ഇന്ത്യൻ പ്രീമിയർ ലീഗ് 2019 പതിപ്പിൽ രാജസ്ഥാൻ റോയൽസ് പുതിയ പരിശീലകനെ നിയമിച്ചു. നേരത്തെ ടീമിനം പരിശീലിപ്പിച്ചിട്ടുള്ള പാഡി അപ്റ്റണെ രാജസ്ഥാൻ തിരികെ വിളിക്കുകയായിരുന്നു. രാജസ്ഥാൻ റോയൽസിലേക്കുള്ള പാഡിയുടെ രണ്ടാം വരവാണിത്. രാജസ്ഥാൻ റോയൽസ് തന്നെയാണ് പുതിയ കോച്ചിനെ പ്രഖ്യാപിച്ചത്.

Also Read: നിസ്സഹായനായുള്ള ധോണിയുടെ മടക്കം, അമ്പാട്ടി റായിഡുവിനെതിരെ ആരാധക രോഷം

നേരത്തെ 2013-2015 കാലയളവിൽ രാജസ്ഥാൻ പരിശീലകനായി പാഡി പ്രവർത്തിച്ചിട്ടുണ്ട്. 2013 സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സെമിയിലും അതേ വർഷം തന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും രാജസ്ഥാനെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പരിശീലകനാണ് പാഡി. പ്രീമിയർ ലീഗിലെ 13 തുടർ വിജയങ്ങൾ രാജസ്ഥാൻ നേടിയതും പാഡിക്ക് കീഴിലായിരുന്നു.

Also Read: എഎഫ്‍സി ഏഷ്യൻ കപ്പ്: ഇന്ത്യയുടെ പ്രീക്വർട്ടർ സാധ്യതകൾ

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുണെയെയും ഡൽഹിയെയും പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് പാഡി. 2012ൽ പുണെയെയും 2013-2015ൽ രാജസ്ഥാനെയും പരിശീലിപ്പിച്ച പാഡി, 2016-2017 കാലയാളവിൽ ഡൽഹി ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിന്റെ പരിശീലകനായും അദ്ദേഹം തിളങ്ങി.

2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ മെന്റൽ കണ്ടിഷനിങ് കോച്ചും സ്ട്രേറ്റജിക് കോച്ചുമായിരുന്നു പാഡി. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്റെ പെർഫോമൻസ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. പാഡിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Also Read: ബൗളിങ് ആക്ഷൻ സംശയാസ്പതം; അമ്പാട്ടി റായിഡു പരിശോധനയ്ക്ക് വിധേയനാകണം

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ