ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12-ാം പതിപ്പിൽ രാജസ്ഥാൻ റോയൽസ് എത്തുക അടിമുടി മാറ്റവുമായി. പുതിയ പതിപ്പിൽ രാജസ്ഥാൻ റോയൽസ് കളിക്കുന്നത് പിങ്ക് ജെഴ്സിയിൽ. ഓസ്ട്രേലിയൻ ഇതിഹാസവും മുൻ രാജസ്ഥാൻ നയകനുമായ ഷെയ്ൻ വോണിനെ ടീമിന്റെ ബ്രാൻഡ് അംബസഡറായും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ കഴിഞ്ഞ സീസണുകളിൽ കാൻസർ രോഗികൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് രാജസ്ഥാൻ റോയൽസ് പിങ്ക് നിറത്തിലുള്ള ജെഴ്സിയിൽ കളിച്ചിരുന്നു. ഇതിന് ആരാധകരുടെ ഇടയിൽ നിന്നും വലിയ പിന്തുണ ലഭിച്ചതാണ് ഫ്രാഞ്ചൈസിയുടെ പുതിയ നീക്കത്തിനുള്ള പ്രധാന കാരണം. ഒപ്പം രാജസ്ഥാന് പിങ്ക് നിറവുമായുള്ള ബന്ധവും.

പിങ്ക് നിറത്തിലേയ്ക്ക് മാറുന്നതിനുള്ള കാരണമായി ഫ്രാഞ്ചൈസി നൽകിയ വിശദീകരണം ഇങ്ങനെ, “ജയ്‌പൂർ അറിയപ്പെടുന്നത് പിങ്ക് നഗരമെന്നാണ്, ജോധ്പൂർ പ്രശസ്തി ആർജിക്കുന്നത് പിങ്ക് പാറകൾക്കും ഉദയ്പൂർ പിങ്ക് മാർബിളിനുമാണ്. അതുകൊണ്ട് തന്നെ രാജസ്ഥാൻ റോയൽസിന് ഏറ്റവും അനുയോജ്യമായ നിറം പിങ്കാണ്.”

രാജസ്ഥാൻ റോയൽസിന്രെ ബ്രാൻഡ് അംബസഡറായി ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കം മുതൽ ടീമുമായി ചേർന്ന് പ്രവർത്തിക്കുന്ന താരമാണ് ഷെയ്ൻ വോൺ. ആദ്യ പതിപ്പിൽ രാജസ്ഥാൻ റോയൽസ് കിരീടം നേടിയതും ഷെയ്ൻ വോണിന്റെ നേതൃത്വത്തിലായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ