ജയ്പൂര്‍: ജോസ് ബട്‌ലറെ മങ്കാഡിലൂടെ അശ്വിന്‍ പുറത്താക്കിയത് ഐപിഎല്ലിനെ വിവാദത്തില്‍ ചാടിച്ചിരിക്കുകയാണ്. അശ്വിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. താരം ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടത്തിയതെന്നാണ് വിമര്‍ശനം. താരത്തിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം, അശ്വിന്‍ നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് ന്യായീകരിക്കുന്നവരും കുറവല്ല.

എന്നാല്‍ തന്റെ പ്രവൃത്തിയില്‍ അശ്വിന് ഒട്ടും കുറ്റ ബോധമില്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അശ്വിന്‍ പറയുന്നത്. മുന്‍ കുട്ടി പദ്ധതിയിട്ട് ചെയ്തതല്ലെന്നും അപ്പോള്‍ തോന്നിയത് ചെയ്തത് മാത്രമാണെന്നുമാണ് അശ്വിന്‍ പറയുന്നത്. താന്‍ നിയമിവിരുദ്ധമായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും അശ്വിന്‍ പറയുന്നു.

Read More: ‘മത്സരം ജയിച്ചെങ്കിലും നിങ്ങൾ പരാജിതനാണ്’; അശ്വിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

”അതില്‍ തര്‍ക്കമില്ല. വളരെ പെട്ടെന്നുള്ള നീക്കമായിരുന്നു. മുന്‍ കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നില്ല. നിയമത്തിന് എതിരുമല്ല. നിയമത്തിലുള്ളത് ആവുമ്പോള്‍ പിന്നെങ്ങനെയാണ് ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരെയാവുക എന്ന് മനസിലാകുന്നില്ല. അതുകൊണ്ട്, നിയമം ശരിയാക്കണം” അശ്വിന്‍ പറയുന്നു.

”ഞാന്‍ തയ്യാറായിരുന്നില്ല. അപ്പോഴേക്കും അവന്‍ ക്രീസ് വിട്ടു. ഇത് എന്റെ ക്രീസാണ്. അവന്‍ എന്നെ നോക്കുന്നത് പോലുമുണ്ടായിരുന്നില്ല. ഇത്തരം സംഭവങ്ങളാണ് കളിയുടെ ഗതിയെ തന്നെ മാറ്റുന്നത്” അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 14 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook