ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ കലാശപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടൂർണമെന്റിൽ ഒരിക്കൽ കൂടി ടോസ് സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശാഘപട്ടണത്താണ് മത്സരം നടക്കുന്നത്.

ഫൈനൽ ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് ഇത് രണ്ടാം അവസരമാണെങ്കിൽ എലിമിനേറ്റർ പോരാട്ടത്തിൽ ജയിച്ച് വന്ന ഡൽഹി ക്യാപിറ്റൽസിന് ഇന്നത്തെ മത്സരം രണ്ടാം കടമ്പയാണ്. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസാകട്ടെ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.

നിലവിലെ ചാമ്പ്യന്മാർ കൂടിയായ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് നാലാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് കണ്ണേന്തുമ്പോൾ കന്നി ഐപിഎൽ ഫൈനലാണ് ഡൽഹി ക്യാപിറ്റൽസിന് മുന്നിലുള്ളത്. രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രവേശനമെങ്കിൽ ഡൽഹി മൂന്നാം സ്ഥാനക്കാരായിരുന്നു.

IPL 2019, Qualifier 2-CSKvsDC: ചെന്നൈ സൂപ്പർ കിങ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ചെന്നൈ അത്ര മികച്ച ഫോമില്ല. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും ചെന്നൈ സൂപ്പർ കിങ്സ് ജയിച്ചെങ്കിലും പിന്നീട് നടന്ന ഏഴ് മത്സരങ്ങളിലും ചെന്നൈ പരാജയം അറിയുകയായിരുന്നു.

Also Read: IPL 2019, വിൻഡീസ് താരത്തിന്റെ ചികിത്സ ചെലവ് മുംബൈ ഇന്ത്യൻസ് വഹിക്കും

ബാറ്റിങ് ഓർഡർ തന്നെയാണ് ചെന്നൈയ്ക്ക് പ്രധാൻ വെല്ലുവിളി. നായകൻ എം.എസ് ധോണിയൊഴിച്ച് മറ്റാർക്കും ബാറ്റിങ് നിരയിൽ തിളങ്ങാൻ സാധിച്ചട്ടില്ല. നായകൻ ധോണിയും ഉപ നായകൻ സുരേഷ് റെയ്നയും മാത്രമാണ് റൺവേട്ടയിൽ ആദ്യ ഇരുപത് സ്ഥാനങ്ങളിലുള്ള ചെന്നൈ താരങ്ങൾ. കരുത്തുറ്റതും പരിചയസമ്പന്നവുമാണ് ചെന്നൈയുടെ ബാറ്റിങ് നിരയെങ്കിലും അവസരത്തിനൊത്ത് ഉയരാൻ ചെന്നൈ ബാറ്റ്സ്മാന്മാർക്ക് ഇതുവരെ സാധിച്ചില്ല.

മറുവശത്ത് ചെന്നൈയുടെ ബോളിങ് നിരയാകട്ടെ മിന്നും ഫോമിലുമാണ്. വിക്കറ്റ് വേട്ടയിലും റൺ വഴങ്ങുന്നതിൽ പിശുക്ക് കാണിക്കാനുമെല്ലാം മുൻ നിരയിൽ ചെന്നൈ താരങ്ങൾ തന്നെയാണ്. ഹർഭജൻ സിങ് – ഇമ്രാൻ താഹിർ സ്പിൻ കൂട്ടുകെട്ട് ടൂർണമെന്റിൽ മികവ് കാട്ടി കഴിഞ്ഞു. 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള താരമാണ് ഇമ്രാൻ താഹിർ. ഒപ്പം രവീന്ദ്ര ജഡേജ കൂടി എത്തുന്നതോടെ സ്പിൻ കോട്ട തികയും. പേസ് അറ്റാക്കിന്റെ ഉത്തരവാദിത്വം ദീപക് ചാഹറിനും ഷാർധൂൽ ഠാക്കൂറിനുമാകും.

ചെന്നൈ സൂപ്പർ കിങ്സ് പ്ലെയിങ് XI: ഡു പ്ലെസിസ്, ഷെയ്ൻ വാട്സൺ, സുരേഷ് റെയ്ന, അമ്പാട്ടി റയ്ഡു, എം.എസ് ധോണി, രവീന്ദര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ദീപക് ചാഹർ, ഷാർദുൽ ഠാക്കൂർ, ഹർഭജൻ സിങ്, ഇമ്രാൻ താഹിർ

IPL 2019, Qualifier 2-CSKvsDC: ഡൽഹി ക്യാപിറ്റൽസ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമുകളിൽ ഒന്നാണ് ഡൽഹി ക്യാപിറ്റൽസ്. എന്നാൽ നടപ്പ് സീസണിൽ ഡൽഹിയെ രണ്ട് തവണ തോൽപ്പിച്ച ഒരേ ഒരു ടീം ചെന്നൈ സൂപ്പർ കിങ്സ് ആണ് എന്നതും ശ്രദ്ധേയമാണ്.

ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ തിളങ്ങാൻ സാധിക്കുന്ന ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ബാറ്റിങ് നിരയ്ക്ക്ല കരുത്ത് പകരുന്നത് യുവതാരങ്ങളായ പൃഥ്വി ഷാ – ഋഷഭ് പന്ത് – ശ്രേയസ് അയ്യർ ത്രയമാണ്. ബോളിങ്ങിൽ ഇഷാന്ത് ശർമ്മയും ഷെർഫെയ്ൻ റുഥർഫോർഡും അമിത് മിശ്രയുമാണ് പ്രതീക്ഷ. ഒപ്പം കീമോ പോളിന്റെ ഓൾറൗണ്ട് മികവ് കൂടി ചേരുന്നതോടെ ചെന്നൈയെ പരാജയപ്പെടുത്തുക എത്ര ദുഷ്കരമാകില്ല ഡൽഹിക്ക്.

Also Read: ‘ധോണിയില്ലെങ്കില്‍ കോഹ്‌ലിയെ സഹായിക്കാന്‍ മറ്റാരുമില്ല’; ധോണിയുടെ മുന്‍ പരിശീലകന്‍

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് XI: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കോളിൻ മുൻറോ, ഷെർഫെയ്ൻ റുഥർഫോർഡ്, അക്സർ പട്ടേൽ, കീമോ പോൾ, അമിത് മിശ്ര, ഇഷാന്ത് ശർമ്മ, ട്രെന്റ് ബോൾട്ട്.

എന്നാൽ ടൂർണമെന്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരൻ കഗിസോ റബാഡ നാട്ടിലേക്ക് മടങ്ങിയത് ഡൽഹിക്ക് തിരിച്ചടിയാണ്. പരിക്കിനെ തുടർന്ന് താരത്തോട് വിശ്രമിക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിർദേശിക്കുകയായിരുന്നു ഇതേ തുടർന്നാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook