ഐപിഎല്ലിൽ പ്ലേ ഓഫ് പോരാട്ടങ്ങളിലേക്ക് അടുക്കുമ്പോൾ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാനുള്ള കടുത്ത മത്സരമാണ് ടീമുകൾ തമ്മിൽ. സൺറൈസേഴ്സിനെതിരായ മത്സരം പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിലുള്ളത്. +0.101 നെറ്റ് റൺറേറ്റുള്ള ചെന്നൈയുടെ പോയിന്റ് സമ്പാദ്യം 14 ആണ്. അഞ്ച് മത്സരങ്ങൾ വീതം ജയിച്ച ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബുമാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. പത്ത് പോയിന്റ് വീതമാണ് മൂന്ന് ടീമുകൾക്കും ഉള്ളതെങ്കിലും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് പട്ടികയിൽ സ്ഥാനം.

Also Read: തലയില്ലാതെ ഇറങ്ങിയ ചെന്നൈ വാലും ചുരുട്ടി ഓടി; ഹൈദരാബാദിന് അനായാസ ജയം

1. ചെന്നൈ സൂപ്പർ കിങ്സ്:– 9 മത്സരങ്ങൾ – 7 ജയം – 14 പോയിന്റ്

2. ഡൽഹി ക്യാപിറ്റൽസ്:– 8 മത്സരങ്ങൾ – 5 ജയം – 10 പോയിന്റ്

3. മുംബൈ ഇന്ത്യൻസ്: – 8 മത്സങ്ങൾ – 5 ജയം – 10 പോയിന്റ്

4. കിങ്സ് ഇലവൻ പഞ്ചാബ്: – 9 മത്സരം – 5 ജയം – 10 പോയിന്റ്

5. സൺറൈസേഴ്സ് ഹൈദരാബാദ്: – 8 മത്സരങ്ങൾ – 4 ജയം – 8 പോയിന്റ്

6. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: – 8 മത്സരങ്ങൾ – 4 ജയം – 8 പോയിന്റ്

7. രാജസ്ഥാൻ റോയൽസ്: – 8 മത്സരങ്ങൾ – 2 ജയം – 4 പോയിന്റ്

8. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: – 8 മത്സരങ്ങൾ – 1 ജയം – 2 പോയിന്റ്

റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഡേവിഡ് വാർണർ തന്നെയാണ് മുന്നിൽ. ഇന്നലെ നടന്ന മത്സരത്തിലും അർധ സെഞ്ചുറി തികച്ചതോടെ വാർണറുടെ റൺ സമ്പാദ്യം എട്ട് മത്സരങ്ങളിൽ നിന്ന് 450 ആയി. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഇതിനോടകം തന്നെ സ്വന്തമാക്കിയ വാർണർക്ക് തൊട്ടു പിന്നാലെ തന്നെ കിങ്സ് ഇലവൻ പഞ്ചാബ് താരം കെ.എൽ.രാഹുലുണ്ട്. 387 റൺസാണ് രാഹുലിന്റെ സമ്പാദ്യം.

ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

1. ഡേവിഡ് വാർണർ:– സൺറൈസേഴ്സ് ഹൈദരാബാദ് – 8 മത്സരങ്ങൾ – 450 റൺസ്

2. കെ എൽ രാഹുൽ: – കിങ്സ് ഇലവൻ പഞ്ചാബ് – 9 മത്സരങ്ങൾ – 387 റൺസ്

3. ജോണി ബെയർസ്റ്റോ: സൺറൈസേഴ്സ് ഹൈദരാബാദ് – 8 മത്സരങ്ങൾ – 365 റൺസ്

4. ക്രിസ് ഗെയ്ൽ: – കിങ്സ് ഇലവൻ പഞ്ചാബ് – 8 മത്സരങ്ങൾ – 352 റൺസ്

5. ആന്ദ്രെ റസൽ: – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 8 മത്സരങ്ങൾ – 312 റൺസ്

Also Read: ആ തീരുമാനം ഹൃദയം തകർക്കുന്നതായിരുന്നു; ലോകകപ്പ് ടീം സെലക്ഷനിൽ അതൃപ്തി രേഖപ്പെടുത്തി ഗംഭീർ

വിക്കറ്റ് വേട്ടയിൽ മുന്നിലുള്ളത് ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കാൻ താരം കഗിസോ റബാഡയാണ് മുന്നിൽ. എട്ട് മത്സരങ്ങളിലായി 31 ഓവറുകൾ എറിഞ്ഞ റബാഡ ഇതുവരെ സ്വന്തമാക്കിയത് 17 വിക്കറ്റുകളാണ്. 7.70 ഇക്കോണമിയിൽ പന്തെറിയുന്ന റബാഡ ഇതിനോടകം രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റും തികച്ചു.

1. കഗിസോ റബാഡ: – ഡൽഹി ക്യാപിറ്റൽസ് – 8 മത്സരങ്ങൾ – 17 വിക്കറ്റ്

2. ഇമ്രാൻ താഹിർ: – ചെന്നൈ സൂപ്പർ കിങ്സ് – 9 മത്സരങ്ങൾ – 15 വിക്കറ്റ്

3. യുസ്‌വേന്ദ്ര ചാഹൽ: – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 8 മത്സരങ്ങൾ – 13 വിക്കറ്റ്

4. മുഹമ്മദ് ഷമി: – കിങ്സ് ഇലവൻ പഞ്ചാബ് – 9 മത്സരങ്ങൾ – 12 വിക്കറ്റ്

5. ദീപക് ചാഹർ: ചെന്നൈ സൂപ്പർ കിങ്സ് – 9 മത്സരങ്ങൾ – 11 വിക്കറ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook