09.07 PM: 15 ഓവർ അവസാനിക്കുമ്പോൾ ബാംഗ്ലൂർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിൽ

09.00 PM: അർധസെഞ്ചുറി തികച്ച് പാർത്ഥീവ് പട്ടേൽ

08 45 PM: ശ്രേയസ് ഗോപാലിന് മൂന്നാം വിക്കറ്റ്. വിൻഡീസ് താരം ഹെറ്റ്മയറിന് ഇന്നും തിളങ്ങാനായില്ല

08.35 PM: വിക്കറ്റ്… ക്രീസിൽ നിലയുറപ്പിക്കാൻ സാധിക്കാതെ എബി ഡി വില്ല്യേഴ്സും പുറത്ത്. റിട്ടേൻ ക്യാച്ചിലൂടെ ഗോപാൽ തന്നെയാണ് ഡിവില്ല്യേഴ്സിനെയും പുറത്താക്കിയത്

08.28 PM: വിക്കറ്റ്… നായകൻ വിരാട് കോഹ്‌ലി പുറത്ത്. ഗോപാലാണ് കോഹ്‌ലിയുടെ വിക്കറ്റ് തെറിപ്പിച്ചത്.25 പന്തിൽ നിന്ന് 23 റൺസാണ് കോഹ്‌ലി നേടിയത്

08.23 PM: ജോഫ്രെ ആർച്ചറിന് അടുപ്പിച്ച് ബൗണ്ടറി പായിച്ച് പാർത്ഥീവ് പട്ടേൽ

08.15 PM: തകർത്തടിച്ച് പാർത്ഥീവ് പട്ടേലും വിരാട് കോഹ്‌ലിയും. ബാംഗ്ലൂരിന് മികച്ച തുടക്കം

08.07 PM: ഐപിഎല്ലിൽ നായകനായി 100 മത്സരങ്ങൾ തികച്ച് വിരാട് കോഹ്ലി

08.00 PM: ബാംഗ്ലൂർ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് നായകൻ വിരാട് കോഹ്‌ലിയും പാർത്ഥീവ് പട്ടേലും

07.50 PM:രാജസ്ഥാൻ റോയൽസ്: അജിങ്ക്യ രഹാനെ, ജോസ് ബട്‌ലർ, രാഹുൽ ത്രിപാഠി, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, സ്റ്റുവർട്ട് ബിന്നി, കെ ഗൗതം, ജോഫ്രെ ആർച്ചർ, എസ് ഗോപാൽ, വരുൺ ആരോൺ, ധവാൽ കൽക്കർണി

07.40 PM: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: പാർത്ഥീവ് പട്ടേൽ, ഷിമ്രോൻ ഹെറ്റ്മയർ, വിരാട് കോഹ്‌ലി, എബി ഡി വില്ല്യേഴ്സ്, മൊയിൻ അലി, മാർക്കസ് സ്റ്റോയിനിസ്, എ നാഥ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, എൻ സെയ്നി, യുസ്‌വേന്ദ്ര ചാഹൽ

07.30 PM: ടോസ് നേടിയ രാജസ്ഥാൻ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook