IPL 2019 RCB vs KKR Live Updates: ബോള്‍ ചെയ്യാനുള്ള കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ബോളര്‍മാരുടെ പ്രകടനം. കുല്‍ദീപും നിതീഷ് റാണയും സുനില്‍ നരേനും ഓരോ വിക്കറ്റ് വീതം നേടിയെങ്കിലും ബെംഗളൂരുവിനെതിരെ വെല്ലുവിളിയുയര്‍ത്താനായില്ല.

വീണ്ടും ആന്ദ്രേ റസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ വിജയം. കളി ജയിക്കാന്‍ രണ്ട് ഓവറില്‍ 30 റണ്‍്‌സ വേണമെന്നിരിക്കെ തുടരെ തുടരെ സിക്‌സുകള്‍ നേടി റസല്‍ കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 13 പന്തുകള്‍ മാത്രം നേരിട്ട റസല്‍ ഏഴ് സിക്‌സുകളടക്കം 48 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ 205 റണ്‍സിന്റെ മല കൊല്‍ക്കത്തക്ക് അനായാസമാക്കി കൊടുത്തത്. ലിന്‍ 31 പന്തില്‍ 43 റണ്‍സ് നേടി. ഉത്തപ്പ 33 റണ്‍സും നിതീഷ് റാണ 37 റണ്‍സും നേടി. നായകന്‍ വിരാട് കോഹ്ലിയുടേയും എബി ഡിവില്യേഴ്‌സിന്റേയും അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ ബെംഗളൂരു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് എടുത്തത്.

തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച നായകനും ഓപ്പണര്‍ പാര്‍ത്ഥീവ് പട്ടേലും നയം വ്യക്തമാക്കിയിരുന്നു. പട്ടേല്‍ 24 പന്തില്‍ 25 റണ്‍സ് നേടി.49 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സുമടക്കം 84 റണ്‍സാണ് വിരാട് നേടിയത്. ഒപ്പം നിന്ന ഡിവില്യേഴ്‌സും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. എബിഡി 32 പന്തില്‍ 63 റണ്‍സെടുത്തു. അഞ്ച് ഫോറും നാല് സിക്‌സുമടങ്ങുന്നതാണ് ഡിവില്യേഴ്‌സിന്റെ സമ്പാദ്യം. 28 റണ്‍സുമായി സ്റ്റോയ്‌നിസും ശക്തമായ പിന്തുണ നല്‍കി.

ബോള്‍ ചെയ്യാനുള്ള കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ബോളര്‍മാരുടെ പ്രകടനം. കുല്‍ദീപും നിതീഷ് റാണയും സുനില്‍ നരേനും ഓരോ വിക്കറ്റ് വീതം നേടിയെങ്കിലും ബെംഗളൂരുവിനെതിരെ വെല്ലുവിളിയുയര്‍ത്താനായില്ല.


11.42 PM: MATCH OVER! കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

11.35 PM: കളി അവസാന ഓവറുകളിലേക്ക്. കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ രണ്ട് ഓവറില്‍ വേണ്ടത് 30 റണ്‍സ്

11.25 PM: WICKET! ദിനേശ് കാർത്തിക് പുറത്ത്. സ്കോർ 153-5

11.13 PM: 15 ഓവർ കഴിഞ്ഞു. കൊല്‍ക്കത്ത 137-3 എന്ന നിലയിലാണ്

10.51 PM: ബ്രേക്ക് ത്രൂ. ക്രിസ് ലിന്‍ (43) പുറത്ത്. നേഗിയാണ് ലിന്നിനെ പുറത്താക്കിയത്. സ്കോർ 108-3

10.47 PM: കൊല്‍ക്കത്ത 100 കടന്നു. സ്കോർ 102-2. 10.4 ഓവർ

10.41 PM: WICKET! റോബിന്‍ ഉത്തപ്പ പുറത്ത്

10.35 PM: ക്രിസ് ലിന്‍ മികച്ച ഫോമിലാണ്. സ്കോർ 82-1

10.18 PM: അഞ്ച് ഓവറില്‍ കൊല്‍ക്കത്ത 51-1 എന്ന നിലയിലാണ്

10.00 PM: കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നരേന്‍ പുറത്ത്. സ്കോർ 28-1

9.54 PM: കൊല്‍ക്കത്ത ഇന്നിങ്സ് ആരംഭിച്ചു.

9.33 PM: ബെംഗളൂരു ഇന്നിങ്സ് അവസാനിച്ചു. സ്കോർ 205-3.

9.16 PM: 17 ഓവർ കഴിഞ്ഞു. സ്കോർ 172-1

9.09 PM: ബെംഗളൂരു 150 കടന്നു.

8.48 PM: വിരാട് കോഹ്ലി അർധ സെഞ്ചുറി കടന്നു

8.45 PM: 10 ഓവർ കഴിഞ്ഞു. സ്കോർ 84-1. വിരാടും ഡിവില്യേഴ്സും ക്രിസിലുണ്ട്

8.33 PM: WICKET! കൊല്‍ക്കത്തയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ. 25 റണ്‍സെടുത്ത പാർത്ഥീവ് പുറത്ത്. റാണയാണ് വിക്കറ്റെടുത്തത്.

8.28 PM: ഏഴ് ഓവർ കഴിഞ്ഞു. ബെംഗളൂരു മികച്ച ഫോമിലാണ്. സ്കോർ 60-0

8.12 PM: മൂന്ന് ഓവർ കഴിഞ്ഞു. ബെംഗളൂരു വിക്കറ്റൊന്നും നഷ്ടമാകാതെ 28 റണ്‍സെടുത്തിട്ടുണ്ട്

8.00 PM: ബെംഗളൂരു ഇന്നിങ്സ് ആരംഭിച്ചു. ഓപ്പണ്‍ ചെയ്യുന്നത് പാർത്ഥീവ് പട്ടേലും വിരാട് കോഹ്ലിയും

7.52 PM: ടിം സൗത്തിയേയും പവന്‍ നേഗിയേയും തിരിച്ചു വിളിച്ച് ബെംഗളൂരു

7.40 PM: കൊല്‍ക്കത്തയില്‍ സുനില്‍ നരേന്‍ മടങ്ങി വന്നു.

7.32 PM: ടോസ് നേടിയ കൊല്‍ക്കത്ത ബോളിങ് തിരഞ്ഞെടുത്തു.

7.15 PM:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook