ബെംഗളൂരു: ആവേശകരമായ മത്സരത്തില്‍ അവസാന പന്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുന്‍നിര ബാറ്റ്‌സ്ന്മമാരൊക്കെ അതിവേഗം കൂടാരം കയറിയപ്പോള്‍ ഒരുവശത്ത് ഉറച്ചു നിന്ന് പോരാടിയ ധോണിയാണ് വിജയത്തിന്റെ വക്കോളം എത്തിച്ചത്.

അവസാന ഓവറില്‍ 26 റണ്‍സ് വേണെന്നിരിക്കെ തുടരെ തുടരെ സിക്‌സും ഫോറും അടിച്ച് 25 റണ്‍സാണ് ധോണി നേടിയത്. അവസാന പന്തില്‍ സിംഗിളിന് ശ്രമിച്ചെങ്കിലും ശാർദുല്‍ പുറത്തായതോടെ ബെംഗളൂരു ജയിക്കുകയായിരുന്നു.48 പന്തില്‍ നിന്നും 84 റണ്‍സാണ് ധോണി നേടിയത്. അഞ്ച് ഫോറും ഏഴ് സിക്‌സുമടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്‌സ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 162 റണ്‍സിന്റെ വിജയ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. 20 ഓവര്‍ ബാറ്റ് ചെയ്ത ബെംഗളൂരു 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് എടുത്തത്.

നായകന്‍ വിരാട് കോഹ്ലി കഴിഞ്ഞ കളിയിലെ പ്രകടനം നടത്താനൊക്കാതെ ഒമ്പത് റണ്‍സുമായി മടങ്ങി. പിന്നാല 25 റണ്‍സുമായി ഡിവില്യേഴ്‌സും മടങ്ങി. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ പാര്‍ത്ഥീവ് പട്ടേലാണ് ബെംഗളൂരുവിനെ രക്ഷിച്ചത്. പട്ടേല്‍ 37 പന്തില്‍ 53 റണ്‍സ് നേടി.

അക്ഷദീപ് നാഥ് 24 റണ്‍സും മോയിന്‍ അലി 26 റണ്‍സും നേടി. സ്‌റ്റോയ്‌നിസ് 14 റണ്‍സാണ് നേടിയത്. ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് വീതമെടുത്ത ജേഡജയും ബ്രാവോയും ദീപക് ചാഹറുമാണ്. താഹിർ രു വിക്കറ്റ് വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook