ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഒഴികെ എല്ലാ ടീമുകളും എട്ട് മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ് ടീമുകൾ. കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും ജയിച്ച ചെന്നൈ സൂപ്പർ കിങ്സാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്. +0.288 നെറ്റ് റൺറേറ്റുള്ള ചെന്നൈയുടെ പോയിന്റ് സമ്പാദ്യം 14 ആണ്. അഞ്ച് മത്സരങ്ങൾ വീതം ജയിച്ച ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബുമാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. പത്ത് പോയിന്റ് വീതമാണ് മൂന്ന് ടീമുകൾക്കും ഉള്ളതെങ്കിലും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് പട്ടികയിൽ സ്ഥാനം.
Also Read: പന്തും റയ്ഡുവും പുറത്ത്; ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
പോയിന്റ് ടേബിൾ
1. ചെന്നൈ സൂപ്പർ കിങ്സ് – 8 മത്സരങ്ങൾ – 7 ജയം – 14 പോയിന്റ്
2. ഡൽഹി ക്യാപിറ്റൽസ് – 8 മത്സരങ്ങൾ – 5 ജയം – 10 പോയിന്റ്
3. മുംബൈ ഇന്ത്യൻസ് – 8 മത്സങ്ങൾ – 5 ജയം – 10 പോയിന്റ്
4. കിങ്സ് ഇലവൻ പഞ്ചാബ് – 9 മത്സരം – 5 ജയം – 10 പോയിന്റ്
5. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 8 മത്സരങ്ങൾ – 4 ജയം – 8 പോയിന്റ്
6. സൺറൈസേഴ്സ് ഹൈദരാബാദ് – 7 മത്സരങ്ങൾ – 3 ജയം – 6 പോയിന്റ്
7. രാജസ്ഥാൻ റോയൽസ് – 8 മത്സരങ്ങൾ – 2 ജയം – 4 പോയിന്റ്
8. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 8 മത്സരങ്ങൾ – 1 ജയം – 2 പോയിന്റ്
IPL
#
Point'S Table:
T M W L P
CK 8-7-1-14
DC 8-5-3-10
MI 8-5-3-10
KP 9-5-4-10
KR 8-4-4-8
SH 7-3-4-6
RR 8-3-5-6
RB 8-1-7-2
##ZuBaiR MeO— Cricket Networks (@NetworksCricket) April 17, 2019
റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഡേവിഡ് വാർണർ തന്നെയാണ് മുന്നിൽ. ഏഴ് മത്സരങ്ങളിൽ നിന്ന് 400 റൺസാണ് ഇതിനോടകം ഈ ഓസ്ട്രേലിയൻ കളിക്കാരൻ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഇതിനോടകം തന്നെ സ്വന്തമാക്കിയ വാർണർക്ക് തൊട്ടു പിന്നാലെ തന്നെ കിങ്സ് ഇലവൻ പഞ്ചാബ് താരം കെ എൽ രാഹുലുണ്ട്. 387 റൺസാണ് രാഹുലിന്റെ സമ്പാദ്യം.
Also Read: ധോണി തന്നെ ഒന്നാമന്, രണ്ടാമത് കോഹ്ലി
ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
1. ഡേവിഡ് വാർണർ – സൺറൈസേഴ്സ് ഹൈദരാബാദ് – 7 മത്സരങ്ങൾ – 400 റൺസ്
2. കെ എൽ രാഹുൽ – കിങ്സ് ഇലവൻ പഞ്ചാബ് – 9 മത്സരങ്ങൾ – 387 റൺസ്
3. ക്രിസ് ഗെയ്ൽ – കിങ്സ് ഇലവൻ പഞ്ചാബ് – 8 മത്സരങ്ങൾ – 352 റൺസ്
4. ആന്ദ്രെ റസൽ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 8 മത്സരങ്ങൾ – 312 റൺസ്
5. ജോസ് ബട്ലർ – രാജസ്ഥാൻ റേയൽസ് – 8 മത്സരങ്ങൾ – 311 റൺസ്
Also Read: അമ്പാട്ടി റയ്ഡുവിനെ ഒഴിവാക്കി എന്തുകൊണ്ട് വിജയ് ശങ്കർ? മുഖ്യ സെലക്ടർ വ്യക്തമാക്കുന്നു
വിക്കറ്റ് വേട്ടയിൽ മുന്നിലുള്ളത് ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കാൻ താരം കഗിസോ റബാഡയാണ് മുന്നിൽ. എട്ട് മത്സരങ്ങളിലായി 31 ഓവറുകൾ എറിഞ്ഞ റബാഡ ഇതുവരെ സ്വന്തമാക്കിയത് 17 വിക്കറ്റുകളാണ്. 7.70 ഇക്കോണമിയിൽ പന്തെറിയുന്ന റബാഡ ഇതിനോടകം രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റും തികച്ചു.
1. കഗിസോ റബാഡ – ഡൽഹി ക്യാപിറ്റൽസ് – 8 മത്സരങ്ങൾ – 17 വിക്കറ്റ്
2. ഇമ്രാൻ താഹിർ – ചെന്നൈ സൂപ്പർ കിങ്സ് – 8 മത്സരങ്ങൾ – 13 വിക്കറ്റ്
3. യുസ്വേന്ദ്ര ചാഹൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 8 മത്സരങ്ങൾ – 13 വിക്കറ്റ്
4. മുഹമ്മദ് ഷമി – കിങ്സ് ഇലവൻ പഞ്ചാബ് – 9 മത്സരങ്ങൾ – 12 വിക്കറ്റ്
5. ആർ അശ്വിൻ – കിങ്സ് ഇലവൻ പഞ്ചാബ് – 9 മത്സരങ്ങൾ – 11 വിക്കറ്റ്